7/20/14

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദർശൻ കാണിക്കുന്ന ചിത്രഹാർ കണ്ടില്ലെങ്കിൽ ജീവിതം വഴി മുട്ടി പോകുമോ എന്ന് വിചാരിച്ചിരുന്ന കാലം. അതുകൊണ്ടാണ് വീട്ടിലെ ട്ടി.വി പ്രവർത്തിക്കാത്തതു കാരണം അടുത്ത വീട്ടിലേക്ക് പാഞ്ഞത്. ഞാനും അവിടെയുള്ളവരും കൂടി ഒരോ പാട്ടുകളും സീനുകളും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് അന്നത്തെ പേരുകേട്ട  പാട്ടായ " ഛോളി കേ പിഛേ.........മാധുരി ദീക്ഷിത്തിന്റെ പാട്ട് വന്നത്.പാട്ടിന്റെ വരികളും ഡാൻസും കണ്ട് അവിടത്തെ ഗൃഹനാഥൻ മുറിയിൽ നിന്നും എണീറ്റ്  പോയി.ചിത്രഹാർ കണ്ട് കൊണ്ടിരിക്കുന്ന ഗൃഹനാഥയെ വിളിച്ച് ട്ടിവി "ഓഫ് " ചെയ്യാൻ പറയുന്നുണ്ടെങ്കിലും,  കണ്ണ് തള്ളി വായ്പൊളിച്ച് ഇരിക്കുന്ന എന്നെയും അവരുടെ കുട്ടികളേയും കണ്ട അവർക്ക് അത് "ഓഫ് " ചെയ്യാൻ ഒരു വിഷമം. പിന്നെയും ഭർത്താവിന്റെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ, അവർ ഞങ്ങളുടെ മുൻപിൽ വെച്ച് തന്നെ പറഞ്ഞു -"ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല !"

തിരിച്ച് വീട്ടിൽ പോകുന്നതിന് മുൻപായി എല്ലാവരോടും യാത്ര പറയുന്ന സമയത്താണ്, ഗൃഹനാഥൻ അവിടെ ഇല്ലെന്ന് മനസ്സിലായത്. എന്റെ അന്വേഷണത്തിന്റെ ഭാഗമായി മാമൻ കഷായം കുടിച്ച മുഖത്തോടു കൂടി  പ്രത്യക്ഷപ്പെട്ട്, എന്റെ യാത്ര പറച്ചിലിനെ ശരിവെച്ചെങ്കിലും കുട്ടികളുടെ മുഖത്ത് നോക്കാൻ ഒരു പ്രയാസം.കൂട്ടത്തിൽ ഇതൊന്നുമല്ല ജീവിതം നന്നായി പഠിച്ചാലെ ഇന്ന് ജീവിക്കാൻ പറ്റുകയുള്ളൂ എന്ന ഉപദേശവും ഉണ്ടായിരുന്നു.പഴയകാലത്തെ അർത്ഥവത്തായ സിനിമ പാട്ടുകളേയും അത് പാടിയ വരെക്കുറിച്ചും അഭിനയിച്ചവരെക്കുറിച്ചും പറഞ്ഞു തന്നു.രണ്ടു -മൂന്നു പാട്ടുകൾ യാതൊരുവിധ ശ്രുതിയോ സംഗതിയോ ഇല്ലാതെ പാടുകയും കൂടി ചെയ്തപ്പോൾ ........ഇനി ചിത്രഹാർ കാണാൻ വീട്ടിലേക്ക് വരില്ലെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.

ദൂരദർശനുപുറമെ മറ്റ് ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതു പോലെയായി.ദൂരദർശൻ നടത്തിയിരുന്ന സെൻസർ (censor) -ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകൾ സ്റ്റാർ മൂവീസ് ..........പോലത്തെ ചാനലുകൾ കാണിക്കാത്തതായിരുന്നു പ്രധാന കാരണം. സീനുകൾ കണ്ട് പരിചയിച്ചതോടെ "എന്താ, ഛോളി കേ പീഛേ  പാട്ട് കണ്ട മാമന്റെ മുഖം പോലെയിരിക്കുന്നത് " എന്ന  തമാശ ചോദ്യം.പിന്നീട് ചമ്മിയ മുഖമായിട്ടിരിക്കുന്ന വീട്ടുകാരോടൊ കൂട്ടുകാരോടോ "  എന്താ, ഛോളി കേ പീഛേ" ആയിട്ടിരിക്കുന്നേ എന്ന കളിയാക്കലായി മാറി.

