9/27/12

വിദേശവിശേഷം


സംസ്കാരത്തിന്‍റെ വ്യത്യാസം ഉള്ളതുകൊണ്ട് വിദേശത്തു നടക്കുന്ന വിശേഷങ്ങള്‍ പലതും എനിക്ക് പുതുമയും രസകരവുമാണ്.എനിക്ക് രസകരമായി തോന്നിയ ഒരു കാര്യം.

എനിക്ക് ഒരു സൗത്ത്‌ ആഫ്രിക്കന്‍ കുട്ടുകാരി ഉണ്ട്.കുറച്ചുകാലമായി അവളെ പറ്റി ഒരു വിവരവുമില്ല.ഒരു ദിവസം അവളെ ഞാന്‍ ഓണ്‍ലൈന്‍ കണ്ടപ്പോള്‍, അവള്‍ പറഞ്ഞത് ഇങ്ങനെ...............

അവള്‍ക്ക്‌ 3-4 സഹോദരിസഹോദരന്മാരും അമ്മയുണ്ട്. അച്ഛന്‍ പണ്ടെ എപ്പഴോ മരിച്ചുപോയി. സഹോദരിസഹോദരന്മാരെല്ലാം കുടുംബമായി പല രാജ്യത്താണ്.അമ്മ തന്നെയാണ് താമസം. ഒരു ദിവസം അമ്മ, എല്ലാ മക്കളെയും വീട്ടിലേക്ക് വിളിച്ചു വരുത്തി.അമ്മക്ക് ഭയങ്കര “ലോണ്‍ലിനെസ്സ്” അതുകാരണം കല്യാണം കഴിക്കണമെന്ന് നിറ്ബന്ധം.ആളെയും അവര് തന്നെ കണ്ടുപിടിച്ചിട്ടുണ്ട്.

മക്കളെല്ലാം സമ്മതിച്ചെങ്കിലും ഇനിയുള്ള എന്ത് പ്രശ്നവും ഡൈവോഴ്സ് വേണമെങ്കില്‍ അതും തന്നെ നേരിടണമെന്നുള്ള മക്കളുടെ വെല്ലുവിളിയും ആ അമ്മ സ്വീകരിച്ചു. എന്റെ കുട്ടുകാരിയും കുടുംബവും അമ്മയുടെ കല്യാണം കൂടാന്‍ പോയിരിക്കുകയായിരുന്നു.ഫോട്ടോയും എനിക്ക് അയച്ചു തന്നു.നല്ല മണവാട്ടി വേഷമിട്ട അമ്മാമ്മയും സ്യൂട്ട് കോട്ടും ഇട്ട അപ്പാപ്പനും. എന്റെ കുട്ടുകാരിയുടെ മക്കളൊക്കെ “ഫ്ളവര്‍ ഗേള്‍സ്” ആയിട്ട് പൂക്കളൊക്കെ പിടിച്ചു നില്‍ക്കുന്നു.എനിക്ക് നല്ല തമാശയായി തോന്നി ആ ഫോട്ടോ......

പിന്നെയൊരു ദിവസം അവള്‍ പറഞ്ഞു – അവര് രണ്ടു പേരും എല്ലാവരുടെയും മക്കളെയും വിസിറ്റ് ചെയ്യാന്‍ പോകുകയാണ്. എല്ലാവരും ഓരോ രാജ്യത്തെല്ലെ...... അപ്പോള്‍ വിസക്ക് അപേക്ഷിക്കുകയും അതിനായിട്ടുള്ള തയ്യാറടുപ്പിലാണ്. ചുരുക്കം പറഞ്ഞാല്‍ ആ വൃദ്ധ്ദമ്പതികള്‍ തിരക്കിലാണ്‍.അവരുടെ ആ പോസിറ്റീവ് ചിന്തയും നല്ലതായിട്ടു തോന്നി എനിക്ക്
മക്കള്‍ അന്വേഷിക്കാത്ത മാതാ/പിതാക്കന്മാര്‍ക്കൊ അല്ലെങ്കില്‍ നമ്മുക്ക് തന്നെയോ ഈ ഐഡിയ ഭാവിയില്‍ ഉപയോഗിക്കാം അല്ലെ!!!!!!!

**ഈ email നിങ്ങള്‍ക്ക് unsubscribe ചെയ്യണമെന്നുണ്ടെങ്കില്‍ throughmymind0@gmail.com..........ലേക്ക് എഴുതുക



Falafel


1 cup dried chickpeas
1 large onion, chopped
2 cloves of garlic, chopped
3 tablespoons of fresh parsley (or coriander), chopped
1 teaspoon coriander
1 teaspoon cumin
2 tablespoons flour
Salt to taste
Pepper to taste

Chili flakes - 1 tsp
Oil for frying

Soak the chickpeas overnight. Drain and boil till cooked. (Or use pressure cooker)
Drain and allow to cool. Combine chickpeas and the rest of the ingredients and mash together.
Add the flour. No it should form a coarse mixture. Make small balls (size of a ping pong ball).
Deep fry in medium high heat.
Serve hot.


