9/15/13

Onam@2012

ഇന്ന് ഉത്രാടം(ഒന്നാം ഓണം) ആണ്.മലയാള ട്ടി.വി ചാനലില്‍ പലതരം പരിപാടികള്‍ നടക്കുന്നുണ്ട്.ഇവിടെ ഉള്ളവര്‍ക്ക് ഓണവും ദീപാവലിയും ഉത്സവങ്ങളും എല്ലാം ഒരു പോലെ തന്നെ.......ഭവാനിഅമ്മ ആത്മഗതം പോലെ പറഞ്ഞു.അവര്‍ക്കൊക്കെ അവരുടെ ആഴ്ചയുടെ അവസാനം നടത്തുന്ന പാര്‍ട്ടികള്‍ക്കാണ്,പ്രാധാന്യം.കേരളത്തിന്റെ പുറത്ത് താമസിക്കുമ്പോള്‍ ഇങ്ങനെയോക്കെ ആവുമെന്ന് ഓര്‍ത്ത് അവര്‍ തന്നത്താന്‍ സമാധാനിച്ചു.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ!

എഴുപത് വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച്, ഭര്‍ത്താവിന്റെ മരണത്തോടെ, ഓരോ മക്കളുടെ കൂടെ അവരുടെ ജോലിസ്ഥലത്ത് താമസിക്കുകയാണ്,ഭവാനിഅമ്മ.ഇപ്പോള്‍ മലേഷ്യയില്‍ മൂത്ത മകന്റെ കൂടെയാണ് താമസം.രണ്ടു-മൂന്നു മാസം ഇവിടെ താമസിക്കും.അതുകഴിഞ്ഞ് ദുബായിലുള്ള മകന്റെ കൂടെ അടുത്ത രണ്ടു-മൂന്ന് മാസം.അവിടെ നിന്ന് ബോംബെയിലുള്ള മകളുടെ കൂടെ അടുത്ത മൂന്ന്-നാല് മാസം അതു കഴിഞ്ഞ് പിന്നെയും മലേഷ്യ .....അങ്ങനെ ആര്‍ക്കോ വേണ്ടി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് അവര്‍

അല്ലെങ്കിലും വീട്ടിലുള്ളവരെല്ലാം മലയാളികള്‍ ആണെങ്കില്‍ അല്ലെ ഇതിനൊക്കെ പ്രധാന്യമുള്ളൂ....മരുമകള്‍ ഹിന്ദിക്കാരിയാണ്,അതുകോണ്ടെന്താ,വീട്ടില്‍ മലയാളം തന്നെ ശരിക്കും ആരും വര്‍ത്തമാനം പറയാറില്ല.ഒന്ന് മനസ്സ് തുറന്ന് മലയാളത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറയാന്‍ കൊതിയാവുന്നു.കൊച്ചുമകന്‍ വരുമ്പോള്‍ നാട്ടിലുള്ള മാലതിയെ ഫോണില്‍ വിളിച്ച് കുറച്ച് നേരം വര്‍ത്തമാനം പറയണം.ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യുന്നതാണ് .അവള്‍ പറയും
“നീ അങ്ങു മലേഷ്യയില്‍ അല്ലെ, ഞാന്‍ എന്നും ഇവിടെ തന്നെ”...ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപച്ച എന്ന് പറയുന്നത് പോലെയാണ് .അവളൊക്കെ ഓണത്തിന്റെ തിരക്കിലായിരിക്കും.ആ പഴയ ഓണക്കാല ഓര്‍മ്മകളായി എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിഞ്ഞുകൂട.

വീട്ടിലെ കോളിംഗ്ബെടിച്ചപ്പോഴാണ് ശരിക്കും സ്ഥലകാലബോധമുണ്ടായത്.വീട്ട് ജോലിക്ക് വന്ന ഫിലിപ്പിനോകാരിയാണ് .സാധാരണ വാതില്‍ തുറന്നു കൊടുക്കേണ്ട ജോലി മാത്രമെ ഭവാനിഅമ്മയ്ക്കുള്ളൂ.അവര്‍ ജോലിയൊക്കെ കഴിഞ്ഞ് വാതിലടച്ച് പോകാറാണു പതിവ്.ഇന്ന് ഞങ്ങളുടെ നാട്ടിലെ ഉത്സവമായ “ഓണം ആണെന്ന് പറയാന്‍ അവരോട് കുറെ ശ്രമിച്ചു.അവറ്ക്ക് മനസ്സിലായോ എന്നറിയില്ല എന്തായാലും ആ പരിശ്രമത്തില്‍ നിന്ന് തന്നത്താന്‍ പിന്മാറി.ഇവരോടോക്കെ വറ്ത്തമാനം പറയുന്നതോടെ, ആരോടെങ്കിലും വറ്ത്തമാനം പറയണം എന്ന കൊതി താനെ മാറി കിട്ടും.ഇങ്ങനെയൊക്കെ തന്നെയാണ് വീട്ടിലുള്ളവരും, അവര്‍ ട്ടിവി കാണുന്നതിനിടയില്‍ നിന്നും വല്ല മറുപടി കിട്ടിയാല്‍ ഭാഗ്യം.

കഴിഞ്ഞ വറ്ഷം തിരുവോണത്തിന് ദുബായില്‍ ആയിരുന്നു.അന്ന് സദ്യയൊക്കെ ഉണ്ടാക്കി എല്ലാവരും ഓഫീസ്സില്‍ നിന്ന് വരുന്നതും കാത്തിരുന്നു.പക്ഷെ കഴിക്കാന്‍ നേരം മകന്റെ മകള്‍ തൈരിന് വേണ്ടി വാശി പിടിച്ചപ്പോള്‍.......എല്ലാവരുടെയും സന്തോഷമെല്ലാം മാറി സന്താപമായി.അവള്‍ക്ക് കഴിക്കാനായി മറ്റി വെച്ച തൈര് എടുത്തിട്ടാണത്ര ഞാന്‍ പുളിശ്ശേരി ഉണ്ടാക്കിയതാണ് കുഴപ്പമായത്.എന്തായാലും മലയാളി അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷത്തിന്,പോകുന്നുണ്ടല്ലോ പിന്നെ എന്തിനാണ്‌ വേറെ ഒരു അധികചിലവ്‌ എന്നായിരുന്നു മരുമകളുടെ വാദം.ആ കാര്യം പറഞ്ഞ മകനും മരുമകളും ഒരാഴ്ചക്കാലം വഴക്ക് കൂടി നടന്നു.തൈരിനു വേണ്ടി വാശി പിടിച്ച  കൊച്ചുമകള്‍ എന്നെ കെട്ടിപിടിച്ചാണ് അന്ന് രാത്രി ഉറങ്ങിയത്.ഇനി ഒരിക്കലും ഞാനായിട്ട് തിരുവോണത്തിന്‍ സദ്യ ഉണ്ടാക്കില്ല എന്ന് അന്ന് തീരുമാനിച്ചതാണ്.