  വേണ്ടാത്ത സീനുകളിലേക്ക് കത്രിക വെക്കുന്നതു പോലെയായിരുന്നു പരിപാടികൾ ക്കിടയിൽ ചാനലുകൾ മാറ്റുക എന്നത് ആർക്കോ  തോന്നിയ ഐഡിയ യുടെ  ഭാഗമായിരുന്നു  അതോടെ പരിപാടികൾ കാണാൻ കാഴ്ച എത്ര ആവശ്യമാണോ അത്രയും പ്രാധാന്യം തന്നെ "റിമോട്ടുകൾക്കും ഉണ്ടായിരുന്നു.

ജീവിതത്തിൽ പുതിയതായി വന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട സമാധനത്തിൽ ഇരിക്കുമ്പോഴാ ണു, അടുത്ത കണ്ട മലയാള സിനിമ എന്നെ വീണ്ടും "ഛോളി കേ പീഛേ" എന്ന പാട്ടും അതിന്റെ പിന്നിലെ കഥകളും ഓർമ്മപ്പെടുത്തുന്നതായിരുന്നു.

കുറെ കാലം കഴിഞ്ഞ് തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ "ലോ പോയിൻ റ് എന്ന മലയാള സിനിമ, ആദ്യം മുതൽ, പീഡനത്തിന്റെ ഭാഗമായിട്ടുള്ള ആത്മഹത്യാശ്രമം.അതോടെ പീഡനം,റേപ്പ്, മൈനർ പ്രായപൂർത്തിയാകാത്ത..........ഇവയെ കുറിച്ചുള്ള ഡലലോഗുകൾ ആയിരുന്നു.ഇതൊക്കെ നായികയുടെ ദു:ഖങ്ങളാണെങ്കിൽ നായകന്  ,സ്വന്തം കരിയറിനെ അത്യന്തം സ്നേഹിക്കുന്ന മാതാപിതാക്കന്മാർ, അവരുടെ ഇടയിലേക്ക് കടന്ന് വരുന്ന അനിയനെയോ/ അനിയത്തിയോ അബോർഷൻ ചെയ്യാനും അല്ലെങ്കിൽ അതിനായി "പ്രീകോഷൻ( precaution) എടുക്കാത്തതിനെപ്പറ്റി തല്ല് കൂടുന്ന അച്ഛ്നും അമ്മയും. ദ്വായാർതഥങ്ങൾ വേറേയും.സിനിമ കഴിഞ്ഞപ്പോൾ കൂട്ടിന് കൊണ്ടു വന്ന പിള്ളേർ സംഘത്തിന്റെ മുഖത്ത് നോക്കാൻ എനിക്കാകെ ഒരു വിഷമം. ചരിത്രം ആവർത്തിക്കുന്നു എന്ന് പറയുന്നത് പോലെയായി. എന്തായാലും സിനിമയുടെ അവസാനം   വക ചിന്തളിൽ നിന്നും വ്യത്യസ്തമാണ് എന്ന ഒരു  സമാധാനം.

