11/6/12

ഞാനും മലയാളവും


അറിഞ്ഞുകൂടാത്ത ഒരു ഭാഷ കൈകാര്യം ചെയ്യുമമ്പോള്‍ അബദ്ധങ്ങള്‍ ധാരാളമായി ഉണ്ടാകാറുണ്ട് പക്ഷെ സ്വന്തം ഭാഷയില്‍ നിന്നാകുബോള്‍.......

കേരളത്തില്‍ ജനിച്ചു വളര്‍ന്ന കാരണം മലയാളം ആയിരുന്നു എന്നും എന്‍റെ പ്രിയപ്പെട്ട ഭാഷ. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെങ്കിലും അതൊക്കെ ഒരു ഡ്യൂട്ടി ആയി മാത്രമെ തോന്നിയിട്ടുള്ളൂ.

പക്ഷെ കേരളത്തിന് പുറത്തോട്ട് പോയപ്പോള്‍  മലയാളത്തെ ഇങ്ങനെ ഇഷ്ടപ്പെടണോ എന്ന്‍ തോന്നിപോയി. ഈ ഭാഷ അറിയുന്നവര്‍ വളരെ ചുരുക്കം.അങ്ങനെ മലയാളം വീട്ടിലും വീട്ടുകാരോടുമായി ഒതുങ്ങി.അപ്പോള്‍ അതിനും ഒരു ഗുണമുണ്ടായി, വീട്ടില്‍ വരുന്ന മലയാളി അല്ലാത്ത വിരുന്നുകാരോട്- “ഇവര് ഭക്ഷ്ണത്തിന്കാണുമോ, എന്നൊക്കെയുള്ള കാര്യങ്ങള്‍  അവരുടെ മുഖത്ത്‌ നോക്കി ചോദിക്കാന്‍ സാധിച്ചിട്ടുണ്ട്...പക്ഷെ  അബദ്ധങ്ങള്‍  അവിടെയും ഉണ്ടായി...........

ഒരു ദിവസം വീട്ടില്‍ വന്ന എന്‍റെ മലയാളി അല്ലാത്ത ക്‌ുട്ടുകാരിക്ക് വേണ്ടി ഞാന്‍ മകനോട് പറഞ്ഞു
തണുക്കാന്‍ വെക്കുന്ന പെട്ടിയില്‍ എന്തെങ്കിലും കുടിക്കാന്‍ ഉണ്ടോ എന്ന്‍ നോക്കിയെ
നോക്കി കഴിഞ്ഞ അവന്‍ “അമ്മേ ഫ്രിഡ്ജ് നകത്ത് ജ്യൂസ്‌ ഇല്ല......ഇനി എന്ത് എന്ന മട്ടില്‍ എന്‍റെ മുന്‍പില്‍ വന്ന്‍ നിന്നു

ഇത് കേട്ടതോടെ, കൂട്ടുകാരി “ എനിക്കൊന്നും വേണ്ട”

( ഇംഗ്ലീഷും മലയാളീകരിച്ചതിന്റെ കുഴപ്പമാണ്  ഫ്രിഡ്ജും ജ്യുസ്സും ......അവള്‍ക്ക് എല്ലാം മനസ്സിലായി).

എന്റെ വായ്നോട്ടത്തിന് ഇടക്ക് സംഭവിച്ചതാണ്, ഈ കാര്യം .ഒരു കടയില്‍ ചെന്ന് എതോ സാധനത്തെപറ്റി ചോദിച്ചപ്പോള്‍, കടക്കാരന്‍ നിറുത്താതെ വാചകമടി........ആകെ നടന്നു മടുത്ത ഞാന്‍ ഭറ്ത്താവിനോട്........ഇയ്യാളെല്ലാം വെറുതെ പറയുകയായിരിക്കും......നമ്മുക്ക് പോകാം...........ഞാന്‍ അങ്ങനെ പറഞ്ഞതും......

ചേച്ചി, മലയാളി ആണോ?കേരളത്തില്‍ എവിടെയാ....
തൊണ്ടക്ക് ആരോ പിടിച്ച പോലെ മലയാളം പറഞ്ഞപ്പോള്‍, എനിക്ക് ഉത്തരം ഇല്ലാതായി........

 “ഞാന്‍, കൂറേകാലം ദുബായിലായിരുന്നു.....എന്റെ കൂടെയുള്ളവരെല്ലാം മലയാളികള്‍ ആയിരുന്നു......അങ്ങനെ ഞാനും മലയാളം പടിച്ചു. ഒരു വലിയ ചിരിയോടെ എന്നോട് പറഞ്ഞു.

( മലയാളികള്‍ കൂടെയുള്ളവരെ യെല്ലാം മലയാളം പടിപ്പിക്കുമെന്ന് കേട്ടിട്ടുണ്ട്....അതിനിപ്പൊ ഒരു ഉദാഹരണമായി ഈ സംഭവം.)

കേരളത്തിലെ മിക്ക സിറ്റികളിലെയും സംസാരഭാഷയായ.....എന്നാ, എന്താണപ്പ, എന്തൂട്ടാ......ഒക്കെ വഴങ്ങുമെങ്കിലും എന്തിര്എന്ന് കേട്ടാല്‍, ഞാന്ഉഷാറാവും.എന്നാല്‍, ആ സംസാരഭാഷയിലും എനിക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്.ദുബായിലാണ്സംഭവം, ഒരു ട്ടാക്സിയില്കേറി,ട്ടാക്സിക്കാരന്‍,തിരുവനന്തപുരംക്കാരനാണ്‍,അവന്ആ ഭാഷയില്അവന്റെ പ്രാരാബ്ധ്ങ്ങള്പറഞ്ഞുകൊണ്ടേയിരുന്നു. ഞാനും അതേ സ്ലാങ്ങില്അവനെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

ഭാഷയുടെ ഗുണം കൊണ്ടായിരിക്കും....... അയാള്‍, ‌-“ ചേച്ചിയോട് സംസാരിക്കുമ്പോള്നല്ല മനസ്സമാധാനം ഉണ്ട്.....
പക്ഷെ പെട്ടെന്ന് എന്റെ മനസ്സമാധാനം പോയി.