അത് കാരണം എന്തായാലും ഇപ്രാവശ്യം സദ്യ ഇല്ല.പത്തെഴുപത് വറ്ഷം എല്ലാം ആഘോഷിച്ചതല്ലെ എന്ന് സമാധാനിച്ചു.രാവിലെ തന്നെ പൂജാമുറിയില്‍ വിളക്ക് കത്തിക്കണം, അമ്പലത്തില്‍ പോകാന്‍ പറ്റുമോ........ആ നല്ല ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങളെപറ്റി ഓര്‍ക്കുകയായിരുന്നു, അവര്‍

എന്നത്തേയും പോലെ തന്നെ തിരുവോണദിവസവും.ഒറ്റപെടുന്നവരുടെ വിഷമം മുന്‍ കൂട്ടി മനസ്സിലാക്കിയാട്ടാണെന്ന് തോന്നുന്നു.ട്ടി.വി ചാനലുകാര്‍ സിനിമയും പാട്ടും.........പലതരം പരിപാടികള്‍ കൊണ്ട് സമൃദ്ധമാക്കിയിട്ടുണ്ട്.അന്ന് കൊച്ചു മകന്‍ സ്കൂളില്‍ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍,പരിഭ്രാന്തിയോടെ മകനെ വിളിച്ചപ്പോഴാണ് പറയുന്നത്,
“ഈ ഞാറാഴ്ച ക്ലബില്‍ ഓണാഘോഷമുണ്ട്.അതിലെ ഏതോ പരിപാടിയുടെ പരിശീലനത്തിനായി പോയിരിക്കുകയാണ്‍.”
എല്ലാവരുടെയും സൌകര്യം അനുസരിച്ച് ഞാറാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.
രണ്ടു ദിവസം കഴിഞ്ഞ്, നാട്ടിലെ ഓണവിശേഷങ്ങള്‍ അറിയാനായി മാലതിയെ വിളിച്ചപ്പോള്‍, അവിടത്തെ വിശേഷങ്ങളിലും പ്രത്യേകത ഒന്നുമില്ല.മക്കളും കൊച്ചുമക്കളും മരുമക്കളെല്ലാം കൂടി നാലു ദിവസം അവധിയുള്ള കാരണം മൂന്നാറിലേക്ക് പോയിരിക്കുകയാണ് മാലതിയും ഭര്‍ത്താവും വീട്ടിലുണ്ട്.ഓണവിശേഷങ്ങളായിട്ട് പറയാനുള്ളത്, ട്ടി.വി യിലെ സിനിമകള്‍ തന്നെ അല്ലാതെ അത്തപൂവ് ഇടുന്നതും ഊഞ്ഞാല്‍ കെട്ടുന്നതും ഉപ്പേരി വറക്കുന്നതും സദ്യ ഒരുക്കുന്നതുമെല്ലാം പഴയകാല വിശേഷങ്ങളായിരിക്കുന്നു.

ആ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തപ്പോള്‍, ഭവാനിഅമ്മ ഓര്‍ത്തു ഇനി മുതല്‍,മാവേലി  ഓണത്തിന് വല്ല റിസോറ്ട്ടുകളിലോ അല്ലെങ്കില്‍ ട്ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ അതുമല്ലങ്കില്‍ വല്ല ക്ലബ് നടത്തുന്ന ഓണഘോഷത്തിന്റെ അന്നോ വരേണ്ടീയിരിക്കുന്നു.അല്ലെങ്കില്‍ മാവേലിയും ട്ടിവി പരിപാടികള്‍ കണ്ട് തിരിച്ച് പോകേണ്ടി വരും!!!!

എല്ലാ കൂട്ടുകാക്കും എന്റെ ഓണം ആശംസക


Shalimar Gardens takes a bow


the music dazzled, his troupe just marvelled
their fine talent exuded, as his baton trembled
and those heavenly notes, the majestic gardens assembled

the voted elite, gazed on embattled
a bollywood item, being all they demanded
and yawns they stifled and remanded

they appeared enamoured, with raptures painted
for had they not, been specially invited
and sheet music scores, they never had comprehended

sweat smeared cold coins, no crisp note
dote the uninvited millions, off their vote
and keep at bay that belly rumble, is all they hope

sweat and blood spilt, so this should be not
with folded hands, had they not promised a lot
and why then teeming millions, with outstretched empty pot

to waiting limos, they saunter now
a laboured gait, oh those delicious desserts wow
and with soft echoes now disassembled, Shalimar gardens takes a bow