ഏതാനും ദിവസങ്ങൾക്ക് ശേഷം എറണാകുളത്ത് താമസിക്കുന്ന എന്റെ ഒരു കൂട്ടുകാരിയെ കണ്ടു അവൾക്കും ഒരു ടീനേജ് പ്രായത്തിലെ ഒരു മകളുണ്ട്.അവളെ കണ്ടതും "ലോ പോയിന്റ്" സിനിമയും അതിലെ ഡയലോഗുകളെ ക്കുറിച്ചായിരുന്നു എനിക്ക് പറയാനുള്ളത്. പക്ഷെ അവൾക്ക് അത് കേട്ടിട്ട് വലിയ ഭാവവ്യത്യാസം ഒന്നുമില്ല. അവളുടെ അഭിപ്രായത്തിൽ പീഡനവാർത്തകളൊക്കെ എന്നും പത്രത്തിലുള്ളത് അല്ലെ. ഇന്ന് അഞ്ചു വയസ്സുകാരി ആണെങ്കിൽ നാളെ അമ്പത്തിയഞ്ചു വയസ്സുകാരി.......വയസ്സിൽ മാത്രമെ വ്യത്യാസമുള്ളൂ.........അതുകാരണം കുട്ടികൾക്ക് ഒക്കെ കഥകളിൽ വലിയ പുതുമയില്ല. അവൾ എന്നെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു-" നിനക്ക് ഒരു ട്ടിക്കറ്റിനായി 35 - 50 രൂപയല്ലെ ആയുള്ളൂ. ഞങ്ങൾ ലുലുമാളിലാണ് സിനിമ കാണാൻ പോവുക കൂട്ടത്തിൽ നിന്ന അവിടെ നിന്ന് കഴിക്കുകയും ചെയ്യും അതും കൂടെ ആവുമ്പോൾ ഒരു ആയിരത്തിന്റെ നോട്ട് തീരും. നഷ്ടത്തിന്റെ മുൻപിൽ വക ഡയലോഗുകൾ എത്രേയൊ നിസ്സാരം!

അവളുടെ ആശ്വാസവചനങ്ങൾ കേട്ടപ്പോൾ, രണ്ട് മൈനസ്സുകൾ തമ്മിൽ ഗുണിക്കുമ്പോൾ പ്ലസ്സ് ആകുന്ന കണക്കിലെ ചില കളികളെയാണ് ഓർമ്മ വന്നത്.എല്ലാ മൈനസ്സ് ചിന്തകളും രൂപയുടെ മുൻപിൽ പോസിറ്റീവ് ആകുന്നു. അതോടെ "ഛോളി കെ പിഛേ.... യുടെ മുഖഭാവത്തിന് വിടപറഞ്ഞ് ..........ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല .....എന്ന് ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു!!!!!  കാലം പോയ പോക്കെ!!!!!!


Diary notes_8 (From T.R.Johny Thekkethala)

2014 ലെ തെരഞ്ഞെടുപ്പ് - ഒരു അവലോകനം.
പുതിയ ലോക്സഭ നിലവില്‍ വന്നു.ഒരു കക്ഷിക്ക് മാത്രം അമ്പത്തിരണ്ടു ശതമാനം
സീറ്റുകള്‍ ലഭിച്ചു.എന്നാല്‍ അവര്‍ക്ക് മുപ്പത്തിഒന്നു ശതമാനം വോട്ടുകള്‍ മാത്രമേ 
കിട്ടിയുള്ളൂ.ഇതിന്റെ അര്‍ഥം മറ്റുള്ളവര്‍ എതിരാണ് എന്നല്ല.മുപ്പത്തിഒന്നു ശതമാ 
നം പേരുടെ പ്രഥമ പരിഗണന അവര്‍ക്കായിരിക്കുമെന്നും ഭൂരിപക്ഷതിന്റെത് അതല്ല 
എന്നുമാണ്.
അംഗങ്ങളില്‍ മൂന്നിലൊന്നോളം പേര്‍ ക്രിമിനല്‍ കേസുപ്രതികള്‍ ആണ്.രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെ നില്‍ക്കുന്നു എന്ന് ഇതില്‍ നിന്നറിയാം.ധാര്‍മിക മൂല്യങ്ങളും മാന്യതയും കാട്ടുന്നവരെ മാത്രമേ സമൂഹം അമ്ഗീകരിക്കുകയുള്ളൂ  എന്ന നില 
വരേണ്ടിയിരിക്കുന്നു.