വറ്ത്തമാനം പറഞ്ഞ്- അയാള്ക്ക് വഴി തെറ്റി.ഇന്ത്യ യിലെങ്ങാനും പോലെയാണോ, ഒരു “U turn” എടുക്കണമെങ്കില്‍ കിലൊമീറ്ററുകള്‍ പോകണം.പൈസയുടെ മീറ്ററും നല്ല സ്പീഡില്‍ ഓടുന്നുണ്ട്‌. ആ ഓട്ടം കണ്ടതോടെ, ഞാന്‍ എല്ലാ ഭാഷയും മറന്നതു പോലെയായി.അയാളെ ആശ്വസിപ്പിക്കാന്‍ പോയ ഗുണം.

ഇതിലും കകഷ്ടമാണ മലയാള അക്ഷരങ്ങള് എന്നോട് ചെയ്യുന്നത്, വളരെ കഷ്ട്പ്പെട്ടാണ്‍....56 അക്ഷരങ്ങളും കൂട്ടത്തിലെ കാ,കി, കീ......ഇവയൊക്കെ പടിച്ചെടുത്തത്.”യുംയും എപ്പോഴും തെറ്റുമായിരുന്നു.”റ യുടെ വലിപ്പം കൂടുന്നതോ, അല്ലെങ്കില്വരയുടെ നീളം വ്യാത്യാസമായിരിക്കും കാരണം.അതുകാരണം പരീക്ഷക്ക് മുന്പ് അമ്മയുടെ വക ഒരു എഴുത്ത് ക്ലാസ്സ് ഉണ്ടായിരുന്നു.പരീക്ഷക്ക്, ട്ടീച്ചറ് മാരാണെങ്കില്ഭൂതക്കണ്ണാടി വെച്ച് ഓരോ അക്ഷരത്തെറ്റിനും മാറ്ക്ക് കുറച്ചു കൊണ്ടേയിരിക്കും.ഇമെയില്‍ & sms വന്നതോടേ, ഇംഗ്ലീഷ് ലിപികള്‍, നമ്മുടെ അക്ഷരങ്ങളെ വിഴുങ്ങി യെന്ന് പറയാം.....

ഒരു ദിവസം.എന്‍റെ കസിന്‍ എന്നോട് പറഞ്ഞു......അവള്‍ ഒരു ആര്‍ട്ടിക്കിള്‍ ഇമെയില്‍ ചെയ്തു തരാം, അത് എന്‍റെ ബ്ലോഗില്‍ ഇടാനാണ് പ്ലാന്‍ ........അങ്ങനെ അവള്‍ അയച്ചു തന്നത് നോക്കിയപ്പോള്‍ ഏകദേശം 2 പേജുകള്‍  മംഗ്ലീസ്സില്‍ എഴുതിയതാണ്.കൂട്ടത്തില്‍ എനിക്ക് ഒരു നിര്‍ദ്ദേശവും ചേച്ചി എല്ലാം മലയാളത്തില്‍ ടൈപ്പ്‌ ചെയ്യണേ.........copy & paste ആയിരുന്നു എന്റെ ഉദ്ദേശം.....പിന്നെത്തെ കഷ്ട്പ്പാട് ഞാന്‍ പറയേണ്ടതില്ലല്ലോ......

ജീവിതത്തില്‍ പ്രതിക്ഷിക്കാത്തത പല കാര്യങ്ങള്‍ നടക്കും  എന്നാല്‍ പ്രതിക്ഷിക്കുന്നത് ഒന്നും നടക്കില്ല എന്ന്‍ പറയുന്നതുപോലെയാണ്‍ ഭാഷയും എന്നോട് കാണിക്കുന്നത് ഡ്യൂട്ടിയായി വിചാരിച്ച ഇംഗ്ലീഷും ഹിന്ദിയും  പിന്നീട് ജീവിതത്തില്‍ ഉപകാരപ്പെട്ടു.പ്രിയപ്പെട്ട മലയാളം അബദ്ധങ്ങള്‍ക്കും തമാശകള്‍ക്കും വഴിയൊരുക്കി.എന്നാലും എനിക്കറിയാം ഞാന്‍ മലയാളത്തെ ഒരു പാട് സ്നേഹിക്കുന്നുവെന്ന്!!



Chicken Patties with Feta


Chicken (ground) - 1/2 kg
Bread crumbs - 1/2 cup
Egg - 1
Lemon juice - 1 tbsp
Potato (boiled and mashed) - 1
Chilli flakes - 1 tbsp
Coriander - half bunch
Turmeric powder - 1tsp
Ginger garlic paste - 1tbsp
Salt - to taste
Feta cheese - 3 tbsp
 
Cook the ground chicken with all spices (turmeric, chilli flakes, ginger garlic paste and salt).
In a bowl, max together the chicken, potato, lemon juice, bread crumbs, and egg. Season according to taste with salt and pepper powder. Add the minced coriander.
Now shape the mixture into patties. Place a small portion of the feta cheese atop the patties and fold the chicken mixture around it, thus the feta cheese will be in the center.
Cook on a grill till all juices run clear. (approximately 7 mins each side) or shallow fry on stove top.
by Mekha Jobin
 

10/19/12

വ്യത്യസ്ഥരില്‍ വ്യത്യസ്ഥര്‍


ലോകത്തുള്ള എല്ലാവരും എന്തെങ്കിലും പ്രത്യേകതയുള്ളവരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.അടുക്കും ചിട്ടയോടും ക്‌ുടി ജീവിക്കുന്ന ഒരാള്‍ക്ക് അതൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ സാധിക്കില്ലായിരിക്കും അതുപോലെതന്നെ തിരിച്ചും.അതെല്ലാം ഓരോരുത്തരുടെ പ്രത്യേകത ആയി എനിക്ക് തോന്നുന്നു.അങ്ങനെ ഞാന്‍ കണ്ട പ്രത്യേകതയുള്ള ക്‌ുട്ടുകാരെ ക്കുറിച്ച്......