9/4/13

കിമ്പളം

കൈമടക്ക്, ചിക്കിലി,കിമ്പളം .....ഇതൊക്കെയാണ്  കൈക്കൂലിയുടെ പര്യായങ്ങളായിട്ട്  ഞാ കേട്ടിട്ടുള്ള വാക്കുക.ഇനിയും പുതിയ വല്ല വാക്കുക കണ്ടുപിടിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. വീട്ടിലേക്ക് വല്ലപ്പോഴും മണിഓ  ആയിട്ട് എത്തുന്ന " ചില ആ പോസ്റ്റുമാ "ആണ് ,കിമ്പളം മേടിക്കുന്നുണ്ടോ എന്ന സംശയം തോന്നിയത്.പത്ത് രൂപയുണ്ടായിട്ടും രണ്ടു അഞ്ചിറെ നോട്ടുക തരുന്നതും അല്ലെങ്കി അഞ്ച് രൂപ ഇല്ല എന്ന് പറയുന്നതും ചില പോസ്റ്റ്മാന്മാരുടെ "നമ്പ" അല്ലെ എന്ന് തോന്നാതിരുന്നില്ല.അതുകാരണം ഏറ്റവും വലിയ കള്ളനെ കാണുന്നതു പോലെയാണ് "ആ ചില പോസ്റ്മാ _ നെ ഞാ കണ്ടിരുന്നത്.ഇന്നത്തെ മാധ്യമവാത്തക കാണുമ്പോ "പാവം ആ പോസ്റ്റുമാ !
പിന്നീടെപ്പഴോ കിമ്പളത്തിന്റെ പ്രാധാന്യം കണ്ടിട്ടുള്ളത്  വീട്ടിലെ വൈദ്യുതി പോകുമ്പോ ഫ്യൂസ് കെട്ടാ വരുന്ന "ലൈ മാ "ആണ് .കിമ്പളം കൊടുത്തതിനു ശേഷം അയാളുടെ മുഖത്തെ സന്തോഷത്തിന്  വളരെ പ്രാധാന്യം ഉണ്ടായിരുന്നു.അല്ലെങ്കി അവ അടുത്തപ്രാവശ്യം വിളിച്ചാ വരുകയില്ല അതുകാരണം "പോസ്റ്റ്മാ -നെ പോലെ പാപി ആയിട്ട്  തോന്നിയിട്ടില്ല .പൈസയൊന്നും വേണ്ടായിരുന്നു എന്ന മട്ടിലായിരിക്കും നില്ക്കുക. അതുകണ്ട് കൊടുക്കാതിരുന്നാ അടുത്ത പ്രാവശ്യം വിളിക്കുമ്പോ വരില്ല എന്ന് മാത്രം. "അനുഭവം ഗുരു ആണല്ലോ

അന്നൊക്കെ കേരളത്തിലെ വാത്തക കൈകാര്യം ചെയ്തിരുന്നത് നാല് -അഞ്ചു പത്രങ്ങളും റേഡിയോയുമാണ്.അതിലൊക്കെ കൈക്കൂലി വാത്തക വരുന്നത് വളരെ വിരളമാണ്. അതുകൊണ്ട് ആയിരിക്കാം എന്റെ കുഞ്ഞുമനസ്സി ഇവരെയൊക്കെ കള്ളനും പാപികളുമായി പ്രതിഷ്ഠിക്കാ കാരണം.

കൂട്ടുകാരിയുടെ വീട്ടി പോകണോ വായനശാലയിലേക്ക് പോകണോ അങ്ങനെ എവിടെ പോകാനും ഉള്ള വാഹനം കാനട ആയിരുന്നു. ആ നടത്തത്തി നേരം പോകാ ഇന്നത്തെ പോലെ mp3 യോ   ഐ പാഡ് കളോ ഇല്ല പകരം വല്ല സിനിമയുടെ പോസ്റ്റ്റുകളോ അല്ലെങ്കി റോഡിലെ കാഴ്ചകളോ ആണ്,അതി സാധാരണ കാണുന്നതാണ്, ഇരുചക്രവാഹനക്കാരും പോലീസുകാരുമായിട്ടുള്ള ഒളിചചോട്ടക്കളി.അതിറെ അവസാനമായി പോലീസുകാക്കും ജീവിച്ചു പോകേണ്ടെ എന്ന കാഴ്ച്ക്കാരുടെ കമന്റ് .അങ്ങനെ ആരോ പറഞ്ഞ തന്ന അറിവ് പോലീസുകാരെയും എന്റെ കിമ്പളം മേടിക്കുന്ന ലിസ്റ്റിലെ അംഗങ്ങളാക്കി.

നാളുക കഴിയുതോറും നേരിട്ടറിഞ്ഞതും കേട്ടറിവുമായി കിമ്പളക്കാരുടെ എന്റെ ലിസ്റ്റ് നീണ്ടുപോയി.പിന്നിടെപ്പഴോ ഞാനും ആ ലിസ്റ്റ് ഉണ്ടാക്കുന്നത് ഉപേക്ഷിച്ചു.

സാധാരണക്കാരുടെ നിത്യജീവിതത്തിലും കിമ്പളത്തിന്റെ സ്ഥാനം കൂടി കൊണ്ടിരിക്കുകയാണ് എന്നതിന് ഉദാഹരണമായിരുന്നു ഈ അടുത്ത നടന്ന സംഭവം.ഒരാ കാ മുന്നോട്ട് ഓടിച്ചു വേറൊരാ കാ പുറകോട്ട്  ഓടിച്ചു, സംശയമില്ലാതെ രണ്ടും കൂടി കൂട്ടിമുട്ടി.ഇവിടത്തെ രീതി അനുസരിച്ച്, വണ്ടിക ആവുമ്പോ റോഡി കൂടി ഓടിക്കണം അങ്ങനെ ഓടിക്കുമ്പോ തട്ടുകയും മുട്ടുകയും ചെയ്യും അല്ലാതെ കാറിന് വരുന്ന പ്രശ്നങ്ങ ഒരു പ്രശ്നമേയല്ല. എന്നാ കാറിനകത്ത് ഇരിക്കുന്നവരേക്കാളും കാറിനെ കൂടുത  സ്നേഹിക്കുന്ന എന്റെ ഭത്താവ്, വണ്ടി നിറുത്തി അതി നിന്നും ഇറങ്ങി, മറ്റേ കാറുകാരോടും നിറുത്താ പറഞ്ഞ,വണ്ടിയുടെ കേടുപാടുകളെയും അത് നന്നാക്കാ പോയാ ഉണ്ടാകുന്ന ചിലവിനെ പറ്റിയും വായ്തോരാതെ സംസാരിക്കുമ്പോ,ചെയ്ത തെറ്റിനെ ക്കുറിച്ച് യാതൊരു വിഷമവും ഇല്ലാതെ  മറ്റേ കാറിന്റെ ഡ്രൈവ-ന്റെ കൂട്ടുകാര പറയുന്നത്, വല്ല പൈസയും കൊടുത്ത് ഒതുക്കാനാണ്.രണ്ടുപേരും നിയമകോളേജി പഠിക്കുന്നവരാണ് .നാളെ നമ്മുടെ നിയമങ്ങ കൈകാര്യം ചെയ്യേണ്ടവരുടെ പ്രതികരണമാണിത്.

