Hawa Mahal
Jaipur
രാജസ്ഥാൻ എന്നു പറയുമ്പോൾ മനസ്സിലേക്ക് ഓടി വരുക ഒട്ടക സവാരിയും കുടം തലയിൽ വെച്ചുള്ള വർണാഭമായ വേഷങ്ങളോടുകൂടിയുള്ള ഡാൻസയൊക്കെയായിരിക്കും. എന്നാൽ ജയ്പൂരിൻ്റെ മഹത്തായ ഐക്കോണിക് ലാൻഡ് മാർക്ക് 'ചീട്ടു കൊട്ടാരം' പോലെ കാണുന്ന 'ഹവാ മഹൽ' ആണ്.നഗരത്തിലെ ഏറ്റവും ആകർഷണങ്ങളിലൊന്നാണ്.
സിറ്റിയിൽ തന്നെയായതു കൊണ്ട് , ആദ്യം സെൽഫി പിന്നെ സന്ദർശനം എന്നായിട്ടുണ്ട് . അപ്പോഴാണറിയുന്നത് ഇത് മഹൽ / കൊട്ടാരത്തിൻ്റെ പുറകുവശമാണെന്ന്.
3 കോട്ടകളും പത്തിൽപരം കൊട്ടാരങ്ങളുമുണ്ട് ജയ്പൂരിൽ . ഓരോ കൊട്ടാരങ്ങളുടെയും ചരിത്രമോ അല്ലെങ്കിൽ വാസ്തുവിദ്യയൊ ആയിരിക്കും നമ്മളെ അത്ഭുതപ്പെടുത്തുക. ഇവിടെ ഇതിൻ്റെ ആകർഷണം 'വാസ്തുവിദ്യാ' ആണ്. അഞ്ച് നിലകളുള്ള ഒരു കെട്ടിടമാണ് 'ഹവാ മഹൽ', അടിത്തറയില്ലാതെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. 87 ഡിഗ്രി കോണിൽ ചായുന്ന വളഞ്ഞ വാസ്തുവിദ്യ യും നൂറ്റാണ്ടുകളായി നിവർന്നു നിൽക്കാൻ സഹായിച്ച പിരമിഡൽ ആകൃതിയും ഇതിനുണ്ടെന്നാണ് ഗൈഡപറഞ്ഞത്.
കൊട്ടാരം പണിതത് സ്ത്രീകൾക്ക് വേണ്ടിയാണ്, താമസിക്കാൻ അല്ല .പിന്നെ ? -
ഗൈഡ് അത്യാവശ്യം സസ്പെൻസും കൂടെ ചേർത്തു കൊണ്ടാണ് വിവരണം.
കേട്ടപ്പോൾ തമാശയായി തോന്നിയെങ്കിലും അന്നെല്ലാം രാജാ കൊട്ടാരത്തിലെ സ്ത്രീകൾക്കും അവരുടെ സ്ത്രീ സേവകർക്കും തെരുവിൽ ആഘോഷിക്കുന്ന ദൈനം ദിന ജീവിതവും ഉത്സവങ്ങളും നിരീക്ഷിക്കാൻ വേണ്ടിയാണത്രേ !
അവിടെയുള്ള 'ആകാശ് പതാൽ ജലി ( ഗ്രില്ല് )' ,ഈ ഗ്രില്ലിൽ നിന്ന് ഒരാൾക്ക് അകത്ത് നിന്ന് പുറത്തെ കാഴ്ചകൾ കാണാൻ കഴിയും, എന്നാൽ പുറത്ത് നിന്നുള്ള ഒരാൾക്ക് അകത്തെ കാഴ്ചകൾ കാണാൻ കഴിയില്ല.
953 ചെറിയ ജാലകങ്ങളുള്ള അഞ്ച് നിലകളുള്ള ഈ കെട്ടിടം ഒരു തേനീച്ചക്കൂട് പോലെ കാണപ്പെടുന്നു. ധാരാളം ജനലും ബാൽക്കണികളും കാരണം കൊട്ടാരത്തിനകത്ത് എപ്പോഴും വായു സഞ്ചാരമുണ്ട്. ഈ വായു സഞ്ചാരമാണ് ഇതിന് ഹവാ മഹൽ എന്ന് പേരിടാൻ കാരണം. ഇതിൽ ഹവാ - കാറ്റും മഹൽ - കൊട്ടാരവുമെന്നാണല്ലോ. വേനൽക്കാലത്തും എ.സി. യുള്ളതു പോലെ ആയിരിക്കും അത്രേ !
ഈ കൊട്ടരത്തിന്റെ നിർമ്മാതാവായ രാജാവ്, ഒരു കൃഷ്ണ ഭക്തനായിരുന്നു. അതിനാൽ
കെട്ടിടത്തിന്റെ ആകൃതി കൃഷ്ണന്റെ കിരീടത്തോട് സാമ്യമുള്ളതായി നിർമ്മിച്ചു. .
ഈ കൊട്ടാരം
ശ്രീകൃഷ്ണനാണ് സമർപ്പിച്ചിരിക്കുന്നത്. കൊട്ടാരത്തിനകത്ത് മൂന്നു ചെറിയ ക്ഷേത്രങ്ങളുമുണ്ട്.
കല്ലിൽ കൊത്തിയ സ്ക്രീനുകൾ, ചെറിയ അറകൾ, കമാനങ്ങളോടു കൂടിയ മേൽക്കൂരകൾ, …. കാഴ്ചകൾ മനോഹരം. ഹവാ മഹലിന്റെ മുകൾ ഭാഗത്ത് നിന്ന് നഗരത്തിന്റെ കാഴ്ചകളും കാണാം
ഏറ്റവും മികച്ച കാഴ്ച പുറത്തു നിന്നുമാണ് എന്നാലും ചുവന്ന , പിങ്ക് മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഈ വാസ്തുവിദ്യാ വൈഭവം മനോഹരം. ഇന്നത്തെ കാലത്ത് ഇതിനെ 'സെൽഫി മഹൽ ' വിളിച്ചാലും തെറ്റില്ല എന്നു തോന്നുന്നു.
Thanks
റിറ്റ


No comments:
Post a Comment