ഈ ക്‌ുട്ടുകാരനെ, ഞാന്‍ കണ്ടുമുട്ടുന്നത് 1990 കളിലാണ്, മുംബൈ യില്‍ വെച്ച്.അന്നൊക്കെ അവിടെയുള്ളവരുടെ ഒരു എക്സ്ട്രാ വരുമാനം “സ്റ്റോക്ക് മാര്‍ക്കറ്റ്‌” നിന്നാണ്‌.എവിടെയും ആരും കമ്പനികളെയും ഷെയര്‍ കളെയും പറ്റി പറയുന്നത് കേള്‍ക്കാം.അന്നൊക്കെ ഷെയര്‍ മാര്‍ക്കറ്റ്‌ സുചിക ഉയര്‍ന്നു നില്‍ക്കുന്ന സമയവും. ഈ ക്‌ുട്ടുകാരന്റെയും വലിയ ഒരു സമ്പാദ്യവും ഷെയര്‍- നിന്നുമാണ്.ഒരു ദിവസം അദ്ദേഹം, ഞങ്ങള്‍ക്കെല്ലാം  ഭക്ഷണം ഐസ്ക്രീം........ മേടിച്ചുതന്നു, സിനിമയ്ക്കും ഞങ്ങളെ കൊണ്ടുപോയി......അങ്ങനെ ആകെ സന്തോഷം. എന്തോ കമ്പനിയുടെ ഷെയര്‍വില ക്‌ുടിയതാണ്, ആ സന്തോഷത്തിന് കാരണം.

പിന്നീട്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനെ നിരാശനായി കണ്ടു.അവന്‍ മേടിച്ച ഓഹരികളുടെ വില താഴ്ന്നുതായിരുന്നു ആ നിരാശക്ക് കാരണം.പലപ്പോഴും അവന് വന്ന നഷ്ടങ്ങളും അവന്റെ സ്വപ്നങ്ങളെക്കുറിച്ചും പറയുമായിരുന്നു.അവന്‍റെ ക്‌ുട്ടുകാരോക്കെ നിസ്സാഹരായി ഇരിക്കുമായിരുന്നു ക്‌ുട്ടത്തില്‍ ഞാനും.പക്ഷെ അവന്‍ പറയുന്ന ഷെയര്‍-ന്‍റെ കമ്പനിയുടെ പേര്,പണ്ട്ഞങ്ങളെല്ലാം പോയി ആഘോഷിച്ച ആ കമ്പനിയുടെ പേരും ഒന്നുതന്നെയായിരുന്നു.(അപ്പഴേക്കും ചില കമ്പനിയുടെ പേരുകള്‍ എന്‍റെ തലയിലേക്കും കേറി തുടങ്ങി)

”അന്ന് അതൊക്കെ വിറ്റില്ലേ പിന്നെ എന്തിനാണ് ഇപ്പോള്‍ വിഷമിക്കുന്നത്” യെന്ന എന്‍റെ ചോദ്യത്തിന്.......അവന്‍റെ ഫ്രണ്ട്സാണ അവനിലെ ആ പ്രത്യേകത പറഞ്ഞത്‌.അവന്‍ മേടിച്ച ഓഹരികളുടെ വില ക്‌ുടുന്നത് ആഘോഷിക്കും.........വില കുറയുന്നതനുസരിച്ച് ഒന്നും തിന്നാതെ വിഷമിച്ച് ഇരിക്കും.....മേടിച്ച ഷെയറുകള്‍ എന്നും പെട്ടിക്കകത്ത് തന്നെ!!

ഇങ്ങനെയൊക്കെ പ്രത്യേകത തോന്നിയ വേറെയോരാളാണ്‍, എന്‍റെ സഹോദരന്‍റെ ക്‌ുട്ടുകാരന്‍.സഹോദരന്‍ എനിക്ക് പരിചയപ്പെടുത്തിയത് തന്നെ, ഇവന്‍ അടുത്ത മാസം അമേരിക്കയില്ലേക്ക് പോവുകയാണ്, അവിടെ ജോലി കിട്ടിയിട്ടുണ്ട്.അതോടെ അവന്‍ അമേരിക്കയെപറ്റി വാചാലനായി.കുറച്ചുകാലം കഴിയുമ്പോള്‍ അവന്‍, മാതാപിതാക്കരെ അങ്ങോട്ട് കൊണ്ട് പോകും.കുട്ടികളൊക്കെ അവിടത്തെ പൌരന്‍ ആയിരിക്കും......അപ്പോള്‍ അവരുടെ വിദ്യാഭ്യാസം എല്ലാം ഫ്രീ ആണ്.............അങ്ങനെ കുറെക്കാര്യങ്ങള്‍.....അമേരിക്ക എന്ന രാജ്യത്തിന് ഇങ്ങനെയൊക്കെ ഗുണങ്ങള്‍ ഉണ്ടെന്നുള്ള കാര്യം എനിക്ക് പുതിയ അറിവായിരുന്നു.അവന് വരാന്‍ പോകുന്ന  ഭാഗ്യങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന..... ഞാന്‍ എന്‍റെ ജീവിതവുമായി മുന്നോട്ട് പോയി.

പത്ത്‌-പതിനഞ്ചു വര്‍ഷം കഴിഞ്ഞ സഹോദരന്റെ ക്‌ുടെ അവനെ കണ്ടപ്പോള്‍.......ഞാന്‍, അവനോട്, അമേരിക്ക കഥകളും അച്ഛന്‍അമ്മമാര്‍ക്ക് അവിടെ ഇഷ്ടപ്പെട്ടോ......എന്ന ചോദ്യങ്ങള്‍ക്ക്........അമേരിക്കയിലേക്ക്‌ ആര് പോകും അവിടെയൊക്കെ ഓട്ടയായില്ലേ.........പിന്നീട്‌ അവന്‍ പറയുന്ന കഥകള്‍ പലതും നമ്മുടെ നാട്ടില്‍ നടന്നതായി ഞാനും കേട്ടിട്ടുള്ളതാണ്.ആസ്ട്രേലിയ, ദുബായ്.... അങ്ങനെ ജോലി ചെയ്യേണ്ട രാജ്യങ്ങളെയും അവിടത്തെ ഗുണങ്ങളെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. അമേരിക്ക,ദുബായ്, ആസ്ട്രേലിയ...... എവിടെയാണ്‌ ജോലി ചെയുന്നതെന്ന് എനിക്ക് മനസ്സിലായില്ല.........പിന്നീട്‌ സഹോദരനോട് ചോദിച്ചപ്പോഴാണ്......അവന്‍ ഇന്ത്യയില്‍ മാത്രെമേ ജോലി ചെയ്തിട്ടുള്ളത്.ഒരിടത്തും പോയില്ല എന്നറിഞ്ഞത്....അപ്പോള്‍ ഈ പറഞ്ഞതോ?