ഈ സംഭവും എനിക്ക് രസകരമായി തോന്നി.രണ്ടു സ്കൂ കുട്ടിക പറഞ്ഞതാണ് .അവരുടെ സ്കൂളിന്റെ അടുത്ത് വലിയൊരു മതിക്കെട്ടും അതിനകത്ത് ഏതോ ഓഫീസ് കെട്ടിടവുമുണ്ട്.ആ മതികെട്ട് ഉള്ളിലൂടെ പോവുകയാണെങ്കി അഞ്ചു നിമിഷം കൊണ്ട് അവര്ക്ക് ബസ്സ്സ്റ്റോപ്പിലെത്താം അല്ലെങ്കി പതിനഞ്ചു -ഇരുപത് നിമിഷം എടുക്കും ബസ്സ്സ്റ്റോപ്പി എത്താ.ഈ മതികെട്ടിന്റെ അവിടെയുള്ള ഗേറ്റി ഒരു കാവക്കാരനുമുണ്ട്.വല്ല ഒന്നോ -രണ്ടോ കുട്ടികളാണെങ്കി ആ കാവക്കാര അതുവഴി പോകാ സമ്മതിക്കും. എന്നാ കുട്ടികളുടെ എണ്ണം കൂടുകയാണെങ്കി അയാ ഒരിക്കലും ആ വഴി പോകാ സമ്മതിക്കില്ല.ഇതൊക്കെയാണ്, സാധാരണ നടക്കാറുള്ള കാര്യം. എന്നാ അന്ന് ആ രണ്ടു കുട്ടിക മാത്രമായിരുന്നിട്ടും കാവക്കാര അവരെ ആ എളുപ്പവഴിയി കൂടി പോകാ സമ്മതിച്ചില്ല.ചുറ്റിക്കറങ്ങി പോകാ  കുട്ടികക്കും മടി.അതിലൊരുത്തന്റെ ബുദ്ധി പ്രകാരം കൈയ്യി ഒരു രൂപ വെച്ച് അവ അയാളോട്  ഷേക്ക്ഹാഡിനായി കൈനീട്ടി. കൈയ്യി തടഞ്ഞ ഒരു രൂപ എടുത്ത് നോക്കിയ അയാ കണ്ണുരുട്ടി കുട്ടികളെ ഓടിച്ചു വിട്ടു.ഒരു രൂപക്ക് പകരം" അഞ്ചു രൂപ ആയിരുന്നെങ്കി കാവക്കാര സമ്മതിച്ചേനെ" എന്നാണ്  കുട്ടികളുടെ അഭിപ്രായം.

ഞാനൊക്കെ സ്കൂ കുട്ടി ആയിരുന്ന സമയത്ത് കിമ്പളം മേടിക്കുന്നവരുടെ ലിസ്റ്റ് ആണ് ഉണ്ടാക്കിയതെങ്കി ഇന്നത്തെ കുട്ടിക കിമ്പളമായി കൊടുക്കേണ്ടത് എത്ര എന്നതിന്റെ ലിസ്റ്റ് ആണ്  ഉണ്ടാക്കുന്നതെന്ന്  തോന്നുന്നു.കിമ്പളം വാങ്ങുന്നതും കൊടുക്കുന്നതുമായ ആ  പരിഷ്‌ക്കാരം അങ്ങനെ തലമുറക തോറും കൈമാറുകയാണ്.അതിന്റെ ആവശ്യമുണ്ടോ അല്ലെ?




Diary notes_3 (From T.R.Johny Thekkethala)

രസതന്ത്രം

ഹോട്ടലി കയറി ഭക്ഷണത്തിന്  ഓകൊടുത്തു.കാത്തിരിക്കുന്നു. മേശവിരിയി ചില അക്ഷരങ്ങശ്രദ്ധിച്ചു.അവ വായനക്കാരുമായി പങ്കുവെക്കുന്നു.


1. Mathematics:-

Smart man +smart woman              = Romance.

 Smart man +dumb     ,,                  =Affair.

Dumb man +smart woman               =Marriage.

Dumb man+dumb woman                 =Pregnancy.

2. Doctor kills disease with pills; but he kills you with bills.

3. Nurse is one who awakens a sleeping patient and gives sleeping pills.

4. The Beer Prayer.
Our lager which art in barrels, hallowed be thy drink

thy will be drunk(I will be drunk at home as in the tavern.

Give us this day our foamy head and forgive us our spillages as we forgive
those who spill against us and lead us not into incarceration, but deliver us
From hangovers, for this is the beer, the bitter and the lager, Forever and 
ever. Barmen        

8/20/13

ഓർമ്മകൾ കൊണ്ടൊരു വീട്

ഫി  ജോലി  ചെയ്യുന്നവ  പണിയുന്ന  വീടിന് എന്നും ഒരു പാട്  പ്രത്യേകതക  കാണാരുണ്ട് .എറെ അഭിപ്രായത്തി  നമ്മുടെ ആക്കാഫി ജോലി ചെയ്യാ തുടങ്ങിയതോടെയാണ് , വീടിന്റെ അകത്തും പുറത്തും പുതുമക കാണാ തുടങ്ങിയത് .