7/2/14

അവിയൽ ഭാഷ




കേരളത്തിലോട്ടുള്ള യാത്രക്കായി  ട്ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ  തന്നെ മനസ്സു  കൊണ്ട് നാട്ടിലെത്തിയ പ്രതീതി ആണ്. അന്യനാടുകളി താമസിക്കുന്നവക്ക് ബന്ധുമിത്രാദികളെയും കേരളഭക്ഷണവും "മിസ്സ്‌" ആയി പോകുന്നതു പോലെയാണ്, എനിക്ക് മലയാളഭാഷയും.എന്നാ ഇപ്രാവശ്യത്തെ കേരള സന്ദശനത്തി കേരളഭാഷക്ക് തന്നെ മാറ്റം വന്നുവോ എന്ന്  തോന്നി പോയി.


പല വീടു സന്ദശങ്ങളിലും, കുട്ടിക ഒന്നെങ്കി പഠനത്തിന്റെയോ അല്ലെങ്കി ജോലിയുടെ ഭാഗമായി അന്യസംസ്ഥാനങ്ങളി ചെലവഴിക്കുന്നതിനാലായിരിക്കും  ഇംഗ്ലീഷ് / ഹിന്ദി/ തമിഴ് / മലയാളം...എല്ലാം കൂട്ടികലത്തിയ ഭാഷയാണ് അവരി നിന്ന് കേട്ടത്. കേരളത്തി തന്നെ പഠിച്ച് ജോലി ചെയ്യുന്നവന്റെ വായി നിന്നും വരുന്ന ഹിന്ദി വാക്കുക കേട്ട്, "ഇതെങ്ങനെ പഠിച്ചു എന്ന ചോദ്യത്തിന്,
"കീഴി ജോലി ചെയ്യുന്നവ എല്ലാം ബംഗാളി നിന്നുമാണ്,ഞാനും ഹിന്ദിക്കാരനാണെന്ന് വിചാരിച്ച് ( മുഖത്ത് വരുത്തിയ ഫാഷനായിരിക്കാം)എന്നോടും എല്ലാവരും ഹിന്ദിയിലാണ് പറയുക".
ഹിന്ദി സ്കൂളി പഠിക്കുന്നുണ്ടെങ്കിലും ആ ഭാഷ പറയാ മടിക്കുന്നവരായിരുന്നു നമ്മ. എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണത്തിനും ക്രിസ്തുമസ്സിനും പ്രത്യക്ഷപ്പെടുന്ന ഗുർഖ യോടൊ അല്ലെങ്കിൽ കൽക്കട്ടയിൽ നിന്ന് സാരി കൊണ്ട് വരുന്ന കച്ചവടക്കാരാടോ ണ്  ചില ഹിന്ദി വാക്കുകൾ പറഞ്ഞിട്ടുള്ളത്. ഇന്ന് മലയാള ഭാഷ അഛൻ, അമ്മ, അമ്മൂമ്മ .......അങ്ങനെ ഒരു തലമുറയിലോട്ട് ഒതുങ്ങി പോയതു പോലെ തോന്നി.