ഈയൊരു സുഹൃത്തിനെ എനിക്ക് ചിരിയോടെ മാത്രമെ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ........2-3 വര്‍ഷം ഞങ്ങള്‍ ഒരേ ബാച്ച് ആയിരുന്നു. പക്ഷെ വേറെ കോളേജില്‍ ആയിരുന്നു. പിന്നീട്‌ ഞാന്‍, അവളെ ഓവര്‍ടെക്ക് ചെയ്തുവെന്ന്‍ പറയാം. പരീക്ഷ കഴിഞ്ഞ, “എങ്ങനെ എഴുതി എന്ന ചോദ്യത്തിന്, എന്തിന് ഇങ്ങനെത്തെ എളുപ്പം ചോദ്യപേപ്പര്‍ ഉണ്ടാക്കുന്നു.......ഇത്രയും ആളുകള്‍ ഡിഗ്രി എടുത്താല്‍.......ജോലി കിട്ടാനുള്ള പ്രയാസത്തെയും ക്കുറിച്ചായിരിക്കും സംസാരിക്കുക.ഞാനൊക്കെ എന്റെ റിസള്‍ട്ട്- നെ പറ്റി ആലോചിക്കുമ്പോള്‍, അവള്‍ ഗവണ്‍മെന്റ്‌ എങ്ങനെ എല്ലാവര്‍ക്കും ജോലി കൊടുക്കും എന്നതാണ് ചിന്തിക്കുക. റിസല്‍ട്ട്‌ വരുമ്പോള്‍ അവള്‍ തോറ്റുകാണും. ടീച്ചര്‍ ദേഷ്യം തീര്‍ത്തതാണിത് ...... എന്ന ന്യായവും അവള്‍ക്ക് കാണും.

ഇവരൊക്കെ ഞാന്‍, ജീവിതത്തില്‍ കണ്ടിട്ടുള്ള “വ്യത്യസ്ഥരില്‍ വ്യത്യസ്ഥര്‍ ആയ ക്‌ുട്ടുകാരാണ്......


Besan Ladoo


Besan (gram flour) - 1.5 cups
Ghee (or unsalted butter) - 1/2 cup
Sugar (powdered) - 3/4 cup
Almonds(sliced) - 2 tbsp
Cardamom powder - 1/4 tsp

To garnish
Butter - 1 tbsp
Pistachios (powdered) - 1 tbsp


Heat the ghee in pan and wait till it is smoking hot. Add the besan, lower the heat and keep stirring till the besan changes colour and you start getting the aroma of roasted  besan.
Remove from heat, and let it cool to warm temp. Add the cardamom powder, almonds and sugar. Mix well.
Then make the mixture into small balls (lemon sized).
To garnish the ladoos, dip a quarter inch in butter, followed by the powdered pistachios (just enough for it to stick).
Place it with the garnished side on top.

Cool completely before serving and storing.
 by-MekhaJobin

10/11/12

വായ്നോട്ടം


“വീക്കെന്‍ഡ് എന്തു ചെയ്യും ആന്‍റി ...... എന്ന ചോദ്യത്തിന്

എവിടെയെങ്കിലും വായ്നോക്കാന്‍ പോകണം എന്നുള്ള” എന്റെ സ മട്ടിലുള്ള മറുപടി ആ ടീനേജുകാരിയെ ആകെ പ്രകോപിപ്പിച്ചു.

ആന്‍റിക്ക് ഈ വയസ്സില്, വായ്നോക്കാന്‍ പോകാന്‍ നാണമില്ലേ.......

ഞാന്‍ എന്‍റെ വീട്ടുകാരുടെ കൂടെയല്ലെ പോകുന്നത്, പിന്നെ എന്തിനാ നാണിക്കുന്നത്............അങ്ങനത്തെ എന്റെ പല ഉത്തരങ്ങളും അവളെ സമാധാനപ്പെടുത്താന്‍ കഴിഞ്ഞില്ല. വായ്നോട്ടമെന്നുപറയുമ്പോള്‍, ആണ്‌ പെണ്ണിനെയും, പെണ്ണ്‍ ആണിനെയും നോക്കുന്നത് മാത്രമല്ലല്ലോ......എന്തായാലും ഞാന്‍ നടത്തിയ ഈ ആഴ്ചയിലെ വായ്നോട്ടത്തെക്കുറിച്ച് എഴുതുന്നു.....

സാധാരണ വല്ല “ഷോപ്പിംഗ് മാള്‍- ലേക്കാണ് പോകാറുള്ളത്.അവിടെയാകുമ്പോള്‍ എ.സി ആണ്.ഈ ചൂട് കാലത്ത്‌ ആ വിസിറ്റ് ഒരു ഉപകാരമാണ്.പിന്നെ റോഡിലാണെങ്കില് മുഴുവന്‍ തുപ്പലും ........മറ്റുമാണ്. ഇവിടെയാണെങ്കില്‍ നല്ല നീറ്റ് ആണ്‍.(രണ്ടു സ്ഥലവും  കൈകാര്യം ചെയ്യുന്നത് മനുഷ്യരും).

കോണി കേറി വരുന്നത് ഒരു ഇലക്ട്രോണിക്സ് കടയിലേക്കാണ്‍.അവിടെയാണെങ്കില്ഒരു പത്ത്-പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്കുട്ടി, ഷോട്ട്സ് ഒക്കെ ഇട്ട് വായുവില്ആഞ്ഞ് തൊഴിക്കുകയും കൈക്കൊണ്ട് വീശി ഇടിക്കുകയും ചെയ്യുന്നുണ്ട്- എന്റെ ദൈവമെ ഇവള്ക്കെന്തു പറ്റി യെന്ന എന്റെ ചോദ്യത്തിന്‍-അമ്മേ “അവള്‍ എക്സ്-ബോക്സ് കൈനെറ്റ്‌(x-BOX Kinet) കളിക്കുകയാണ്” എന്ന്‍ എന്‍റെ മക്കള്‍. എന്‍റെ അമ്മമ്മയെങ്ങാനും കണ്ടിരുന്നെങ്കില്‍, അവളുടെ കാലിലെ ഒരു ഇറച്ചികക്ഷ്ണം അവരുടെ കൈയ്യില്‍ ഇരുനേനെ.പെണ്‍കുട്ടികള്‍ അടുക്കവും ഒതുക്കവും ഇല്ലാതെയോ...........ഞാനൊഴിച്ച് വീട്ടില്‍ ഏല്ലാവര്‍ക്കും താത്പര്യമുള്ള കടയാണിത്‌.കമ്പ്യൂട്ടര്‍,മൊബൈല്‍......ഒക്കെയായി വീട്ടുകാര് പല വഴിക്ക്‌ പിരിഞ്ഞു.ഒരു പെണ്‍കുട്ടി, മുടി സ്ട്രെയിറ്റ് ചെയ്യാനുള്ള ഒരു സാധനം മേടിക്കാനായി മാതാപിതാക്കന്മാരുമായി വഴക്ക്‌ കൂടുന്നതും പിണങ്ങുന്നതു കാണാം. കണ്ടിരിക്കാന്‍ നല്ല രസമുണ്ട്.