ഞാനോക്കുന്നുണ്ട്  എറെ കുട്ടിക്കാലത്ത്  വീടിന്റെ  അടുത്തായിട്ടുള്ള ആ  പുതുമ നിറഞ്ഞ  വീട്, വാതിലുകളെല്ലാം ആച്ച് ആകൃതിയി ആയിരുന്നു (ഇന്ന് അതിന് പുതുമ ഇല്ലെങ്കിലും ).ഒരോ കിടക്കമുറികളിലും നല്ല നിറമുള്ള ചായങ്ങളും ആ നിറത്തിന്  യോജിച്ച അലമാരകളും അലങ്കാരവസ്തുക്കളും കൊണ്ട് മനോഹരമായിരുന്നു.ഓരോ കിടപ്പ് മുറിക്ക് ചേന്നുള്ള ബാത്ത് റുമുകളും  അതിനകത്തെ പലനിറത്തിലെ ട്ടൈസ്സും പൈപ്പും ഹാഡ് ഷവറും ......എല്ലാം വളരെ കൗതുകത്തോടെയാണ്  നോക്കി കണ്ടത് .പിന്നീടും പല പുതുമയുള്ള വീടുക കണ്ടിട്ടുണ്ടെങ്കിലും ആ വീടിന്റെ ഭംഗി ഇന്നും മനസ്സി മായാതെയുണ്ട് .ഒരു പക്ഷെ കുട്ടിക്കാലത്ത്  കണ്ട അത്ഭുതമായതു കൊണ്ടായിരിക്കാം .

ഈ അടുത്ത കാലത്ത്, പത്ത് -ഇരുപത് വഷം  ദുബായി താമസിച്ചിരുന്നവ തിരിച്ച് കേരളത്തി സ്ഥിരതാമസമാക്കിയ ഒരു കുടുംബസുഹൃത്തിന്റെ വീട് സന്ദശിക്കാനുള്ള ഒരവസരം കിട്ടി.കേരളത്തിന്റേതായ രീതികളും ദുബായിലെ സുഖസൗകര്യങ്ങളും കൂടി ആയപ്പോ വീട്, മറ്റു വീടുകളെക്കാ സുന്ദരമായി .ചുമരിനകത്തെ അക്വേറിയം കാണാ കൗതുകവും പുതുമയും തോന്നി .വീടൊക്കെ ചുറ്റി നടന്ന് കണ്ടപ്പോ പല സ്ഥലത്തും മക്കളുടെ കളിപ്പാട്ടങ്ങളും  പാവകളും അടുക്കും ചിട്ടയോടു കൂടി വെച്ചിട്ടുണ്ട് .മക്കളൊക്കെ കുടുംബമൊത്ത് വിദേശത്താണ് ,ഇതൊക്കെ എന്തിനാണാവോ സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്ന് ഓത്തു.

ചായ കുടിക്കാനായി ഡൈനിംഗ് ടേബിളിന്റെ അവിടെ ചെന്നപ്പോ അടുത്തുള്ള കണ്ണാടി അലമാരയി വിലകൂടിയതും ഭംഗിയുള്ളതുമായ സാധനങ്ങ കാണുന്നതിനു പകരം പെപ്സി കാ,കൊക്കോ കോള,
കീ കൊടുത്താ ഡ്രം കൊട്ടുന്ന പാവ .........അങ്ങനെ ആ വീടിന് ഒരിക്കലും യോജിക്കാത്ത സാധനങ്ങ, എതൊരു ഗഫ് കാരുടെ വീടിനെ പറ്റി പറയുന്നതു പോലെ, വലിയ വീടുകളായിരിക്കും ഇവ പണിയുക, വീടു പണി പകുതി ആകുമ്പോഴേക്കും മുഴുവ പണിയാ കാശില്ലാതെ ആ വീട് വിക്കുകയും ഗഫുകാര അതിന്റെ കടം തീക്കാനായിട്ട് തിരിച്ച് വിമാനം കേറുകയും ചെയ്യും .......അതുപോലെ വീട് പണി കഴിഞ്ഞതോടെ  നല്ല ഭംഗിയുള്ള സാധനങ്ങ വാങ്ങിക്കാനുള്ള പൈസയൊക്കെ കഴിഞ്ഞു കാണുമെന്ന്  ഞാ വിചാരിച്ചു..

എന്റെ മനസ്സ് വായിച്ച പോലെ ആന്റി,അലമാരിയിലെ സാധനങ്ങളെ പറ്റി ഓരോ കഥക പറയാ തുടങ്ങി.പെപ്സികാ,അങ്കി ആദ്യമായി സൗദിയി പോയപ്പോ മേടിച്ചു കൊണ്ടുവന്നതാണ്.അന്ന് പെപ്സി കാ ഇവിടെ മേടിക്കാ കിട്ടില്ലായിരുന്നു.അപ്പോ പെപ്സികുടിച്ച് കഴിഞ്ഞിട്ടും കുട്ടിക അതി വെളളം ഒഴിച്ച്,ട്ടിവിയിലെ പരസ്യത്തി കാണിച്ചിരുന്നതുപോലെ കാണിച്ചിരുന്നത് ........

അങ്ങനെ ആ വീട്ടി വെച്ചിരിക്കുന്ന ഓരോ സാധനങ്ങക്കും അവക്ക് രണ്ടുപേക്കും ഒരു പാട് കഥകളുണ്ട് പറയാനായിട്ടുണ്ട് .

അതുപോലെ തന്നെ  പാവ, മക ആ കളിപ്പാട്ടത്തിന് വേണ്ടി കടയി വെച്ച് വാശി പിടിച്ച് കരഞ്ഞതും പിന്നെ അവളുടെ ജന്മദിനത്തിന് മേടിച്ച്  കൊടുത്തപ്പോ ഉണ്ടായ സന്തോഷം .....ആ കഥക പറയുമ്പോ അവരുടെ മുഖത്തെ സന്തോഷം ......ഞാനും കുടുംബവും മുത്തശ്ശികഥക കേക്കുന്നതു പോലെ കേട്ടു കൊണ്ടിരുന്നു.

ആ  വീട് സന്ദശനം കഴിഞ്ഞപ്പോ ......എന്തിനാണ് വെറുതെ ഓരോ വില കൂടിയ സാധനങ്ങ മേടിച്ച് വീട് അലങ്കരിക്കുന്നത് പകരം നമ്മുടെ നല്ല ഓമ്മകളായിട്ടുള്ള ഒരു വീട് അല്ലെ നല്ലത് എന്ന് തോന്നിപോയി.ഓമ്മക കൊണ്ട് നിറഞ്ഞ ഒരു വീടും അതൊക്കെ ഓത്തിരിക്കുന്ന അങ്കി & ആന്റിയും .....