ഷോപ്പിംഗ്  സ്ഥലങ്ങളിലും  റെസ്റ്റോറന്റിൽ  ചെന്നാലും ഉത്തരേന്ത്യക്കാർ കയ്യടക്കിയതു പോലെയുണ്ട്. വണ്ടി "പാർക്ക് "ചെയ്യുന്ന അവിടം മുതൽ അവരുടെ സേവനം തുടങ്ങുകയാണ്.ഒരു കടയിലേക്ക് ചെന്നപ്പോൾ -"ചേച്ചി എന്താ വേണ്ടേ", നല്ല ഒഴുക്കോടെ യുള്ള മലയാളം കേട്ടിട്ടാണ്, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന് കൊടുത്തത്.തിരിച്ചുളള  മറുപടി എന്നെയൊന്ന് അത്ഭുതപ്പെടുത്തി _ "ഇതൊന്ന് വായിച്ച് തന്നെ "- നൂറു  ശതമാനം സാക്ഷരതയുള്ള ഇവിടെ നീ എങ്ങനെ ഒരു അപവാദം ആയി എന്ന മട്ടിലുള്ള എന്റെ  നോട്ടത്തെ അവഗണിച്ചു കൊണ്ട്, "ഞാൻ കൽക്കട്ടയിൽ നിന്നാണ്, നന്നായിട്ട് പറയാൻ പറ്റും വായിക്കാൻ അറിഞ്ഞുകൂടാ"-ഭാഷകളെ പെട്ടെന്ന്  പഠിക്കാൻ കഴിവുള്ളനായിരിക്കണം .ഓരോത്തരുടെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നൈപുണ്യം! തലേദിവസം കേരളത്തിൽ എത്തിയവർ മുതൽ നാലഞ്ച് വര്ഷം ആയി കേരളത്തിൽ ജോലി ചെയ്യുന്നവരെ കാണാൻ സാധിച്ചു ആ വ്യത്യാസം അവരുടെ ഭാഷയിലുമുണ്ടായിരുന്നു. ചൈനീസ് ഭക്ഷണശാലയിൽ ചൈനയിൽ നിന്നും വന്ന "കുക്ക് " എന്ന സങ്കല്പത്തിലായിരിക്കും ഹിന്ദി പറയുന്ന നേപ്പാളികളുടെ പാചക വൈദ്ദഗ് ദ്ധ്യം  പ്രദർശിപ്പിച്ചു  കൊണ്ട് തന്നെ ഭക്ഷണം ഉണ്ടാക്കി തരുന്നുണ്ട്. നമ്മുടെ ദേശീയ ഭക്ഷണമായ പെറോട്ടയും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ " അറിയാവുന്ന ഹിന്ദിയും ആക്ഷനുമായിട്ട് ഷോപ്പിംഗും ഭക്ഷണം കഴിക്കലും രസകരമാക്കിയെടുക്കാം.

ഇതൊക്കെ വീടിന്റെ പുറത്തെ സംഭവങ്ങളാണെങ്കിൽ സ്വന്തം വീട്ടിലെ അനുഭവങ്ങളും മറിച്ചായിരുന്നില്ല.പറമ്പിലെ പണിക്കായി ഒരു ഹിന്ദിക്കാരൻ വന്നതോടെ സ്ഥിതിഗതികൾ ആകെ മാറ്റി മറിച്ചു.അതുവരെ മലയാളം പറഞ്ഞിരുന്ന അമ്മ ഓടിപോയി ഒരു കടലാസ്സും കൊണ്ട് വരുന്നുണ്ട്. പേപ്പറിൽ മലയാളമാണ് എഴുതിയിരിക്കുന്നതെങ്കിലും അത് വായിക്കുമ്പോൾ ഹിന്ദിയാവും.അവന് കൊടുക്കേണ്ട നിർദ്ദേശ ങ്ങൾ, അമ്മ ആരുടെയൊക്കെ സഹായത്തോടെ ഹിന്ദി -മലയാളത്തിൽ എഴുതിയിരിക്കുകയാണ്.കഴിഞ്ഞ രണ്ടു പ്രാവശ്യം ജോലിക്ക് വന്നപ്പോഴും ഉണ്ടായ "കമ്മ്യൂണിക്കേഷൻ ഗ്യാംപ് " മാറ്റാനുള്ള തന്ത്രപ്പാടിലാണ് അമ്മ കൂട്ടത്തിൽ എന്നോട് ആണോ കളി എന്ന മട്ടും! അമ്മയുടെ വായിൽ നിന്ന് പ്രതീക്ഷിക്കാതെ ഹിന്ദി കേട്ടപ്പോൾ അവനും സന്തോഷം. സന്തോഷം കൂടിയതു കൊണ്ടാകും അവൻ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങൾ പറയുന്നുണ്ട്. പറഞ്ഞ ഹിന്ദിയുടെ ഗ്ലാമർ കളയണ്ട എന്നോർത്തായിരിക്കും മറുപടി മുഖത്തെ ചില ഭാവങ്ങളിൽ ഒതുക്കുന്നുണ്ട്. ഇവരുടെ ഇടയിൽ ഇനി ഞാനായിട്ട് മോശം ആകരുതല്ലോ എന്നോർത്ത് ഞാനും തുടങ്ങി ഹിന്ദിയിൽ സംസാരം. ചുരുക്കം പറഞ്ഞാൽ ആകെ ഹിന്ദിമയം!