Note : Make sure the water content in the final mixture is minimal to avoid the disintegrating of the balls while frying.
By:Mekha Jobin

9/18/12

മാതാപിതാക്കന്മാരും/ കുട്ടികളും


ഇന്ന് കുട്ടികളുടെ സ്കൂളില്‍ “മാതാപിതാക്കന്മാക്ക് ട്ടീച്ചറെ കാണാനായിട്ട് അവസരം ഒരുക്കിയ ദിവസം ആയിരുന്നു. കുട്ടികളെ അനുസരിപ്പിച്ചെടുക്കുന്നതിനേക്കാളും പ്രയാസമായിരുന്നു പാരന്റ്സ്സിനെ അനുസരിപ്പിക്കാന്‍, അദ്ധ്യാപികയാണെങ്കില്‍- ഒരു മേശയും കസേരയുമായിട്ടിരിക്കുക. അവിടേക്ക് ഒരു ബസ്സിലേക്ക് കേറുന്നതുപോലെ ഉന്തും തള്ളുമായി........ട്ടീച്ചറിന്റെ മുന്പിലെത്തുമ്പൊള്‍ കുട്ടിയുടെ മുഖം കാണുന്നതനുസരിച്ച്, അവര്അഭിപ്രായം പറയും....ഇതാണ്അവിടെ നടക്കുന്ന സീന്‍.
നല്ല അഭിപ്രായം ആണെങ്കില്‍ അഭിമാനത്തോടെ നില്‍ക്കുന്ന മാതാപിതാക്കന്മാര് .ചീത്ത അഭിപ്രായമാണെങ്കില്‍ ഒരു കുറ്റവാളിയെ പോലെ കുനിഞ്ഞു നില്‍ക്കുന്ന കുട്ടിയും, “നന്നായിട്ടുണ്ടല്ലോയെന്ന മട്ടില്‍ പകുതി ചിരിയോടെ നില്ക്കുന്ന ബാക്കിയുള്ളവരും........കാണുമ്പോള്‍ വിഷമം തോന്നും.

എന്തായാലും ഉന്തുംതള്ളും സഹിക്കാതായപ്പോള്‍, കുറച്ചുപേര് ചേര്‍ന്ന്‍ എല്ലാവരെയും ക്യു ആയി നിറുത്തി.അച്ഛന്‍-അമ്മ-കുട്ടി ആയ സെറ്റ്‌ ട്ടീച്ചറിനെ, പോയി കണ്ട സംസാരിക്കാം എന്ന രീതിയിലാക്കി. അതിലും ചില സ്മാര്‍ട്ട് ആള്‍ക്കാര്‍ ഒന്നും അറിയാത്ത പോലെ ക്യു തെറ്റിച്ച് അദ്ധ്യാപികയെ പോയി കണ്ടു സംസാരിക്കുന്നുണ്ടായിരുന്നു.

സത്യം പറഞ്ഞാല്‍  കാര്യം നേടാനുള്ള അവരുടെ കഴിവു കണ്ടപ്പോള്‍,അത് ഒരു കഴിവുകേടായിട്ടാണ്, എനിക്ക് തോന്നിയത്.നമ്മളെ കണ്ടല്ലെ നമ്മുടെ മക്കള്‍ വളരുന്നത്, അവരുടെ മുന്‍പില്‍ നമ്മള്‍ നിയമലംഘനങ്ങളും മോഷണവും ചതിക്കലും നടത്തിയാലോ...?

കുട്ടികള്‍ കുഞ്ഞായിക്കുബോള്‍ തന്നെ, അവരുടെ കൊച്ചുമനസ്സ്‌ ഒരു കാമറ പോലെ നമ്മള്‍ ചെയ്യുന്നതെന്തും ഒപ്പിയെടുക്കുന്നുണ്ട്.അതിന് സമാനമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഞാന്‍, കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ആരെങ്കിലും സമ്മാനം വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു തന്നാല്‍..........അച്ഛന്‍, കത്തിയെടുത്ത് അതിലെ ട്ടേപ്പുകള്‍ ഓരോന്നായി മുറിച്ച് കളഞ്ഞ്, ആ കടലാസ്സ് വലിയ പരുക്കുകള്‍ ഇല്ലാതെ ഊരിയെടുക്കും.ഞാനൊക്കെ ആ സമ്മാനം എന്താണെന്ന് അറിയാനായിട്ട് ആകാംക്ഷയോടെ കടലാസ്സ് ഊരിയെടുക്കുന്ന പ്രക്രിയയും നോക്കിനില്ക്കാറുണ്ട്.ആ പേപ്പറ് കൊണ്ട് എന്തു ഗുണമുണ്ടെന്ന് എനിക്കറിയില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മകന്റെ പിറന്നാളിന്ഞാന്‍ തന്നെ കൊടുത്ത ഒരു സമ്മാനം-അവന്‍ അക്രാന്തത്തോടെ കടലാസ്സ് കീറുന്നതു കണ്ട് വഴക്കു പറഞ്ഞ്, ഞാനും എന്റെ അച്ഛന്റെ ആ പഴയ രീതി തന്നെ ചെയ്തു.അപ്പോള്എന്നോട്

 അവന്‍‌‌- അമ്മക്ക് എന്തു ഉപയോഗമാണ്ഈ കടലാസ്സ് കൊണ്ട്.....

ഒന്നും നശിപ്പിക്കാന്‍ പാടില്ല എന്ന് അവനോട് പറഞ്ഞു നിന്നെങ്കിലും.

ഞാന്‍ എന്നെതന്നെഓര്‍ത്തു പോയി ഒരു കാലത്ത് ദേഷ്യവും ക്ഷമയും അടക്കിപിടിച്ച് നിന്നിട്ടുള്ളതാണ്ഈ പ്രക്രിയയോട്.

അതോടെ ഞാന്‍ പിച്ചില്‍, അടി......തുടങ്ങിയ ശികഷാനടപടികള്‍ നിറുത്തി പകരം ഞാന്‍ തന്നത്താന്‍  കുടുതല്‍  പെറ്ഫ്ക്റ്റ് ആവാന്‍ തുടങ്ങി.എനിക്ക് മനസ്സിലായി മാതാപിതാക്കന്മാര്‍  കാണിക്കുന്നത് എന്തും അവരുടെ മനസ്സിലോട്ടാണ്കേറുന്നത് ഒരുപക്ഷെ ചെറിയ പ്രായത്തില്അങ്ങനെ കാണിച്ചില്ലെങ്കിലും.