അറിയാതെ ആ വീടും ഒരു കൗതുകമായി മനസ്സി കേറി എന്നു പറയാം.

Diary notes_2 (From T.R.Johny)

മലയാളി മനസ്സിന്റെ വികടതകള്‍


· അസൂയ-തനിക്ക് എത്താന്‍ കഴിയാത്ത ഉയരത്തിലുള്ളവരോടുള്ള വികാരം- ചിരിച്ച് ചിരിച്ച് പാര പണിയുമ്പോള്‍ സുഖം

· അലസത-കൈയ്യെത്തും ദൂരത്തുള്ള പത്രം എടുക്കാന്‍ പോലും സഹായം തേടുന്ന  മാനസികാവസ്ഥ

·  അഹംഭാവം-ഞാന്‍ എന്ന ഭാവം.....മരുന്നും ചികിത്സയും ഇല്ല

· പിശുക്ക്-കൈയ്യില്‍ പണം കൂടുന്നതനുസരിച്ച് ഉടലെടുക്കുന്ന ഒരു വികാരം

· പുച്ഛം-പാരമ്പര്യമായി മലയാളിക്ക് ലഭിച്ച വരദാനം

· സഭാകമ്പം-അരങ്ങുമായോ പൊതുസ്ഥലങ്ങളുമായോ പരിചയപ്പെടാതെ ഇരിക്കുന്നവരുടെ ഒരു സ്വയംചുരുങ്ങല്‍

· കോപം- നമ്മുക്ക് തന്നെ പാരയും അപകടവും വരുത്തുന്ന ഒരു വികാരം

· ഉറക്കകുറവ്-പതിനഞ്ചുവര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന കാര്യങ്ങളും മുപ്പത് വര്‍ഷം മുന്‍പ് നടക്കുന്ന കാര്യങ്ങളും കൂട്ടി ഘടിപ്പിച്ച് ഇന്നിനെ മറക്കുന്ന സ്ഥിതി.......എങ്ങനെ കടം മേടിക്കണം സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടാം എന്ന് ചിന്തിച്ചാലും ഉറക്കം കുറയും

· ടെന്‍ഷന്‍ -ഇന്നത്തെ കാലഘട്ടത്തിന്റെ വാക്കാണ് ടെന്‍ഷന്‍.മുകളില്‍ പറഞ്ഞ മാനസികാവസ്ഥകള്‍ എല്ലാം കൂടിച്ചേരുന്ന ഒന്നാണ് ടെന്‍ഷന്‍.

·  ഒളിഞ്ഞുനോട്ടം- ഒരുതരം ആത്മസുഖം അങ്ങനെയും സാക്ഷരരാണെന്നു നാം തെളിയിക്കുന്നു

· കടപ്പാട് - ജയരജവാരിയ വക


8/9/13

ജീനിയസ്സ്

ചില സമയങ്ങളില്‍ നമ്മള്‍ എന്ത് ചെയ്യണം എവിടെ പോകണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റുള്ളവരായിരിക്കും,അങ്ങനെയൊരു തീരുമാനത്തിന്‍റെ ബാക്കിയായിട്ടാണ് എന്റെ ഈ കല്യാണം കൂടാനുള്ള യാത്ര.
എന്റെ  ചേച്ചിയുടെ കൂട്ടുകാരിയുടെ ചേട്ടന്റെ.......അങ്ങനെ ആരുടെയോ മകന്റെ കല്യാണം, ഞാന്‍ താമസിക്കുന്ന സ്ഥലത്ത് വെച്ചാണ്ക
ല്യാണം ക്ഷണിക്കാന്‍ വന്നവരോട്,ഞാനും അവിടെയാണ് താമസിക്കുന്നത് എന്ന് പറഞ്ഞതോടെ അവര്‍ക്ക്, ഞാന്‍ ആ കല്യാണം കൂടണമെന്ന്  നിര്‍ബന്ധം.ചേച്ചിയുടെ വീട്ടില്‍നിന്ന് തന്നെ എന്നെ ഫോണില്‍ വിളിച്ച് കല്യാണം ക്ഷണിച്ചു.

