“അയ്യയ്യോ! ഇതൊക്കെ എന്തോന്ന്.....കലികാല്മെന്നല്ലാതെ എന്തു പറയാന്‍”
ഒട്ടു മിക്ക മലയാളസീരിയലിന്റെ കഥയിലും ഒരമ്മ/ഒരച്ഛന്‍, അവറ്ക്ക് ഏതോ പിശക് പിടിച്ച situation നില് ഒരു മകള്( മിക്കവാറും മകളായിരിക്കും, അപ്പോള്‍ കുറെ കരയാമല്ലോ), പിന്നെ കുറേ കഥാപാത്രങ്ങള്‍.......അതില്‍ ഭയങ്കരിയായ ഒരു സ്ത്രീ, എല്ലാ കഥകളും അറിയുന്ന ഒരാള്‍ കാണും.അവര്‍ suspense കൂട്ടാനും കുറക്കാനുമായി ഓരോത്തരുടെ അടുത്ത് പറയും.......പറയില്ലെന്ന മട്ടില്‍......കൂട്ടത്തില്‍ പോലീസും കോടതിയും വേണമെങ്കില്‍ ഒരു mental hospital ലും കൂടെയുണ്ടെങ്കില്‍ വറ്ഷങ്ങളോളം നീളും ഒരു serial.........
ഇതെഴുതുബോള്‍,ഞാന്‍ പരിചയപ്പെട്ട ഒരു philippines lady യെ ഓറ്ത്തുപോവുകയാണ്‍.ഒരു സായ്പിനെ കെട്ടി, ഒരു മകളുമായിയാണ് താമസിക്കുന്നത്.ഒരു ദിവസം കൂട്ടത്തില്‍ 8-10 വയസ്സുള്ള ഒരു കുട്ടിയേയും കൂടെ കണ്ടു.അതാരാണെന്ന് ചോദിച്ചപ്പോള്‍, അവള് ഒരു മടിയും കൂടാതെ എന്നോട് പറഞ്ഞു......അവന്‍, എന്റെ boyfriendലുള്ള് മകനാണ്‍.അവന്‍, എന്റെ അമ്മയുടെ കൂടെയാണ്‍, ഇപ്പൊള്‍ സ്കൂള്‍ അവധിയായതിനാല്‍, ഇങ്ങോട്ട് വന്നതാണ്‍.അവളുടെ വിവരണം കേട്ടപ്പോള്‍, മുഖത്ത് ഭാവമാറ്റം വരുത്താതിരിക്കാന്‍, ഞാന്‍ ശ്രമിച്ചെങ്കിലും(മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ,) അവള്ത് മനസ്സിലാക്കി പറഞ്ഞു ഞങ്ങളുടെ അവിടെ ഇതു സാധാരണമാണ്‍.............കൂട്ടത്തിലുള്ള മറ്റു philippines ladies യും അവളോട്, നന്നായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.......അതു അവരുടെ സംസ്കാരം പക്ഷെ നമ്മുടെയൊ.......
രാത്രി ജോലി കഴിഞ്ഞ് കൂടെ ജോലി ചെയുന്ന പയ്യന്റെ കൂടെ bike ല്‍ വന്നതിന്.......നാട്ടുകാര്‍ പെരുമാറിയ കഥ, നമ്മള്‍ T.Vയിലും paperയിലും കണ്ടതും വായിച്ചതും മറന്നു വരുന്നതേയുള്ളൂ, അതാണ് കേരളവും മലയാളികളും.അവിടേക്കാണ് അചഛനാരാണന്നറിയാത്ത കഥകളുമായി സീരിയലുകള്‍ മുന്നേറുന്നത്.ഈ serial ലുകള്‍ കാണുബോള്‍, മലയാളികള്‍ ഇത്രെയും കുഴപ്പക്കാരാണോ യെന്ന് തോന്നാറുണ്ട്.
പ്രിയ സീരിയലുകാരെ മസാലകള്‍ നിറച്ച് സീരിയലിന് അകത്തും പുറത്തും ആളുകളെ കരയിപ്പിക്കുന്നതിനു പകരം നമ്മുടെ സംസ്കാരത്തിന് യോജിച്ച കഥ കളുണ്ടാക്കികൂടെ!!!!!