നമ്മള്നന്നാവാതെ വെറുതെ കുട്ടികളില്നിന്ന് നല്ലത് പ്രതീക്ഷിക്കേണ്ട യെന്നു ഗുണപാഠം......



9/4/12

നിയമങ്ങള്‍


സുപ്രീംകോടതി പാസ്സാക്കുന്ന നിയമങ്ങള്‍ പലതും എന്‍റെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താറില്ല. അതൊക്കെ എന്‍റെ പത്രവായനയില്‍ വായിച്ച് തീരുന്നതാണ്.പക്ഷെ അടുത്ത കാലത്ത്‌ വന്ന നിയമം എന്നെയും ബാധിച്ചുവെന്ന് പറയാം.

കാറിന്റെ ജനലയുടെ കണ്ണാടിയിലെ കറുത്ത ഫിലിം മാറ്റണം എന്ന നിയമം.അത് ശരിയായ നിയമം ആണോ.......സിക്കും ഇത്രയും ചൂടുള്ള സ്ഥലത്ത് നേരിയ തോതില്‍ വെക്കാം എന്നാണ് എന്‍റെ അഭിപ്രായം!

തലസ്ഥാന നഗരമായ കാരണം മുകളില്‍ നീല/ചുമപ്പ് ലൈറ്റ്‌ വെച്ച് നല്ല കറുത്ത ജനാലകളുമായി കാറുകള്‍ വരുകയും അപ്പോള്‍ തന്നെ പോലീസ് അവര്‍ക്ക് പോകാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കാറുണ്ട്. സാധാരണ സിഗ്നല്‍-ന്‍റെ അവിടെ കാത്ത്‌ നില്‍ക്കുബോളാണ്‍, ഇങ്ങനത്തെ കാഴ്ച കാണുന്നത്.വല്ല വി.ഐ.പി. ആയിരിക്കും വണ്ടിയില്‍. എന്നാലും എല്ലാവര്‍ക്കുമുള്ള ഈ നിയമം തെറ്റിച്ച്, നമ്മള്തെരെഞ്ഞെടുത്ത നേതാക്കന്മാര്‍.........എവിടെയെക്കായിരിക്കും ഈ ചീറി പാഞ്ഞു പോകുന്നതെന്ന് ഓര്‍ക്കാറുണ്ട്.

ചില ദിവസങ്ങളിലെ പത്രങ്ങളില്‍ കാറിന്‍റെ മുകളില്‍ വെക്കേണ്ട ലൈറ്റ് അതിന് അര്‍ഹതയില്ലാത്തവര്‍ വച്ചെന്നും അതിന് പിഴ ഈടാക്കിയെന്നും കാണാറുണ്ട്.ഇങ്ങനെയൊക്കെ കള്ളത്തരം കാണിച്ച്, ഒരു 2 മിനിറ്റ് നേരത്തെ എത്തിയിട്ട് എന്ത് അത്യാവശ്യമായ കാര്യമായിരിക്കും ചെയ്യുന്നത്.......ഇതൊക്കെ ഞാന്‍ സ്ഥിരം കാണുന്ന കാര്യങ്ങളായതു കൊണ്ട് വെറുതെ പറഞ്ഞെന്നെയുള്ളൂ.

ഈ നിയമത്തിന്റെ ഭാഗമായി, ട്രാഫിക്ക് ലൈറ്റ്...അവിടെ കാത്തു കിടക്കുന്ന എന്റെ അടുത്തും പോലീസ് എത്തി(എന്റേത് പക്ഷെ 30% ഉള്ളൂട്ടോ). ജനാല താഴ്ത്താന്‍ ആവശ്യപ്പെട്ടു.കാര്യം അപ്പോള്‍ തന്നെ പിടികിട്ടിയ കാരണം,അടുത്തുള്ള കാറുകളില്‍ ഫിലിം ഒട്ടിച്ചിരിക്കുന്നത് കാണിച്ചുകൊടുത്തെങ്കിലും പിഴയായിട്ട് Rs.1000 തരാനാണ്‍ പറയുന്നത്.

എന്റെ കൈയ്യില്‍  അത്രയും ഒന്നുമില്ലെന്ന് –ഞാന്‍

അപ്പ്ഴെക്കും സിഗ്നല്‍ ചുമപ്പില്‍ നിന്നും പച്ചയായി....പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി.(ഹോണടിക്കണോ എന്നതിനെ പറ്റി ഞാന്‍ എഴുതിയുട്ടുള്ളതാണ്‍, എന്തായാലും ഈ ഹോണടി എനിക്ക് ഉപകാരമായി.....ഹി ഹി).അതോടെ 1000രൂപയില്‍  നിന്ന് 100 രൂപയിലെക്കെത്തി.100 രൂപയോ, എന്നാല്‍ ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ്......പഴ്സ് തപ്പി ഒരു 50 രൂപ എടുത്ത് വന്നപ്പഴേക്കും ചീത്തവീളിയും ഹോണടിയും അതിന്റെ അറ്റത്ത് എത്തികഴിഞ്ഞു.അതോടെ പോലീസ് 50രൂപയും കൊണ്ടുപോയി.ബാക്കി 50 എടുത്ത് വന്നപ്പോഴേക്കും, പോകാനല്ലെയെന്ന് പറഞ്ഞ് കടിച്ചുകീറാന് നില്‍ക്കുന്ന പോലീസ്! അങ്ങനെ ആ 50രൂപ, അയാളുടെ പോക്കറ്റിലേക്ക് പോയി.രസീതുമില്ല......ഒന്നുമില്ല.