കല്യാണത്തിന് വരാമെന്ന് പറഞ്ഞെങ്കിലും പോകണമെന്ന് യാതൊരു ഉദ്ദേശവുമില്ല.പക്ഷെ ചേച്ചിക്ക്, ഞാന്‍ കല്യാണം കൂടണമെന്ന് ഒരേ നിര്‍ബന്ധം.“ നീ ചെല്ലാമെന്ന് പറഞ്ഞതല്ലേ” അതാണ് ചേച്ചിയുടെ ചോദ്യം.
യാതൊരു പരിചയമില്ലാത്തവരുടെ കല്യാണത്തിന് പോകില്ല എന്ന് ഞാനും.
നീ പോയെ തീരൂ “ എന്ന് പറഞ്ഞ് ചേച്ചി ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
തിരിച്ചു വിളിക്കാമെന്ന് വെച്ചാല്‍ മൊബൈല്‍ ഫോണ്‍ ഓഫും വീട്ടിലെ ഫോണ്‍ ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല.അതോടെ ചേച്ചിയുടെ ഡ്യൂട്ടി കഴിഞ്ഞെന്ന് പറയാം.ആരുടെയോ കല്യാണം എന്റെ മനസ്സിന്റെ മനസ്സമാധാനം കളയുകയും ചെയ്തു.
ഇതുപോലത്തെ സാഹചര്യങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.സാധാരണ മദ്ധ്യസ്ഥയ്ക്കായി അമ്മയെ കൂട്ട് പിടിക്കാറാണ് പതിവ്.പക്ഷെ ഇപ്രാവശ്യം അമ്മയും കാലുമാറി.
“നീ എന്തിന് സമ്മതിച്ചു, കല്യാണക്കുറിയും കിട്ടിയില്ലെ,...പിന്നെ പോയാല്‍ എന്താണ് കുഴപ്പം....അമ്മയുടെ ചോദ്യം.
ഭര്‍ത്താവും കുട്ടികളും കൂടെ വരാന്‍ തയ്യാറല്ലാത്തകാരണം എല്ലാവരെയും മനസ്സില്‍ ചീത്ത പറഞ്ഞുകൊണ്ടാണ്‍ എന്റെ ഈ യാത്ര.കല്യാണക്കുറിയും ബാഗില്‍ എടുത്ത് വെച്ചു.ചെറുക്കന്റെയും അമ്മയുടെയും അച്ഛ്ന്റെയും പേരുകള്‍ കാണാതെ പഠിച്ചു വെച്ചു.ഓരോ വക ഗതികേടുകള്‍
സമയത്ത് തന്നെ ഞാന്‍ സ്ഥലത്ത് എത്തി.വോട്ട് ചോദിക്കാന്‍ വരുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അവിടെ നില്‍ക്കുന്ന എല്ലാവരേയും നോക്കി പുഞ്ചിരി നല്‍കി, ഞാന്‍ ഹാളിന്റെ അകത്തോട്ട് പോയി.ഇനി എന്തു ചെയ്യും എന്നായിരുന്നു മനസ്സില്‍ ചുറ്റും നോക്കി ചിലരൊക്കെ, പരിചയക്കാരെ കണ്ട സന്തോഷത്തില്‍ വര്‍ത്തമാനം പറയുന്നുണ്ട്.ചിലരുടെ മുഖത്ത്, ഞാന്‍ ആരാണെന്നുള്ള ചോദ്യമുണ്ട്,ചോദിക്കുന്നില്ല എന്ന് മാത്രം.അവിടത്തെ ഒരു കസേരയില്‍ പോയി ഇരുന്നു.ചെറുക്കന്റെ അച്ഛ്നെ കണ്ടാല്‍ ഞാന്‍ കല്യാണത്തിന്‍ വന്നു, എന്ന് പറഞ്ഞ് അവിടെ നിന്ന് ഓടാനാണ് എന്റെ പ്ലാന്‍അതുകൊണ്ട് ആ ചെറുക്കന്റെ അച്ഛ്നെ ഞാന്‍ കണ്ണ് കൊണ്ട് തിരയുകയാണ്‍.അതേസമയം ഞാന്‍ ആരാണെന്ന് അറിയാത്തതുകൊണ്ടാവാം ചിലര്‍ എന്റെ മുന്‍പില്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ആ സ്ന്തോഷം നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും എനിക്ക് പൊട്ടികരയാനാണ് തോന്നിയത്.
ഞാന്‍ ഒന്നും കാണുന്നില്ല എന്നാല്‍ എല്ലാം കാണുന്നുണ്ട് എന്ന മട്ടില്‍ ഇരിക്കുകയാണ്.ഒരു കൊച്ചുകുട്ടി വന്ന് എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു.ആന്റിയുടെ പേരെന്താ-....ഞാന്‍ പേര് പറഞ്ഞതും ആ കുട്ടി തിരിച്ച് ഒരു ഓട്ടവും...ആരോ പറഞ്ഞ് വിട്ടതായിരിക്കും.ചിലര്‍ ക്ഷണിക്കാതെ വന്ന് ഭക്ഷണം കഴിക്കുമെന്ന് കേട്ടിട്ടുണ്ട്.ആ കൂട്ടത്തില്‍ എന്നെ കൈയ്യോടെ പിടിക്കാനാവുമെന്ന് കരുതി......വരാന്‍ പോകുന്ന നാണക്കേട് ഓര്‍ത്ത് ചേച്ചിയോടുള്ള ദേഷ്യം കൂടി വന്നതേയുള്ളൂ.ആകുട്ടി അവളുടെ അമ്മയേയ്യും കൂട്ടിയാണ് വന്നത്.
റിറ്റ ക്ക് എന്നെ മനസ്സിലായോ? കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി അതാണ് മോളെകൊണ്ട് പേര് ചോദിപ്പിച്ചത്.
പെട്ടെന്ന് ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഒരു പരിചയക്കാരിയെ കണ്ട സമാധാനമായിരുന്നു എനിക്ക്..
നമ്മള്‍ ഒരുമിച്ച് സ്കൂളില്‍ പോയതോക്കെ മറന്നോ.....അങ്ങനെ അവള്‍ ചോദിച്ച്പ്പോള്‍പെട്ടെന്ന് പ്ത്ത്-ഇരുപത് വര്‍ഷത്തേക്ക് പുറകിലോട്ട് പോയി.ഒരമ്മച്ചിയുടെ ദേഹം മുഴുവനും എട്ടോ-പത്തോ സ്കൂള്‍ ബാഗും കരയുന്ന കുട്ടി അമ്മച്ചിയുടെ ഒക്കത്തും വെച്ച് എട്ടോ-പത്ത് കൊച്ച് കുട്ടികളെ മേച്ചാണ്,ആ അമ്മച്ചി ഞങ്ങളെ  സ്കൂളിലേക്ക് കൊണ്ടുപോവുക.രണ്ടു കുട്ടികള്‍ കൈ പിടിച്ചാണ് നടക്കേണ്ടത്.ഞങ്ങള്‍ രണ്ടു പേരാണ് കൈ പിടിച്ച് നടക്കുക.ആ നടപ്പ് ഒന്നാം ക്ലാസ്സ് മുതല്‍ ആറോ- ഏഴോ ക്ലാസ്സ് വരെ ഞങ്ങള്‍ ഒരുമിച്ച്  നടന്നിട്ടുണ്ട്.നടക്കുന്ന കൂട്ടത്തില്‍ രാമായണ-മഹാഭാരത-ബൈബിള്‍ കഥകളൊക്കെ പറയുമായിരുന്നു.പിന്നീടെപ്പഴോ ആ കഥകളൊക്കെ മാറ്റി അവള്‍ കൂടുതല്‍ ഫിസിക്സ്സും കെമിസ്ട്രിയും ചിന്തിക്കാന്‍ തുടങ്ങി.താല്പര്യങ്ങളിലുള്ള വ്യത്യാസമായിരിക്കാം പിന്നീട് തന്നെ സ്കൂള്‍ യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയോ, അവള്‍ എന്നെയോ കാത്ത് നില്‍ക്കാറില്ലായിരുന്നു.
,ഇപ്പോള്‍ ഏതോ ഓഫീസ്സിലെ വലിയ ഉദ്യോഗസ്ഥ ആണ്‌.ഇടയ്ക്കിടെ വിദേശയാത്രകളൊക്കെ നടത്തുന്നതു കൊണ്ടായിരിക്കാം,അവള്‍ കെട്ടിപിടിച്ചു കവിളുകള്‍ തമ്മില്‍ മുട്ടിച്ചാണ്‍ ഞങ്ങളുടെ പരിചയം പുതുക്കിയത്.അവിടെ കല്യാണം കഴിക്കുന്ന  ചെറുക്കന്റെ “ബോസ്സ് കൂടിയാണ്.ഞങ്ങളുടെ പരിചയം പുതുക്കലൊക്കെ കണ്ടതോടെ, കണ്ടുനിന്നവര്‍ക്കും എന്നോട് ഒരു ബഹുമാനമൊക്കെ വന്നുവെന്ന് തോന്നുന്നു.എന്റെ ചുറ്റും നെറ്റി ചുളിച്ച് നടന്നവരെയൊക്കെ എന്നെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങി.അവള്‍ക്ക് കിട്ടുന്ന സ്വീകരണത്തിന്റെ ഒരു പങ്ക് ഞാനും മേടിച്ചെടുത്തുഎന്ന് പറയാം.
പഴയ സ്കൂള്‍ കോളേജ് വിശേഷങ്ങള്‍ ഞങ്ങളുടെ കുട്ടികളെപറ്റി..... അങ്ങനെ നിറുത്താതെ വിശേഷങ്ങള്‍പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍ ഇടയ്ക്കാണ്‍,അവളുടെ ഒരു ചോദ്യം- “റിറ്റ, തന്നോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനുണ്ട്......അത് തലയ്ക്ക് ഒരടി കിട്ടിയത് പോലെയായി.പണ്ടും  അവള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മിടുക്കി ആയിരുന്നു, .ഒരു കാര്‍ റോഡില്‍ കൂടി എങ്ങനെയാണ് ഓടുന്നത്, ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലത്തെ ട്ടെക്നോളജി......ഈ വക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇപ്പോഴും ചിന്തിക്കാന്‍ എനിക്ക് സമയം കിട്ടിയിട്ടില്ലെങ്കിലും....കാറാണെങ്കില്‍ ഗിയര്‍ ക്ലച്ച്,ബ്രേക്ക്, ഫോണാണെങ്കില്‍, ആ കവലയിലെ അടുത്ത് കാണുന്ന മഞ്ഞ കെട്ടിടമാണ്‍”ട്ടെലിഫോണ്‍ എക്സ്ചേഞ്ച്”, അങ്ങനെയുള്ള മറുപടികള്‍ കൊടുക്കുമായിരുന്നു.ആ കുട്ടിപട്ടാളങ്ങള്‍ക്ക് അതെല്ലാം പുതിയ വാക്കുകള്‍ ആയിരുന്നു അങ്ങനെ ഞാന്‍ അവരുടെ ഇടയിലെ  ഒരു ജീനിയസ്സ് ആയിരുന്നു  എന്നാലും എനിക്ക് അവളുടെ ചോദ്യങ്ങളെ പേടിയായിരുന്നു.

