ആകാശത്തിലെ പറവകൾ -
ആഫ്രിക്കൻ ജക്കാന
പെണ്ണും പ്രകൃതിയും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നു എന്നു പറയുന്ന ഈ കാലത്ത്, കരയാനും അല്ലെങ്കിൽ ഞാനൊരു കറിവേപ്പില പോലെയായി - - - - - - - , അത്തരം 'സെൻറി ഡയലോഗുകൾ' പറഞ്ഞ് സമയം കളയാനൊന്നും ആഫ്രിക്കൻ ജക്കാന ഇനത്തിൽ പെട്ട പെൺപക്ഷിക്ക് സമയമില്ല.
സസ്പെൻസിന് പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങളിലെ ഒരു വാർത്തയായ '
ആറു കാലുള്ള പക്ഷിയോ? അപൂർവ്വ ചിത്രവുമായി ഫോട്ടോഗ്രാഫർ - - - -
കൂടുതൽ വായിച്ചപ്പോൾ രസകരമായി തോന്നിയ കാരണം ആഫ്രിക്ക, ജക്കാനകളുടെ വിശേഷങ്ങളാണിവിടെ.
നീളമുള്ള മെലിഞ്ഞ കാലുകളും വലിയ പാദങ്ങളും നാല് നീളമുള്ള കാൽവിരലുകളും കൊണ്ട് വെള്ളത്തിൽ നടക്കാനുള്ള ഈ കഴിവ് കാരണം ജക്കാനകളെ 'ജീസസ് പക്ഷികൾ ' എന്നും വിളിക്കുന്നു.
വാസ്തവത്തിൽ, അവർ സാങ്കേതികമായി പൊങ്ങിക്കിടക്കുന്ന സസ്യജാലങ്ങളിൽ നടക്കുന്നു, ഇത് അവർ വെള്ളത്തിന് മുകളിലൂടെ നടക്കുന്നുവെന്ന പ്രതീതി നൽകുന്നു. ഈ കഴിവ് അവർക്ക് അവരുടെ മറ്റൊരു വിളിപ്പേര് നേടിക്കൊടുത്തു -ലില്ലി-ട്രോട്ടേഴ്സ് അല്ലെങ്കിൽ താമരക്കിളികൾ
മനോഹരമായ ബദാം ആകൃതിയിലുള്ള ശരീരവും, സമൃദ്ധമായ തവിട്ടും വെള്ള തൂവലുകളുമാണുള്ളത്. അറിയപ്പെടുന്ന എട്ട് ഇനത്തിലുള്ളവയിൽ
ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉടനീളം കാണപ്പെടുന്ന ഫെസന്റ്-ടെയിൽഡ് ജക്കാന ( ഹൈഡ്രോഫാസിയാനസ് ചിറർഗസ് ) ആണ് മറ്റൊരു വലിയ ജക്കാന.
ഇന്ത്യയുടെ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, തമിഴ്നാട്, കേരളത്തിലും കാണപ്പെടാറുണ്ട്.
സസ്യങ്ങളുള്ള തണ്ണീർത്തടങ്ങൾ, വെള്ളപ്പൊക്കമുള്ള പുൽമേടുകൾ, ചതുപ്പുകൾ, ശുദ്ധജല തടാകങ്ങൾ, കുളങ്ങൾ ഇവയിലൊക്കെയാണ് കാണാറുള്ളത്
.ഇത് ജലസസ്യങ്ങളെയും ചെറുമൃഗങ്ങളെയും ഭക്ഷിക്കുന്നു. ഇവർ ദേശാടനം ചെയ്യുന്നില്ല .പക്ഷേ അവയുടെ പ്രാദേശിക ജല ആവാസ വ്യവസ്ഥകൾ വറ്റിവരണ്ടാൽ അവ വ്യാപകമായി അലഞ്ഞേക്കാം.
പലപ്പോഴും ഭാഗികമായി പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു കൂട്ടിൽ ജക്കാന
കറുത്ത അടയാളമുള്ള തവിട്ടുനിറത്തിലുള്ള നാല് മുട്ടകൾ ഇടുന്നു.
മിക്ക ഇനങ്ങളിലും, ആൺ പക്ഷികൾ മുട്ടകൾ വിരിയിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു.
അതായത് ഒരു പെൺപക്ഷി പല പുരുഷന്മാരുമായി ഇണചേരുകയും പിന്നീട് അവയുടെ ഓരോ കൂടുകളിലും മുട്ടയിടുകയും ചെയ്യും. മിക്ക ഇനങ്ങളിലും, രണ്ട് മുതൽ നാല് വരെ പുരുഷന്മാരുമായി ഒരു പെൺകിളി പങ്കാളിയാണ്.
ആൺ ജക്കാന രക്ഷാകർതൃ പരിചരണം ഏറ്റെടുത്തതിനാൽ അവർക്ക് കുഞ്ഞുങ്ങളെ ചിറകിനടിയിൽ വെയ്ക്കാനും അവരെ കൊണ്ടുപോകാനുമുള്ള കഴിവുണ്ട്. ഞാൻ കണ്ട ആ ' ആറു കാലുള്ള അപൂർവ്വ ചിത്രം - ചിത്രത്തിൽ കാണുന്ന കാലുകളെല്ലാം സത്യത്തിൽ ആ പക്ഷിയുടേതല്ല, മറിച്ച് അത് തന്റെ ചിറകിനടിയിൽ ഒതുക്കി വച്ചിരിക്കുന്ന കുഞ്ഞുങ്ങളുടേതാണ്. കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പെൺപക്ഷികളുടെ ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ, ശത്രുക്കളിൽ നിന്നും രക്ഷിക്കാൻ ഒരു ആൺപക്ഷി തന്റെ കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തിൽ ഒതുക്കി വയ്ക്കുന്നതിന്റെ ചിത്രങ്ങൾ അപൂർവമാണ്. പിതൃവാത്സല്യത്തിന്റെ തീർത്തും മനോഹരമായ ഒരു ചിത്രമാണ് ഇതിലൂടെ ഫോട്ടോഗ്രാഫർ നമുക്ക് പകർന്ന് നൽകുന്നതെന്നാണ് പറയുന്നത്.
ഇവരുടെ ആയുർദൈർഘ്യം അഞ്ച് മുതൽ പത്ത് വർഷം വരെയാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
തണ്ണീർത്തടങ്ങൾ വറ്റിച്ചു കൊണ്ടിരിക്കുന്നതും ആവാസവ്യവസ്ഥയുടെ നാശവും ശിഥിലീകരണവും വേട്ടയാടലും ഈ ജക്കാന ഇനങ്ങളുടെ നിലനിൽപ്പിന് അപകടമുണ്ടാക്കുന്ന പ്രധാന ഭീഷണികളാണ്.
പക്ഷികൾ അവിശ്വസനീയമാംവിധം സങ്കീർണ്ണവും മനോഹരവുമാണ്. അതുപോലെ തന്നെ അവരിലെ വിശേഷങ്ങളും അല്ലെ ?
Thanks
റിറ്റ








No comments:
Post a Comment