എവിട്ന്നൊ ഫ്രീ ആയിട്ട് കിട്ടിയതാണ്, കാപ്പി കുടിക്കാനുള്ള കൂപ്പണ്‍.അത് മുതലാക്കമെന്നു വെച്ച് കട തപ്പിചെന്നപ്പോള്‍, കാപ്പികള്‍ തന്നെ പലതരം...ലാറ്റെ, കാപ്പുചിനോ,മോച്ച.......ഏതായാലും കൂപ്പണിലെ  പറഞ്ഞ കാപ്പി തന്നെ മതിയെന്ന് ഞാന്‍.കുട്ടികള്‍ കുക്കീസും മഫനും ഓര്‍ഡര്‍ ചെയ്ത, കാപ്പിക്കായി കാത്തിരിപ്പായി. കൊണ്ടുവന്ന കാപ്പിയോ......കറുത്ത ശറ്ക്കര കാപ്പി.എന്റെ സ്കൂള്‍ അവധിക്കാലത്ത്, അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍........വലിയ ഒരു കലത്തില്‍ ഉണ്ടാക്കി വെക്കും കോരി എടുക്കാനായി ഒരു ചിരട്ട കൈയ്യിലും. എല്ലാവരും 5-6 ഗ്ലാസ്സ് കുടിക്കുന്നതു കാണാം.....ആ കാപ്പിക്കാണൊ ഈ വായില്‍ കൊള്ളാത്ത പേര് ! എന്തായാലും ഈ ഓര്‍മ്മകളൊക്കെ അയവിറക്കാന്‍ പറ്റി.

“മാള്‍” ന്‍റെ നടുക്ക് 2-3 കാറുകളും അതിന്റെ  ഗുണങ്ങള പറഞ്ഞ തരാനായിട്ട് 3-4 കുട്ടിയുടുപ്പ്‌ ഇട്ട  മോഡലുകളുമുണ്ട്.അവര് പറയുന്നത് കേള്‍ക്കുകയെന്നല്ലാതെ അങ്ങോട്ട് വല്ലതും ചോദിച്ചാല്‍, സോറി അല്ലെങ്കില്‍ ക്‌ുട്ടുകാരിയോട്‌ ചോദിക്കട്ടെ എന്ന്‍ പറഞ്ഞ മുങ്ങുന്നുമുണ്ട്.ഇതൊന്നുമറിഞ്ഞുകൂടെങ്കില്‍, എന്തിന് ഇവിടെ നില്‍ക്കുന്നു” എന്ന ഭറ്ത്താവിന്റെ ദേഷ്യത്തില്‍, എത്ര കഷ്ടപ്പെട്ട് എക്സര്‍സൈസ് ചെയ്തും വിശന്നു കിടന്നിട്ടായിരിക്കും ആ ഷേപ്പില്‍ എത്തിയിട്ടുണ്ടാവുക.അപ്പോള്‍ അത് ആസ്വദിക്കുക എന്ന്‍ പറഞ്ഞ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.പല കോളെജ് കുട്ടികളും പോക്കറ്റ്മണിക്കായി ഇങ്ങനെ പോകുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

മകന്‍റെ സ്കൂള്‍ കലാപരിപാടിക്കായി വേണ്ട കോസ്റ്റ്യൂമിന്റെ ഓരോന്ന്‍ തപ്പാമെന്നു വിചാരിച്ചാണ്‍ ആ വലിയ തുണിക്കടയില്‍ കേറിയത്. അപ്പോഴാണ് ഞങ്ങള്‍ മകനു മേടിച്ച ഒരു കോട്ടണ്‍ ഷര്‍ട്ട് (ഏകദേശം Rs.500) വലിയ ഒരു കമ്പനി യുടെ ബ്രാന്‍ഡ്‌ പേരോടു കൂടി Rs.2000രൂപക്ക് മുകളിലുള്ള വിലയുമായി കിടക്കുന്നത് കണ്ടത്.കമ്പനിയുടെ വിലയും പേരും വരുന്നതോടെ വില രണ്ടിരട്ടിയാണ്‍.എന്തായാലും ഞങ്ങള്‍ ലാഭിച്ച ലാഭം ഓര്‍ത്ത് സന്തോഷത്തോടെ അന്നത്തെ വായ്നോട്ടം മതിയാക്കി തിരിച്ച് വീട്ടിലേക്ക് യാത്രയാക്കി.
“വായ്നോട്ടം,കൊണ്ട് എനിക്ക് പൊതുവെ ചില പുതിയ വിവരങ്ങളിലേക്കോ, ചിലപ്പോള്‍ പഴയ ഓര്‍മ്മകളിലേക്കോ,..... മറ്റ് ചിലപ്പൊ വല്ല പരിചയക്കാരെ കണ്ടുമുട്ടുന്നതോ അല്ലെങ്കില്‍ പുതിയ രുചിയുള്ള ഭക്ഷണമോ ആകാറുണ്ട്.

ഒരുപക്ഷെ വായ്നോട്ടമെന്ന് പറച്ചില്‍ മാറ്റി വല്ല “വിന്‍ഡോ ഷോപ്പിംഗ് എന്നോ എക്സ്പ്ലോറ്(explore) ചെയ്യാന്‍ പോകുന്നു വെന്ന് മാറ്റി പറയേണ്ടിരിക്കുന്നു.“നാട് ഓടുമ്പോള്‍ നടുവേ ഓടണമല്ലോ”






Besan Bhindi


Bhindi - 250 gms
Onions (sliced) - 1 big
Besan - 1/4 cup
Oil - to saute

Dry Ingredients:

Amchur powder - 1 tsp
Fennel powder - 1/2 tsp
Chilli powder - 1 tsp
Turmeric powder - 1/2 tsp
Garam masala - 1/ 2 tsp
Cumin powder - 1 tsp
Coriander powder - 1 tsp
Salt - to taste

Wash and dry the bhindi. Make slits on the side (3/4 the length). Stuff the slits with the dry ingredient mixture. Add one tbsp oil and coat all the bhindi. Keep aside.