കാറിനകത്ത് ആരാണ് ഇരിക്കുന്നതുപോലും എന്നറിയാത്തവിധം കറുത്ത ഗ്ലാസ്സുകള്‍, ഇപ്പഴും റോഡില്‍ കൂടി പോകുന്നതു കാണാറുണ്ട്.എനിക്ക് ഒരനുഭവം ഉള്ള കാരണം, പണ്ട് സ്കൂളില്‍ ട്ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍  മുന്‍പിലത്തെ കുട്ടിയുടെ പുറകില്‍ ഒളിച്ചിരിക്കുന്നത് പോലെ, സിഗ്നല്‍ എത്തുമ്പോള്‍, പോലീസ് എവിടെയെന്ന്‍ നോക്കി, ഞാനും ഏതെങ്കിലും വലിയ കാറിന്റെ പുറകില്‍ ഒളിക്കുകയാണ്‍.

ഒരേ രാജ്യം ഒരേ നിയമങ്ങള്‍ എന്നാല്‍ പലര്‍ക്കും പലതരം.ഒരു പക്ഷെ നമ്മുടെ ഇന്ത്യയില്‍ മാത്രമായിരിക്കും ഇങ്ങനത്തെ അവസ്ഥ!!!



KarolBagh Shopg


 
3 മലയാളികളായ ശ്രീദേവി, അജിത, മറിയാമ്മയും കൂടെ ദില്ലിയില്‍ താമസിക്കുന്ന മലയാളിയായ മായ യുടെ കൂടെയുള്ളൊരു shopping

ഇനി നമ്മുക്ക് shopping ന്പോകാം.എല്ലാവരും അവരുടെ പഴ്സ് യൊക്കെ തയാറാക്കിക്കൊ...ഇവിടെ കടം പറയാനൊന്നും പറ്റില്ലട്ടോ.........പണ്ട് പഠിച്ച ഹിന്ദിയൊക്കെ ഓറ്ത്തെടുത്തേക്കൂ.........KarolBagh യില്പോകാം.അതാണെങ്കില്സിറ്റിയില്തന്നെയാണല്ലോ......വൈകുന്നേരം 8 മണി വരെ കാണും.ഉച്ചക്ക് 12 മണിയാകുബോഴെക്കും എല്ലാ കടകളും വഴിക്കച്ചവടക്കാരൊക്കെയായി ഉഷാറാവും.പ്രധാനമായും ബാഗ്, ചെരുപ്പ്,തുണികള്‍....പിന്നെ കാറിന്റെ സീറ്റ് കവര്‍ കാറിനുവേണ്ട എല്ലാ സാധനങ്ങളും കിട്ടും.അതിനോടുകൂടെ തന്നെ ഗഫറ് മാറ്ക്കറ്റ് ഉണ്ട്.അവിടെ എല്ലാ electronics (duty free shops) സാധനങ്ങളും.അപ്പഴേക്കും ബസ്സ്-karolbagh മെട്രൊയിലെത്തി.

തളര്‍ന്ന മടുത്ത ശ്രീദേവി & മറിയാമ്മയും ഉത്സാഹത്തോടെ ബസ്സില്നിന്നും ഇറങ്ങി.എവിടെ തുടങ്ങണമെന്ന സംശയത്തിലാണ്‍ അജിത.

അപ്പഴതാ ഒരു ചെറുക്കന്‍ “ സാരി, സ്യൂട്ട് കാ ദൂക്കാന്‍......

ശ്രീദേവി-നമ്മള്‍, സ്യൂട്ടൊക്കെ ഇട്ടിട്ട് എവിടെക്കെയാ പോണെ... .....വല്ല airhostes പണിക്ക്പോകുന്നുണ്ടോ....

ചെറുക്കന്അവരെ വിടാനുള്ള ഭാവമില്ല, പുറകെയുണ്ട്..

മറിയാമ്മ‌- അയ്യോ, അവന്പുറകെ തന്നെയുണ്ട്, ബാഗും മാലയൊക്കെ സൂക്ഷിച്ചോ......

ദീദീ, ഇദറ് ഹൈ ദൂക്കാന്

ശ്രീദേവി-നഹി... നഹി

മായ- സ്യൂട്ട് യെന്നു പറഞ്ഞാല്‍, സല്‍വാര്‍/ ചുരിദാര്‍ ആണ് അല്ലാതെ പാന്‍റും സ്യൂട്ടും അല്ല.

അപ്പഴേക്കും അജിത ബാഗുകള്‍ മാറി...മാറി പിടിച്ചു,സ്റ്റൈല്‍ നോക്കുന്നുണ്ട്.ശ്രീദേവി വന്ന് ബാഗിന്‍റെ quality അറിയാനായി, ബാഗിനെ പിച്ചിയും മാന്തിയും നോക്കുന്നുണ്ടായിരുന്നു.
മായ-കിതനാ ഹൈ?

കടക്കാരന്‍_ഡേഡ് സൌ
മറിയാമ്മ-അത് എന്തൂട്ടാ, സൌ-നൂറ്, ഈ ഡേഡ് എന്തൂട്ടാ.....

കടക്കാരന്‍‌-സൌ & പച്ചാസ്(100&50)

അജിത-സൌ മെ താ....

കടക്കാരന്‍-നഹി, നഹി

 ഇവരുടെ ഭറ്ത്താക്കന്മാര്‍ ഗഫൂര്‍ മാറ്ക്കറ്റ് എത്തി, മൊബൈല്‍ ഫോണിന്റെ വിലപേശലില്‍ ആണ്‍.