ഇന്നത്തെ കേരളത്തിലുള്ളവരുടെ മാതൃഭാഷ സ്നേഹം കാണുമ്പോൾ, ശ്രീ ഇന്നസെന്റിന്റെ ഒരു പുസ്തകത്തിൽ വായിച്ചതാണ് ഓര്മ്മ വന്നത്, ട്ടീച്ചർ ഹിന്ദി പഠിപ്പിച്ചിട്ട്  ഹിന്ദി പഠിച്ചില്ല, മാർവാഡിയോട് പണം കടം വാങ്ങിക്കാനായി ഒരു രാത്രി കൊണ്ട് ആ ഭാഷ പഠിച്ചുവെന്നത് ....അതുപോലെ ജോലിചെയ്യാൻ ഹിന്ദിക്കാരെ കിട്ടിയതോടെ ...........നമ്മുടെ മലയാള ഭാഷ നൊസ്റ്റാൾജിയാകുമോ? അതോ മലയാളവും ഹിന്ദിയും കലർന്ന ഒരു അവിയൽ ഭാഷ സംസ്കാരമാകുമോ ?



6/5/14

അയൽക്കാർ

ഓർമ്മവെച്ചനാൾ തൊട്ട് എനിക്ക് അവരോട് ഭയങ്കര ദേഷ്യമായിരുന്നു. വ്യക്തിപരമായി അവരാരും എന്നോട് ഒന്നും ചെയ്തിട്ടില്ല കണ്ടിട്ടുപോലുമില്ല എങ്കിലും ......പിന്നീട് ഡൽഹിയിലുള്ള താമസത്തിനിടയിൽ കണ്ട് മുട്ടിയ പഴയ തലമുറക്കാർക്ക് ഇന്ത്യ-പാക് വിഭജന കാലത്തെപറ്റി വളരെ കയ്പേറിയ അനുഭവങ്ങളാണ് പറയാനുള്ളത്. കാശ്മീരിൽ നിന്നും പഞ്ചാബിൽ നിന്നും അഭയാർത്ഥികളെ പോലെ ഡൽഹിയിലേക്ക് വന്നതും അവിടത്തെ താമസവും .......ഇന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ഓർമ്മകളാണ്. ആ കഥകളും എന്നെ അവരെ കൂടുതൽ വെറുപ്പിക്കാൻ സാധിച്ചു.ക്രിക്കറ്റ് കളിയിലെ അവരുടെ പരാജയം എന്നും മനസ്സിന് കുളിർമ്മ തരുന്ന വാർത്തയായിരുന്നു.
ഒരു വിദേശയാത്രയിൽ പൊതുവെ പതിഞ്ഞ മൂക്കുകൾ ഉള്ള ആളുകളുടെ നാട്ടിൽ , നമ്മുടെ അഭിമാനമെന്ന് പറയാവുന്ന വലിയ മൂക്ക് കണ്ടിട്ട് ആയിരിക്കണം_ രണ്ട് അമ്മാമ്മന്മാർ, അവര് തമ്മിലുള്ള കുറെ നേരത്തെ ചർച്ചക്ക് ശേഷം എൻറെ അടുത്ത് വന്ന് ചോദിച്ചു " നീ പാകിസ്ഥാനിൽ നിന്ന് ആണോ?"
"അല്ല, ഞാൻ ഇന്ത്യയിൽ നിന്നാണ് "_ ഒരു നിമിഷം ഞാനറിയാതെ തന്നെ നാഗവല്ലി ആയോ എന്ന് സംശയം. എന്റെ മറുപടിയും ചവുട്ടികുതിച്ചുള്ള പോക്കും കണ്ട്, ദൂരെ നിന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഭർത്താവ് എന്നോട് വന്ന് -"അവരെന്താ നിന്നോട് മോശമായി എന്തെങ്കിലും പറഞ്ഞോ ?"