Heat oil in a pan. Add cumin seeds and when it splutters, add onion and fry till transluscent.
Add besan and stir till the oil leaves the the surface of pan. Add the bhindi and stir till the besan mixture coats it completely.
Cook on low heat, stirring occasionally till the bhindi is cooked and crisp.
by-Mekha Jobin


9/27/12

വിദേശവിശേഷം


സംസ്കാരത്തിന്‍റെ വ്യത്യാസം ഉള്ളതുകൊണ്ട് വിദേശത്തു നടക്കുന്ന വിശേഷങ്ങള്‍ പലതും എനിക്ക് പുതുമയും രസകരവുമാണ്.എനിക്ക് രസകരമായി തോന്നിയ ഒരു കാര്യം.

എനിക്ക് ഒരു സൗത്ത്‌ ആഫ്രിക്കന്‍ കുട്ടുകാരി ഉണ്ട്.കുറച്ചുകാലമായി അവളെ പറ്റി ഒരു വിവരവുമില്ല.ഒരു ദിവസം അവളെ ഞാന്‍ ഓണ്‍ലൈന്‍ കണ്ടപ്പോള്‍, അവള്‍ പറഞ്ഞത് ഇങ്ങനെ...............

അവള്‍ക്ക്‌ 3-4 സഹോദരിസഹോദരന്മാരും അമ്മയുണ്ട്. അച്ഛന്‍ പണ്ടെ എപ്പഴോ മരിച്ചുപോയി. സഹോദരിസഹോദരന്മാരെല്ലാം കുടുംബമായി പല രാജ്യത്താണ്.അമ്മ തന്നെയാണ് താമസം. ഒരു ദിവസം അമ്മ, എല്ലാ മക്കളെയും വീട്ടിലേക്ക് വിളിച്ചു വരുത്തി.അമ്മക്ക് ഭയങ്കര “ലോണ്‍ലിനെസ്സ്” അതുകാരണം കല്യാണം കഴിക്കണമെന്ന് നിറ്ബന്ധം.ആളെയും അവര് തന്നെ കണ്ടുപിടിച്ചിട്ടുണ്ട്.

മക്കളെല്ലാം സമ്മതിച്ചെങ്കിലും ഇനിയുള്ള എന്ത് പ്രശ്നവും ഡൈവോഴ്സ് വേണമെങ്കില്‍ അതും തന്നെ നേരിടണമെന്നുള്ള മക്കളുടെ വെല്ലുവിളിയും ആ അമ്മ സ്വീകരിച്ചു. എന്റെ കുട്ടുകാരിയും കുടുംബവും അമ്മയുടെ കല്യാണം കൂടാന്‍ പോയിരിക്കുകയായിരുന്നു.ഫോട്ടോയും എനിക്ക് അയച്ചു തന്നു.നല്ല മണവാട്ടി വേഷമിട്ട അമ്മാമ്മയും സ്യൂട്ട് കോട്ടും ഇട്ട അപ്പാപ്പനും. എന്റെ കുട്ടുകാരിയുടെ മക്കളൊക്കെ “ഫ്ളവര്‍ ഗേള്‍സ്” ആയിട്ട് പൂക്കളൊക്കെ പിടിച്ചു നില്‍ക്കുന്നു.എനിക്ക് നല്ല തമാശയായി തോന്നി ആ ഫോട്ടോ......

പിന്നെയൊരു ദിവസം അവള്‍ പറഞ്ഞു – അവര് രണ്ടു പേരും എല്ലാവരുടെയും മക്കളെയും വിസിറ്റ് ചെയ്യാന്‍ പോകുകയാണ്. എല്ലാവരും ഓരോ രാജ്യത്തെല്ലെ...... അപ്പോള്‍ വിസക്ക് അപേക്ഷിക്കുകയും അതിനായിട്ടുള്ള തയ്യാറടുപ്പിലാണ്. ചുരുക്കം പറഞ്ഞാല്‍ ആ വൃദ്ധ്ദമ്പതികള്‍ തിരക്കിലാണ്‍.അവരുടെ ആ പോസിറ്റീവ് ചിന്തയും നല്ലതായിട്ടു തോന്നി എനിക്ക്
മക്കള്‍ അന്വേഷിക്കാത്ത മാതാ/പിതാക്കന്മാര്‍ക്കൊ അല്ലെങ്കില്‍ നമ്മുക്ക് തന്നെയോ ഈ ഐഡിയ ഭാവിയില്‍ ഉപയോഗിക്കാം അല്ലെ!!!!!!!

**ഈ email നിങ്ങള്‍ക്ക് unsubscribe ചെയ്യണമെന്നുണ്ടെങ്കില്‍ throughmymind0@gmail.com..........ലേക്ക് എഴുതുക



Falafel


1 cup dried chickpeas
1 large onion, chopped
2 cloves of garlic, chopped
3 tablespoons of fresh parsley (or coriander), chopped
1 teaspoon coriander
1 teaspoon cumin
2 tablespoons flour
Salt to taste
Pepper to taste

Chili flakes - 1 tsp
Oil for frying

Soak the chickpeas overnight. Drain and boil till cooked. (Or use pressure cooker)
Drain and allow to cool. Combine chickpeas and the rest of the ingredients and mash together.
Add the flour. No it should form a coarse mixture. Make small balls (size of a ping pong ball).
Deep fry in medium high heat.
Serve hot.