കടക്കാര്, പച്ചാസ്(Rs.50) പറയുബോള്‍ Rs.25 കൊടുത്ത് കടക്കാരന്റെ ചീത്ത മുഴുവന്‍ നല്ല സന്തോഷത്തോടെ കേള്‍ക്കുന്നുണ്ട്.

രാത്രി 7 മണിക്ക് Mac Donalds ന്‍റെ മുന്നില്‍ കാണാമെന്നാണ് പറഞ്ഞത്‌.പലര്‍ക്കും ഹിന്ദിയില്‍ പയറ്റി തെളിഞ്ഞ സന്തോഷമായിരുന്നു.എല്ലാവരും നടന്നും നാക്കിട്ടടിച്ചും ആകെ പരവശനായിട്ടുണ്ട്. ചിലവര്‍ക്ക് ദോശ, സമോസ, ബറ്ഗര്‍...... അങ്ങനെ തിന്നാന്‍ വേണ്ട സാധനങ്ങളുടെ പട്ടിക നീളുകയാണ്.

മായ-എയ്, നമ്മുക്കെല്ലാവറ്ക്കും പാനിപൂരി കഴിച്ചാലോ......ഒരു പുതുമയാവട്ടെ.

Rs.10 ന്‍ 5 പൂരി കിട്ടും.അതില്‍ ഉറുളങ്കിഴങ്ങ് പൊടിച്ചതും പുളിയുള്ള ചട്ട്ണിയൊക്കെയായി....

-ശ്രീദേവി-എല്ലാം കൂടെ ഒരുമിച്ച് വായിലിടാന്‍ പറ്റുന്നില്ല.

അയ്യോ, ഈ പുള്ളിവെള്ളം എല്ലം കൂടെ എന്റെ കൈയ്യില്‍ കൂടി ഒലിച്ച്.....

ചിലവരുടെ വായില്‍ നിന്ന് juice ന്റെ spray......ഹൊ ഹൊ ...

മറിയാമ്മ -വയറിനകത്ത് ഈ 5 പൂരിയൊക്കെ എന്താവാന്‍.....

ദേ ബസ്സ് വന്നു..... നമ്മുക്ക് പോകാം..... Bye... karolbagh!!!!

8/13/12

പ്രണയം


മൂന്ന്-നാല് സോഷ്യല്‍ നെറ്റ് വര്‍ക്ക്.‌-ലെ ഏകദേശം 10-15 ബ്ലോഗുകള്‍  വായിച്ചു വരുമ്പോള്‍ -ഏകദേശം അഞ്ച്-ആറെണ്ണം പ്രണയത്തേക്കുറിച്ച് ആയിരിക്കും.ചിലര് കാണാതെപോയ പ്രണയം,മറ്റു ചിലവര്‍ പ്രണയനാളുകള്‍ വേറെ ചിലര് തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട്..........അങ്ങനെ എന്തിന് പറയുന്നു പ്രണയം എന്ന ഒരു വികാരമില്ലെങ്കില്‍ .......ഹൊ ആലോചിക്കാനെ വയ്യ! (പലരുടെയും എഴുത്ത്‌ തന്നെ ഇല്ലാതായേനെ) ഇപ്പഴത്തെ യുവതലമുറയും എന്നോട് ചോദിക്കുന്നത് എന്റെ  പ്രണയത്തിനെപറ്റിയാണ്.

പ്രണയിച്ചത് കൂട്ടുകാരികളും അതിനുവേണ്ട ഒത്താശകള്‍ക്ക്  കൂട്ടുനിന്നതും ചീത്ത കേട്ടതും ഞാനടക്കം ഉള്ള ഒരു കൂട്ടം സഹപാഠികളും. അവര് പ്രണയം ആസ്വദിച്ചിരുന്നോ എന്നറിയില്ലെങ്കിലും ഞങ്ങള്‍ ഒരു പാട് പിരിമുറക്കം അനുഭവിച്ചിരുന്നു എന്ന് അറിയാം.5-6 വറ്ഷമായി പ്രണയിച്ചവരും ഒരാഴ്ചയോ അല്ലെങ്കില്‍ രണ്ടാഴ്ച കൊണ്ട് അവസാനിപ്പിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു.

ഒരു കൂട്ടുകാരിക്ക്,പറഞ്ഞ സമയത്ത് അവളുടെ നായകനെ കണ്ടില്ലെങ്കില്‍ കരയാന്‍ തുടങ്ങും.അതോടെ ബാക്കിയുള്ളവര്‍ പൈസയൊക്കെ സംഘടിപ്പിച്ച് (ആര്‍ക്കും പോക്കറ്റ് മണിയൊന്നുമില്ല.....കുടുക്ക പൊട്ടിച്ച മാതിരി 25, 50 പൈസ യൊക്കെ കൂട്ടിയാണ്, പൈസ ഇട്ട് വിളിക്കുന്ന ഫോണില്‍ കൂടി വിളിക്കുക).മകന്, വരുന്ന പെണ്ണ്കുട്ടികളുടെ ഫോണ്‍ കണ്ട്......അരിശം മൂത്ത് നല്ല ചീത്ത വിളിക്കുന്ന അമ്മ.അവര്, തമിഴാരായതു കൊണ്ട്,തമിഴിലാണ് ചീത്ത പറയുക. തെറിയാണ്, പറയുന്നതെന്ന് ഒരഞ്ചു-പത്ത് മിനിറ്റ് കഴിയുബോഴാണ്,ഞങ്ങള്‍ക്ക് മനസ്സിലാവുക.........ഇതൊക്കെ കാണുബോള്‍ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്നതു പോലെയാണ്.... ഞാന്‍ അന്ന് പ്രണയത്തെ കണ്ടത്.