എന്റെ മറുപടി കേട്ടപ്പോൾ ഭർത്താവിന് ഒരു സമാധാനം. പക്ഷെ എനിക്ക്, അംഗീകരിക്കാൻ പറ്റിയ ഒരു തമാശ ആയിട്ട് തോന്നിയില്ല .സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി.പിന്നീടുള്ള അവിടത്തെ താമസത്തിൽ പല പാകിസ്ഥാനികളെ കണ്ടുവെങ്കിലും അവരെയൊന്നും മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.അതുപോലെ പലരും എന്നോട് ആ ചോദ്യം ആവർത്തിച്ചിട്ടുമുണ്ട്.ആദ്യം കേട്ടപ്പോൾ ഉണ്ടായ ഞെട്ടൽ ഇല്ലായിരുന്നെങ്കിലും അവരോടെല്ലാം ഞങ്ങൾ അയല്ക്കാരാണ് എന്ന് പറയുമായിരുന്നു കൂട്ടത്തിൽ ഇന്ത്യക്കാരുടെ IT യിലുള്ള മിടുക്കും കമ്പ്യൂട്ടർ -ലുള്ള പ്രാവീണ്യ ത്തെക്കുറിച്ചും_എന്റെ വക ഇന്ത്യയെക്കുറിച്ചുള്ള വിശേഷണങ്ങളായി ഞാൻ പറയാറുണ്ട്.
എന്നാൽ മിഡിൽ ഈസ്റ്റ് (Middle East) ചെന്നപ്പോൾ എന്റേതായ ഇന്ത്യയുടെ വിശേഷണത്തിനെക്കുറിച്ച് പറയുവാനോ അത് കേൾക്കുവാനോ ആരുമില്ലായിരുന്നു.എല്ലാവരും ആ രാജ്യത്തിനകത്തേക്ക് കേറിപറ്റാനുള്ള ധ്രുതിയിലാണ്.രണ്ടു രാജ്യക്കാരും ഒരു ക്യൂ യിൽ തന്നെ നില്ക്കണം എന്നത് ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയ നിമിഷങ്ങൾ !
അവിടെയുള്ള താമസം കൂടുതൽ പാകിസ്ഥാനികളെ കാണാനും പരിചയപ്പെടാനും സാധിച്ചു കൂട്ടത്തിൽ ഏതോ ഓഫീസ്സ് ആവശ്യത്തിനായി xerox എടുക്കാനായി ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനിയുടെ പെരുമാറ്റം.ഞാൻ പ്രത്യേകം ഓർക്കുന്നു.രൂപഭാവത്തിൽ ഒരു മലയാളി ആണെന്ന ധാരണയിലായിരുന്നു എന്റെ പെരുമാറ്റം.മലയാളികളെ കൊണ്ട് സമൃദ്ധമായ ആ നാട്ടിൽ വേറെ ഒരു ഭാഷ ആവശ്യമില്ലെന്ന മട്ടിൽ, മലയാളത്തിലാണ് നാട്ടിൽ എവിടെയാണ്‍ എന്ന ചോദ്യം ചോദിച്ചത്.
ഞാൻ പാകിസ്ഥാനിൽ നിന്നാണ് എന്ന് ഹിന്ദിയിൽ മറുപടി തന്നപ്പോൾ ............ഒരു നിമിഷം അന്തംവിട്ടുപോയെങ്കിലും മുഖഭാവം മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവനും ഒന്നുമറിയാത്ത പോലെ ബാക്കി ജോലികൾ ചെയ്തു തന്നു പോരാൻ നേരത്ത് _ "മാഡം പേടിച്ച് പോയി അല്ലെ എന്ന അവന്റെ ചോദ്യത്തിന്
"എന്തിന് പേടിക്കണം" എന്ന് പറഞ്ഞ് വിഡ്ഢിച്ചിരിച്ചെങ്കിലും അവൻ അത് മനസ്സിലാക്കിയല്ലോ എന്ന ജാള്യതയായിരുന്നു മനസ്സിൽ.ഇന്നും വല്ലപ്പോഴും ആ വിഡ്ഢിച്ചിരി ഓർത്ത് ചിരിക്കാറുണ്ട്. ഇങ്ങനെയുള്ള ചിലരുടെ നല്ല പെരുമാറ്റം അവരോടുള്ള ശത്രുത മനോഭാവം മാറ്റി അവരും നമ്മളെപോലെ മനുഷ്യരാണ്,ചിന്തിക്കാൻ തുടങ്ങി എന്നത് വാസ്തവം.