Note : Make sure the water content in the final mixture is minimal to avoid the disintegrating of the balls while frying.
By:Mekha Jobin

9/18/12

മാതാപിതാക്കന്മാരും/ കുട്ടികളും


ഇന്ന് കുട്ടികളുടെ സ്കൂളില്‍ “മാതാപിതാക്കന്മാക്ക് ട്ടീച്ചറെ കാണാനായിട്ട് അവസരം ഒരുക്കിയ ദിവസം ആയിരുന്നു. കുട്ടികളെ അനുസരിപ്പിച്ചെടുക്കുന്നതിനേക്കാളും പ്രയാസമായിരുന്നു പാരന്റ്സ്സിനെ അനുസരിപ്പിക്കാന്‍, അദ്ധ്യാപികയാണെങ്കില്‍- ഒരു മേശയും കസേരയുമായിട്ടിരിക്കുക. അവിടേക്ക് ഒരു ബസ്സിലേക്ക് കേറുന്നതുപോലെ ഉന്തും തള്ളുമായി........ട്ടീച്ചറിന്റെ മുന്പിലെത്തുമ്പൊള്‍ കുട്ടിയുടെ മുഖം കാണുന്നതനുസരിച്ച്, അവര്അഭിപ്രായം പറയും....ഇതാണ്അവിടെ നടക്കുന്ന സീന്‍.
നല്ല അഭിപ്രായം ആണെങ്കില്‍ അഭിമാനത്തോടെ നില്‍ക്കുന്ന മാതാപിതാക്കന്മാര് .ചീത്ത അഭിപ്രായമാണെങ്കില്‍ ഒരു കുറ്റവാളിയെ പോലെ കുനിഞ്ഞു നില്‍ക്കുന്ന കുട്ടിയും, “നന്നായിട്ടുണ്ടല്ലോയെന്ന മട്ടില്‍ പകുതി ചിരിയോടെ നില്ക്കുന്ന ബാക്കിയുള്ളവരും........കാണുമ്പോള്‍ വിഷമം തോന്നും.

എന്തായാലും ഉന്തുംതള്ളും സഹിക്കാതായപ്പോള്‍, കുറച്ചുപേര് ചേര്‍ന്ന്‍ എല്ലാവരെയും ക്യു ആയി നിറുത്തി.അച്ഛന്‍-അമ്മ-കുട്ടി ആയ സെറ്റ്‌ ട്ടീച്ചറിനെ, പോയി കണ്ട സംസാരിക്കാം എന്ന രീതിയിലാക്കി. അതിലും ചില സ്മാര്‍ട്ട് ആള്‍ക്കാര്‍ ഒന്നും അറിയാത്ത പോലെ ക്യു തെറ്റിച്ച് അദ്ധ്യാപികയെ പോയി കണ്ടു സംസാരിക്കുന്നുണ്ടായിരുന്നു.

സത്യം പറഞ്ഞാല്‍  കാര്യം നേടാനുള്ള അവരുടെ കഴിവു കണ്ടപ്പോള്‍,അത് ഒരു കഴിവുകേടായിട്ടാണ്, എനിക്ക് തോന്നിയത്.നമ്മളെ കണ്ടല്ലെ നമ്മുടെ മക്കള്‍ വളരുന്നത്, അവരുടെ മുന്‍പില്‍ നമ്മള്‍ നിയമലംഘനങ്ങളും മോഷണവും ചതിക്കലും നടത്തിയാലോ...?

കുട്ടികള്‍ കുഞ്ഞായിക്കുബോള്‍ തന്നെ, അവരുടെ കൊച്ചുമനസ്സ്‌ ഒരു കാമറ പോലെ നമ്മള്‍ ചെയ്യുന്നതെന്തും ഒപ്പിയെടുക്കുന്നുണ്ട്.അതിന് സമാനമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഞാന്‍, കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ആരെങ്കിലും സമ്മാനം വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു തന്നാല്‍..........അച്ഛന്‍, കത്തിയെടുത്ത് അതിലെ ട്ടേപ്പുകള്‍ ഓരോന്നായി മുറിച്ച് കളഞ്ഞ്, ആ കടലാസ്സ് വലിയ പരുക്കുകള്‍ ഇല്ലാതെ ഊരിയെടുക്കും.ഞാനൊക്കെ ആ സമ്മാനം എന്താണെന്ന് അറിയാനായിട്ട് ആകാംക്ഷയോടെ കടലാസ്സ് ഊരിയെടുക്കുന്ന പ്രക്രിയയും നോക്കിനില്ക്കാറുണ്ട്.ആ പേപ്പറ് കൊണ്ട് എന്തു ഗുണമുണ്ടെന്ന് എനിക്കറിയില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മകന്റെ പിറന്നാളിന്ഞാന്‍ തന്നെ കൊടുത്ത ഒരു സമ്മാനം-അവന്‍ അക്രാന്തത്തോടെ കടലാസ്സ് കീറുന്നതു കണ്ട് വഴക്കു പറഞ്ഞ്, ഞാനും എന്റെ അച്ഛന്റെ ആ പഴയ രീതി തന്നെ ചെയ്തു.അപ്പോള്എന്നോട്

 അവന്‍‌‌- അമ്മക്ക് എന്തു ഉപയോഗമാണ്ഈ കടലാസ്സ് കൊണ്ട്.....

ഒന്നും നശിപ്പിക്കാന്‍ പാടില്ല എന്ന് അവനോട് പറഞ്ഞു നിന്നെങ്കിലും.

ഞാന്‍ എന്നെതന്നെഓര്‍ത്തു പോയി ഒരു കാലത്ത് ദേഷ്യവും ക്ഷമയും അടക്കിപിടിച്ച് നിന്നിട്ടുള്ളതാണ്ഈ പ്രക്രിയയോട്.

അതോടെ ഞാന്‍ പിച്ചില്‍, അടി......തുടങ്ങിയ ശികഷാനടപടികള്‍ നിറുത്തി പകരം ഞാന്‍ തന്നത്താന്‍  കുടുതല്‍  പെറ്ഫ്ക്റ്റ് ആവാന്‍ തുടങ്ങി.എനിക്ക് മനസ്സിലായി മാതാപിതാക്കന്മാര്‍  കാണിക്കുന്നത് എന്തും അവരുടെ മനസ്സിലോട്ടാണ്കേറുന്നത് ഒരുപക്ഷെ ചെറിയ പ്രായത്തില്അങ്ങനെ കാണിച്ചില്ലെങ്കിലും.

നമ്മള്നന്നാവാതെ വെറുതെ കുട്ടികളില്നിന്ന് നല്ലത് പ്രതീക്ഷിക്കേണ്ട യെന്നു ഗുണപാഠം......