പലപ്പോഴും തോന്നിയിട്ടുണ്ട്, ദൈവം ഈ ടീനേജില്‍ തന്നെ ഈ പ്രണയമെന്ന വികാരം വെക്കണമായിരുന്നോ? ഇതാണെങ്കില്‍ ഉഴപ്പാന്‍ പറ്റിയ സ്ഥലം കോളേജ്, പരീക്ഷ അടുക്കുമ്പോഴാണെങ്കില്‍ കുന്നു പോലെ പഠിക്കാന്‍.... റിസല്‍റ്റ്  നല്ലതല്ലെങ്കില്‍ ആകെ ഗുലുമാല്‍, ഇതിനിടയ്ക്ക് പ്രണയിക്കണം,ഫോണ്‍ വിളിക്കണം,അവരെ കാണണം.......ഇതെല്ലാം വീട്ടുകാര്‍ അറിയാതെയും വേണം.....ഹൊ......ഈ ദൈവത്തിന്റെ ഒരു കാര്യമെ!!!!

പ്രണയിക്കുന്നവര്‍ക്ക്  ഒരു കുഴപ്പം ഉണ്ട്, അവര് എപ്പോഴും അവരുടേതായ ലോകത്താണ്,ബാക്കിയുള്ളവരുടെ സങ്കടവും വിഷമവും അവര് കാണാറില്ല അത്‌ സ്വന്തം മാതാപിതാക്കളുടെ ആണെങ്കില്‍ പോലും..........അവള്‍ ഡിഗ്രി അവസാനം ആയപ്പോഴേക്കും പ്രണയം മൂത്ത്‌ അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു.ഞങ്ങളൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ല.വീട്ടുകാര് ചോദിച്ചാല്‍, പറയേണ്ട കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞ് ഏല്പിച്ചു അവള്‍ പോയി.പ്രതീക്ഷിച്ച പോലെ അവളുടെ അമ്മ വിളിച്ചത് എന്നെ, ഞാന്‍ അവള്‍ പറഞ്ഞതെല്ലാം പറഞ്ഞു.ഒന്നും അറിയാത്ത അവര് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടേയിരുന്നു.ഒരു കുറ്റവാളിയെ പോലെ ഞാനും മറിച്ചും തിരിച്ചും പറഞ്ഞുകൊണ്ടേയിരുന്നു.2 ദിവസം കഴിഞ്ഞ് അവള്‍ സന്തോഷത്തോടെ കോളെജില്‍ വന്നു. അവളുടെ കല്യാണം നടത്തികൊടുക്കാമെന്ന് വീട്ടുകാര് ഏറ്റു.പ്രേമിച്ചതും ഓടിയതും കൂട്ടുകാരി, കുറ്റബോധം എനിക്കും!

 കാലം മാറി, കഥ മാറി......എപ്പഴും പിണങ്ങുന്ന ഗേള്‍ഫ്രണ്ടീനെ കൊണ്ട് പൊറുതിമുട്ടിയ ഒരു കൂട്ടുകാരന്‍ പറഞ്ഞത്, പകുതി സമയവും പിണക്കം തീര്‍ക്കാനെ സമയമുള്ളൂ.ഒരു കോളേജ് കുമാരന്റെ പ്രാരാബ്ധ്ങ്ങള്‍ എന്നോട് പറയുകയായിരുന്നു അവന്‍., എന്നാല്‍ പിന്നെ വേണ്ട യെന്നു വെച്ചു കൂടെ എന്ന എന്റെ ചോദ്യത്തിന്, അവന്‍ പറഞ്ഞത്-പ്രണയമില്ലെങ്കില്‍ പിന്നെ എന്തു കോളേജ് ജീവിതം!!!!

പ്രണയിച്ചില്ലെങ്കില്‍ എന്തോ കുഴപ്പമുളളതു പോലെയായി ഇപ്പഴൊക്കെ. ഒരു കല്യാണം എന്നു പറയുമ്പോള്‍ കൂടെ പഠിച്ചതോ അതോ കുടെ ജോലി ചെയ്യുന്നതോ അതായി ചോദ്യം.ജാതിയും മതവും പുറകിലോട്ടായി പകരം പ്രേമം അതാണ് മുന്പിലെത്തിയിരിക്കുന്നത്........

പ്രണയത്തിന് ഇത്രയും ഗ്ലാമറ് വന്ന കാരണം,അടുത്ത ജന്മമെങ്കിലും വല്ല അമേരിക്കയിലോ യൂറോപിലോ ജനിച്ച് ഒന്ന് മനസ്സമധാനത്തോടെ പ്രണയിക്കാം അല്ലെ!!!!
comments
പ്രണയത്തിന് ഇത്രയും ഗ്ളാമര്‍ വന്ന കാരണം,അടുത്ത ജന്മമെങ്കിലും വല്ല അമേരിക്കയിലോ യൂറോപിലോ ജനിച്ച് ഒന്ന് മനസ്സമധാനത്തോടെ പ്രണയിക്കാം അല്ലെ!!!!...ivide premichal manasamadanam kittille?????

എവിടെ ആയാലും പ്രണയം ഒരു വരദാനം ആണ് 
പ്രണയിക്കുമ്പോള്‍ ഉള്ള കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഓരോരോ അനുഭവങ്ങള്‍ ആണ്.

രിതയുടെ ചിന്തകള്‍ കൊള്ളാം 
പക്ഷെ അമേരിക്കയിലേയോ യൂറോപ്പിലെയോ പ്രണയത്തിനോന്നും ഇപ്പറഞ്ഞ ഗ്ലാമര്‍ ഉണ്ടാകില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പ്രണയിക്കുമ്പോള്‍ ആണ് 
പ്രണയത്തിന്റെ മാധുര്യം മനസ്സിലാക്കുന്നത്‌.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള പുത്രന്മാരുടെ
കഞ്ഞീല്‍ അമേരിക്കയിലോ യൂറോപിലോ ഉള്ള പാറ്റകളെ തന്നെ ഇടണോ,?..
എന്നാലും ഇതൊരു കൊലച്ചതിയായിപ്പോയി... വളരെ നന്നായി..


ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രേമിക്കാത്തവരെ  എന്തിന് കൊള്ളാം?





7/31/12

എന്റെ ഒരു യാത്ര



തിങ്കളാഴ്‌ച രാവിലത്തെ മംഗലാപുരം തീവണ്ടിയിലുള്ള യാത്ര.........സൂചി കുത്താന്‍ സ്ഥലമില്ല അതുപോലെയാണ്‍ തിരക്ക്,.മിക്കവരും ജോലിക്കു പോകുന്നവരാണ്.തിരുവനന്തപുരത്തു നിന്ന് കേറിയതിനാല്‍, ഇരിക്കാന്‍ സ്ഥലം കിട്ടി.എല്ലാവരും ഉള്ള സ്ഥലത്തുനിന്ന് പേപ്പറ് വായന, മൊബൈല്‍ ഫോണ്‍ വിളി, പാട്ടുകേള്‍ക്കള്...... അങ്ങനെ അവരവരുടെ ലോകത്താണ്.പണ്ടത്തെ പോലെ സംസാരത്തിനോ ചറ്ച്ചകള്‍ക്കൊ ആരുമില്ല.
മാവേലിക്കരയിലാണ് ആ രണ്ടു പേര്‍, ഇപ്പോള്‍ കല്യാണം കഴിഞ്ഞ പോലെ ഒരു പെണ്‍കുട്ടിയും ചെറുക്കനും കേറിയത്.ചെറുക്കന്‍ ഉന്തിയും തള്ളിയും ശബ്ധം വെച്ചും പെണ്ണിനെ ആരെയും തൊടാതെയും തൊടീക്കാതെയും ജനാലയുടെ അടുത്ത് തന്നെ നിറുത്തിയിട്ടുണ്ട്. കാവലായി അവനും. ഭാര്യയെ കാത്തു സൂക്ഷിക്കുന്ന ആ മനോഭാവം ആയിരിക്കാം അവനങ്ങനെ ചെയ്യതത്.ജനാലയുടെ അടുത്ത് അവളെ ഇരുത്തി അവന്‍ എന്റെ അടുത്തുമായി ഇരുന്നു.
വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, അവരുടെ വറ്ത്തമാനം കേട്ട് കൊണ്ട് കണ്ണടച്ച് ഞാനും ഇരുന്നു.അവരാണെങ്കില്‍ ഭാവിയെപറ്റിയും ഭൂതകാലത്തപെറ്റിയുമാണ്‍ ഇപ്പോള്‍ വര്‍ത്തമാനത്തില്‍ പറയുന്നത്.ഭാവിയില്ഏതോ ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ചും ആ ബിസിനസ്സില്അവള്ക്ക് ചെയ്യാന്പറ്റുന്ന കാര്യങ്ങളെക്കുറിച്ചും അവന്വിവരിക്കുന്നുണ്ട്.ആ കംപാറ്ട്ടുമെന്റില്വറ്ത്തമാനം പറയുന്ന 2 ആള്ക്കാര്ഇവര്മാത്രമായിരിക്കും.
അപ്പോളാണ്‍, ഒരു വില്ലന്റെ രൂപത്തില്ഒരു ഫോണ്‍ കോള്‍ വന്നത്.അവളുടെ കൂട്ടുകാരിയുടേതാണ്,എതോ ക്ലാസ്സില്‍ ചേരാനാണ്‍...കൂട്ടത്തില്‍ പഠിച്ചിരുന്നവരെല്ലാമുണ്ട്....ഏതോ സാറ് ന്മാരും ഇവളെപറ്റി അന്വേഷിച്ചു..........ഫോണ്‍ വെച്ചതോടെ, ആ കുട്ടി, ക്ലാസ്സ്-ല്‍ ചേരാനായിട്ട്  തയ്യാറാവുകയാണ്......അതിന്റെ ഗുണങ്ങളൊക്കെ വിവരിക്കുന്നുണ്ട്....ഭറ്ത്താവ് എന്തുചെയ്താല്‍ സമ്മതിക്കുന്നില്ല.
ആ നല്ല മൂഡ് മാറുന്നതു നമ്മുക്ക് കാണാം.ഒരഞ്ചു-പത്തു മിനിറ്റ്......വാക്കുപയറ്റ്.......ന്റെ ബാക്കിയായി, അവള്‍ പിണങ്ങി കൈയില്‍ തല വെച്ച് ഉറങ്ങാന്‍ കിടന്നു.
പലപ്പോഴും നല്ലൊരു ദാമ്പത്യജീവിതത്തിലെ കല്ലുകടിയാവുന്നത്, മൂന്നാമതൊരാളാണ്‍.ഡൈവോഴ്സ് കഥകള്‍ മുടങ്ങാതെ കേള്‍ക്കുന്നുണ്ട്.ഒരു പെണ്‍കുട്ടി പറയുന്നത്, അവള്‍ക്ക് ഫോണ്‍ വരുമ്പോ അമ്മയോ നാത്തൂനോ ഉടന്‍ അടുത്ത് വന്നിരിക്കും.അങ്ങനെ 2-3 പ്രാവശ്യമായതോടെ.... അവള്‍ക്ക് ഭറ്ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ട്മല്ല.ഭറ്ത്താവ് വേണമെങ്കില്‍ എന്റെ വീട്ടില്‍ വന്നു താമസിക്കട്ടെ......അതിന് അവന്‍ തയ്യാറുമല്ല.മൂന്നാമതൊരാളുടെ ഇടപെടലും രണ്ടു പേരുടെ വാശിയും മാകുമ്പോള്‍ പിന്നെ “ഡൈവോഴ്സ്” മാത്രമെ അവരുടെ മുന്‍പിലുള്ളൂ. എന്നാല്‍ ഭാവിയില്‍ ഒറ്റയാവുന്നത് അവര്‍ മാത്രമാണ്........അതു അവര്‍ മനസ്സിലാക്കുന്നില്ല.
എന്തായാലും ട്രെയിന്‍ എനിക്കിറങ്ങേണ്ട സ്ഥലത്തോട് അടുത്തു.പെണ്‍കുട്ടി ഉറക്കമായെന്നു തോന്നുന്നു.ആ ഒരേ ഇരുപ്പാണ്‍. സീറ്റിന്റെ അടിയില്‍ നിന്നും പെട്ടിയെടുക്കാനൊക്കെ ആ പയ്യന്‍ എന്നെ സഹായിച്ചു.ഒന്നെങ്കില്‍ “കഥയല്ലിത് ജീവിതം അല്ലെങ്കില്‍ വെറുതെ ഒരു ഭാര്യ”...അങ്ങനെ വല്ല പരിപാടിയില്‍ കാണാമെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്, ഞാന്‍ ചിരിച്ചുകൊണ്ട് അവനോട് യാത്ര പറഞ്ഞ് ഇറങ്ങി.