അതുപോലെ തന്നെ കൗതുകരമായി തോന്നിയത്, ഒരു സ്ത്രീ എന്നോട് ചോദിച്ചത്, "നിങ്ങൾ തണുപ്പ് കാലത്ത് കട്ടിലൊക്കെ വീടിന്റെ പുറത്ത് ഇട്ട് റെസ്റ്റ് എടുക്കും അല്ലെ എന്ന ചോദ്യമാണ് .കേരളത്തിൽ തണുപ്പ് കാലം ഇല്ല ചില ഹിന്ദി സിനിമകളിൽ ഇങ്ങനെ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അതിനെ പറ്റി അറിഞ്ഞു കൂട എന്നായിരുന്നു എന്റെ മറുപടി.പിന്നെയും ഓരോ കൊച്ചു കാര്യങ്ങൾ ചോദിച്ചപ്പോഴും എന്റെ മറുപടി അറിഞ്ഞുകൂട എന്നതായിരുന്നു.പിന്നീടുള്ള കുശലാന്വേഷണത്തിൽ നിന്നാണ് മനസ്സിലായത്, അവരുടെ മാതാപിതാക്കന്മാരുടെ ജന്മസ്ഥലം "അമൃതസർ "ആണ്. അവരെല്ലാം ഇപ്പോൾ U.K യിലാണ്.എന്നാൽ മകൾ ജനിച്ചതും വളർന്നതുമെല്ലാം പാകിസ്ഥാനിലും.ജനനസ്ഥലമായതു കൊണ്ട് അവർ ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറു ണ്ട് എന്നാൽ മകൾ ഒരിക്കലും വന്നിട്ടുമില്ല. അവരുടെ അമ്മ പറയുന്ന ഓരോ കാര്യങ്ങളാണ് എന്നോട് ചോദിച്ചത്..ഒരു വീട്ടിൽ തന്നെ ഇന്ത്യാ-പാക്‌ ആൾക്കാരോ ?
ലോകസഭ ഇലക്ഷനുശേഷം പാകിസ്ഥാൻ പ്രസിഡന്റു നവാബ് ഷെരീഫ് -ന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് , മാധ്യമങ്ങളിലുള്ള വാർത്തകളും ചർച്ചകളും കണ്ടപ്പോൾ-എനിക്ക് അനുഭവും രസകരവും കൗതുകമായി തോന്നിയ ചില കാര്യങ്ങളാണിതൊക്കെ...രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അപ്പുറം ചില മനുഷ്യസ്നേഹികളായ നമ്മുടെ അയൽക്കാർ!!!

Raw Mango in Coconut Milk Curry

Raw Mango in Coconut Milk Curry
 
Raw Mango - 1 (peeled and sliced into thin strips)
Turmeric powder - 1/2 tsp
Chilly powder - 1/2 tsp
Green Chillies - 2
Ginger - 1/2 inch
Thick Coconut milk - 1 cup
Mustard seeds - 1 tsp
Curry leaves - 10
Oil - 1 tsp

Boil the mango slices, turmeric, green chillies, red chilly powder, ginger in a small amount of water. (Just enough to cover the mango pieces)
Once the mango is cooked, reduce flame and add coconut milk.
In another pan, add oil, splutter mustard seeds and curry leaves.
Add this into the mango curry and stir well and take the curry off the heat.
Serve hot with rice.

(If the mango is very sour, slice and leave in salted water for an hour before use.)

 By-Mekha Jobin