9/4/12

നിയമങ്ങള്‍


സുപ്രീംകോടതി പാസ്സാക്കുന്ന നിയമങ്ങള്‍ പലതും എന്‍റെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താറില്ല. അതൊക്കെ എന്‍റെ പത്രവായനയില്‍ വായിച്ച് തീരുന്നതാണ്.പക്ഷെ അടുത്ത കാലത്ത്‌ വന്ന നിയമം എന്നെയും ബാധിച്ചുവെന്ന് പറയാം.

കാറിന്റെ ജനലയുടെ കണ്ണാടിയിലെ കറുത്ത ഫിലിം മാറ്റണം എന്ന നിയമം.അത് ശരിയായ നിയമം ആണോ.......സിക്കും ഇത്രയും ചൂടുള്ള സ്ഥലത്ത് നേരിയ തോതില്‍ വെക്കാം എന്നാണ് എന്‍റെ അഭിപ്രായം!

തലസ്ഥാന നഗരമായ കാരണം മുകളില്‍ നീല/ചുമപ്പ് ലൈറ്റ്‌ വെച്ച് നല്ല കറുത്ത ജനാലകളുമായി കാറുകള്‍ വരുകയും അപ്പോള്‍ തന്നെ പോലീസ് അവര്‍ക്ക് പോകാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കാറുണ്ട്. സാധാരണ സിഗ്നല്‍-ന്‍റെ അവിടെ കാത്ത്‌ നില്‍ക്കുബോളാണ്‍, ഇങ്ങനത്തെ കാഴ്ച കാണുന്നത്.വല്ല വി.ഐ.പി. ആയിരിക്കും വണ്ടിയില്‍. എന്നാലും എല്ലാവര്‍ക്കുമുള്ള ഈ നിയമം തെറ്റിച്ച്, നമ്മള്തെരെഞ്ഞെടുത്ത നേതാക്കന്മാര്‍.........എവിടെയെക്കായിരിക്കും ഈ ചീറി പാഞ്ഞു പോകുന്നതെന്ന് ഓര്‍ക്കാറുണ്ട്.

ചില ദിവസങ്ങളിലെ പത്രങ്ങളില്‍ കാറിന്‍റെ മുകളില്‍ വെക്കേണ്ട ലൈറ്റ് അതിന് അര്‍ഹതയില്ലാത്തവര്‍ വച്ചെന്നും അതിന് പിഴ ഈടാക്കിയെന്നും കാണാറുണ്ട്.ഇങ്ങനെയൊക്കെ കള്ളത്തരം കാണിച്ച്, ഒരു 2 മിനിറ്റ് നേരത്തെ എത്തിയിട്ട് എന്ത് അത്യാവശ്യമായ കാര്യമായിരിക്കും ചെയ്യുന്നത്.......ഇതൊക്കെ ഞാന്‍ സ്ഥിരം കാണുന്ന കാര്യങ്ങളായതു കൊണ്ട് വെറുതെ പറഞ്ഞെന്നെയുള്ളൂ.

ഈ നിയമത്തിന്റെ ഭാഗമായി, ട്രാഫിക്ക് ലൈറ്റ്...അവിടെ കാത്തു കിടക്കുന്ന എന്റെ അടുത്തും പോലീസ് എത്തി(എന്റേത് പക്ഷെ 30% ഉള്ളൂട്ടോ). ജനാല താഴ്ത്താന്‍ ആവശ്യപ്പെട്ടു.കാര്യം അപ്പോള്‍ തന്നെ പിടികിട്ടിയ കാരണം,അടുത്തുള്ള കാറുകളില്‍ ഫിലിം ഒട്ടിച്ചിരിക്കുന്നത് കാണിച്ചുകൊടുത്തെങ്കിലും പിഴയായിട്ട് Rs.1000 തരാനാണ്‍ പറയുന്നത്.

എന്റെ കൈയ്യില്‍  അത്രയും ഒന്നുമില്ലെന്ന് –ഞാന്‍

അപ്പ്ഴെക്കും സിഗ്നല്‍ ചുമപ്പില്‍ നിന്നും പച്ചയായി....പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി.(ഹോണടിക്കണോ എന്നതിനെ പറ്റി ഞാന്‍ എഴുതിയുട്ടുള്ളതാണ്‍, എന്തായാലും ഈ ഹോണടി എനിക്ക് ഉപകാരമായി.....ഹി ഹി).അതോടെ 1000രൂപയില്‍  നിന്ന് 100 രൂപയിലെക്കെത്തി.100 രൂപയോ, എന്നാല്‍ ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ്......പഴ്സ് തപ്പി ഒരു 50 രൂപ എടുത്ത് വന്നപ്പഴേക്കും ചീത്തവീളിയും ഹോണടിയും അതിന്റെ അറ്റത്ത് എത്തികഴിഞ്ഞു.അതോടെ പോലീസ് 50രൂപയും കൊണ്ടുപോയി.ബാക്കി 50 എടുത്ത് വന്നപ്പോഴേക്കും, പോകാനല്ലെയെന്ന് പറഞ്ഞ് കടിച്ചുകീറാന് നില്‍ക്കുന്ന പോലീസ്! അങ്ങനെ ആ 50രൂപ, അയാളുടെ പോക്കറ്റിലേക്ക് പോയി.രസീതുമില്ല......ഒന്നുമില്ല.

കാറിനകത്ത് ആരാണ് ഇരിക്കുന്നതുപോലും എന്നറിയാത്തവിധം കറുത്ത ഗ്ലാസ്സുകള്‍, ഇപ്പഴും റോഡില്‍ കൂടി പോകുന്നതു കാണാറുണ്ട്.എനിക്ക് ഒരനുഭവം ഉള്ള കാരണം, പണ്ട് സ്കൂളില്‍ ട്ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍  മുന്‍പിലത്തെ കുട്ടിയുടെ പുറകില്‍ ഒളിച്ചിരിക്കുന്നത് പോലെ, സിഗ്നല്‍ എത്തുമ്പോള്‍, പോലീസ് എവിടെയെന്ന്‍ നോക്കി, ഞാനും ഏതെങ്കിലും വലിയ കാറിന്റെ പുറകില്‍ ഒളിക്കുകയാണ്‍.

ഒരേ രാജ്യം ഒരേ നിയമങ്ങള്‍ എന്നാല്‍ പലര്‍ക്കും പലതരം.ഒരു പക്ഷെ നമ്മുടെ ഇന്ത്യയില്‍ മാത്രമായിരിക്കും ഇങ്ങനത്തെ അവസ്ഥ!!!