എനിക്ക് കിട്ടിയ ചില രസകരമായ comments  


·         റിത്ത സത്യം ,കുഞ്ഞു കുഞ്ഞു പിണക്കങ്ങള്‍ , തെറ്റിധാരണകള്‍ , പറഞ്ഞു തീര്‍ക്കാതെ ജീവിതത്തില്‍ വലിയ പിണക്കങ്ങളായി മാറുന്നു .വാശി ജയിക്കുമ്പോള്‍ ,വിട്ടുവീഴ്ച യില്ലാതെ ആകുമ്പോള്‍ ജീവിതം താനെ പരാജയം ആകുന്നു .
നല്ല അവതരണം റിത്ത .എല്ലാ ഭാവുകങ്ങളും
·         ഹ കൊള്ളാം നല്ല ആവിഷ്ക്കാരം........

·         ഭാര്താകന്മാര്‍ ങ്ങനെ ആയാല്‍ പാവം ഭാര്യ എന്ത് ചെയ്യും...............ദിവോര്സ് തന്നെ ശരണം............ഹ്മം

·         യാത്ര കൊള്ളാം മാഷേ...അവതരണം നന്നായിട്ടുണ്ട്...പക്ഷെ മൂന്നാമതൊരാള്‍ തീര്‍ത്താല്‍ തീരുന്നതാണോ..ആത്മാര്‍ത്ഥ ബന്ധം..അതിനോട് ഞാന്‍ യോജിക്കുന്നില്ല..ആശംസകളോടെ..


·         കല്ല്യാണം കുട്ടി കളി അല്ലടാ വേലായുധാ എന്നുള്ള കലാഭവന്‍ മണിയുടെ വാക്കുകള്‍ കുറെ ആളുകള്‍ ഇനിയും പഠിക്കുവാന്‍ ഉണ്ട് ..
ഇത് ഉഷാര്‍ ..മറ്റേത് രെന്ജിനി ഹരിദാസ്‌ ബ്ലോഗ്‌ ഇട്ട പോലെ ആയിരുന്നു .. വായനക്കാരുടെ ആവശ്യങ്ങള്‍ സ്വീകരിക്കുംബോഴാണ് എഴുത്തുകാരനെ കൂടുതല്‍ വായനക്കാര്‍ ഇഷ്ട്ടപെടുക ആശംസകള്‍

·         ഹ ഹ അത് നന്നായിട്ടുണ്ട് ..നവദമ്പതികള്‍ അല്ലെ ? വെറുതെ എന്തിനാ അവരുടെ ജീവിതം കഥ ആക്കുന്നത് ? അവര്‍ വെറുതെ അല്ല ഭാര്യയില്‍ വരട്ടെ ...കൊള്ളാം

·        എഴുതിയത് ശരിയാണ്.പക്ഷേ രണ്ടുപേരും ആകാശത്തു നിന്നും നൂലില്‍ ഇറങ്ങി വന്നവരല്ല.അവര്‍ മാത്രമായി ഒരു ലോകവും ഇല്ല.

·         hahahaaha kalakki rita, oru cheriya tarin journy kondu oru valiya jeevitha sathyam thurannu parayan kazhinjathu  rachanayude mikavuthanneee... ithu real aannelum reeel aanellum .. ithil paranjathu 100% sathyam aanu..


Chicken Strips with Tartar sauce


Boneless Chicken breast - 2
Bread crumbs - 1/2 cup
Salt - to taste
Chilli powder - 1 tbsp
Vinegar - 1 tbsp
Powdered dry mint leaves - 1 tbsp
Pepper powder - 1 tsp
Egg - 1


Cut the chicken breast into thin flat strips. Marinate with chilli powder, salt and vinegar for 4 hours.
Mix together the bread crumbs, salt, pepper and dry mint. Dip the chicken strips in the beaten egg and coat with breadcrumbs mixture.
Line them in a baking dish sprayed with oil. Bake at 180C for 20 - 30 mins or untill the chicken pieces are golden brown.

For the sauce

Mayonaise - 1 tbsp
Hung curd - 1tbsp
Fresh red chilli - 1
Lemon juice - 1 tsp

Cut the red chilli into tiny pieces and mix together all the other ingredients to make the dip.

Serve chicken with the tartar dip.