 ഊണ് കഴിക്കുന്നതിനിടയിലാണ്‍, അവള്‍ പറഞ്ഞത്, കല്യാണം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യാനിയേയാണ് എന്ന്. ഞാന്‍ ഒരു നിമിഷം “വായ് പൊളിച്ചു പോയി” നിന്നിലും പ്രണയമെന്ന ഒരു വികാരമോ” അതായിരുന്നു എന്റെ മനസ്സില്‍.എന്റെ മുഖത്തെ  അത്ഭുതഭാവം കണ്ടിട്ടായിരിക്കാം,നമ്മുക്ക് ഇഷ്ട്മുള്ള ആളിന്റെ കൂടെയല്ലെ ജീവിക്കേണ്ടത്.........രാവിലെ തന്നെ കുളിച്ച് ചന്ദനക്കുറിയും ഇട്ട് രാമായണ-മഹാഭാരതകഥകള്‍ പറഞ്ഞിരുന്ന അവള്‍ഇന്ന് ഒരുപാട് മാറി പോയിരിക്കുന്നു.
കല്യാണകഴിഞ്ഞ് അവരോടൊക്കെ യാത്ര പറഞ്ഞ്,  ഹാളിന്റെ പുറത്തോട്ട് ഇറങ്ങിയ സമയത്ത, അവള്‍ വീണ്ടും “ഞാന്‍ ചോദിക്കാന്‍ മറന്നു പോയി,എനിക്ക് കുറ്ച്ച് നോണ്‍ വെജ് പാചകക്കുറിപ്പുകള്‍ പറഞ്ഞു തരുമോ........ ഹാവൂ, ഇത്രയേയുള്ളോ,ഞാന്‍ ഇമെയില്‍ ചെയ്തു തരാമെന്ന് പറഞ്ഞ് അവളുടെ കാര്‍ഡ് മേടിച്ചപ്പോള്‍ മലപോലെ വന്നതു എലി പോലെ പോയതു പോലെയായി എന്ന സമാധാനമായിരുന്നു.
അവളുടെ പേരും പൊസിഷനും കണ്ടപ്പോള്‍ഇവളുടെ കൈ പിടിച്ച് അല്ലെ ഞാന്‍ സ്കൂളില്‍ പോയത് എന്നോര്‍ത്ത് എനിക്ക് അഭിമാനം തോന്നി.കൂട്ടത്തില്‍ ആരാണ് ശരിയായ ജീനിയെസ്സ് എന്നും മനസ്സിലായി......:-)