2/26/11

We've hit 500!

We at ThroughMyMind would like to thank our fan base for helping us to hit 500 hits! We could not have done it without you!

2/25/11

Valentine Day...

പിന്നെയും ഒരു 14/02 ലോകം മുഴുവന്പ്രണയദിവസം ആഘോഷിക്കുന്ന ദിവസം ല്ലെങ്കില്പ്രണയദിനമായിട്ട് ആഘോഷിക്കേണ്ട ദിവസം!അന്ന് മാത്രമെ പ്രണയിക്കാന്പാടുള്ളോ? Mother’s Day, Father’s Day.......എന്നിങ്ങനെ എന്തിനും ഏന്തിനും Day കള്ഇതിന്റെയൊക്കെ ആവശ്യമുണ്ടൊ യെന്ന് പലരും ചോദിക്കുന്ന് ചോദ്യമാണ്‍.
ഞാന് Day കളെയോക്കെ ഇഷ്ട്പ്പെടുന്നു.”Valentine Day യുടെ കാര്യം തന്നെ നോക്കാം,ഏത് കടയില്നോക്കിയാലും, അത് പെട്ടികട മുതല്ഷോപ്പിംഗ് മാള്വരെ....പലതരം valentine cards, teddy bears, roses....കൊണ്ട് നിറഞ്ഞിരിക്കുന്നു.എന്തൊക്കെ സമ്മാനങ്ങള്കൊടുക്കുവാന്പറ്റും യെന്ന് പറഞ്ഞുകൊണ്ടുള്ള് sms,emails....ഇനി പത്രങ്ങളില്കൂടിനോക്കുവാണെങ്കില്‍, ഏത് പരസ്യത്തിന്റെ കൂടെയും ഒരു റോസാബൊക്കെ അല്ലെങ്കില്ഒരു ഹ്യദയത്തിന്റെ പടം.ഞാറാഴ്ച സ്പെഷ്യല്പത്രത്തില്ഒരു മുഴുവന്പേജു തന്നെ wishes നായി മാറ്റിവെച്ചിരിക്കുന്നു.തലക്കെട്ട് തന്നെ”The most special way to say you care”(13/02- Sunday Times).
Restaurants കാരാണെങ്കില്‍, അവരുടെ special food ന്റെ list + table book ചെയ്യാനുള്ള് phone number...
ഇതിന്റൊയൊക്കെ പുറകില്ഒരു കച്ചവടക്ക്ണ്ണ് ഉണ്ടെന്ന് എല്ലാവറ്ക്കും അറിയാം എന്നാലും ഇതൊക്കെ കാണുംബോല്നമ്മക്കും ആഘോഷിക്കണം അല്ലെങ്കില്ഒരു സമമാനം മേടിച്ചുകൊടുക്കാന്തോന്നാറില്ലെ!
അല്ലെങ്കില്എന്നെത്തെയും പോലെ ഒരു പ്രാരാബ്ധ ദിവസമായി 14/02  കടന്നു പോകും..... അല്ലെ!

2/14/11

The thought behind the Horn

ഇന്ത്യക്കാർക്ക്  വണ്ടിയോടിക്കുബോള്‍ "ഹോൺ  അടിക്കുന്നത് ഒരു ശീലമാണ്. ആ ശീലം ലോകമെമ്പാടും  അറിയാവുന്ന  ഒരു തമാശയാണ്.മുന്‍പിലെ ഓടുന്ന വാഹനം പതുക്കെയാണെങ്കില്‍ "ഹോൺ ആളുകളൊട് Hi and Bye പറയുന്നതും ആ ശബ്ദം  വെച്ചുതന്നെ.വാഹനം ഓടിക്കുന്നതു പോലും  ഈ ശബ്ദം കൊണ്ടാണൊയെന്നു തോന്നിപോകും.

കഴിഞ്ഞദിവസം കുട്ടികള്‍ സ്‌കൂളിൽ  പോയതോടെ എന്റെ ചായക്കപ്പുമായി ബാല്‍ക്കണിയിലിരുന്ന്, എന്തിനെയൊക്കെയാണ് Horn അടിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധി ക്കുകയായിരുന്നു അല്ലെങ്കിൽ  "ഹോൺ- ന് പകരം നമ്മളുടെ ഭാഷ പുറത്തെടുത്താല്‍ എന്തായിരിക്കും!

രാവിലെ 7 മണിയോടെയാണ്, എന്നും രാവിലത്തെ ആദ്യത്തെ Horn ന്റ വരവ്, അതു ഒരു തരം സൈറണാണ് ഞങ്ങള്‍ക്ക്.ഒരു സ്‌കൂൾ വാൻ ന്റെ  യാണ്. ഒരു 5-7 വയസ്സുള്ള കുട്ടി ഇറങ്ങി വരുന്നതുവരെ ആ ശബ്ധം തുടരും- ഒരു പക്ഷെ ഞാനെത്തി നീ എവിടെയാണെന്നുള്ള ചോദ്യമായിരിക്കാം...ആ കാഹളത്തിന് .

പാലും പത്രവും  കൊണ്ടുപോകുന്ന സൈക്കിൾ  യാത്രക്കാരുടെ സമയമാണിത് .അപ്പോള്‍ പല വാഹനക്കാരും അവരുടെ അടുത്തുക്കുടെ പോകുബോല്‍, ഒരു പീ യെന്ന ചെറിയ  ഒരു
ശബ്ദത്തിൽ  യായിരിക്കും- ഞാന്‍ അടുത്തുകുടെ പോകുന്നുണ്ട്, എന്റെ മേലേക്കങ്ങാനും വീണെക്കല്ലെ യെന്ന മട്ടിലുള്ള ഓര്‍മമപെടുത്തലായിരിക്കും.

പലപ്പോഴും ദില്ലിപോലുള്ള സഥലങ്ങളില്‍, കാർ  യൊക്കെ പാർക്ക്  ചെയുന്നത് റോഡിന്റെ   ഇരുവശങ്ങളിലാണ് .അവിടെ നിന്നെങ്ങാനും പുറകിലോട്ട്  ചെയെത്ടുക്കാനുള്ള ആ2-3 മിനിറ്റ് സമയം "ഹോൺ  കളുടെ ഒരു ബഹളമായിരിക്കും .-താന്‍ എന്തുചെയ്യുവാ.....ഞങ്ങളുടെ വിലയേറിയ  സമയം കളയുന്നോ.....യെന്ന് ചോദ്യമായിരിക്കും.അവര്‍ക്ക് car തിരിക്കുന്നത് വ്യക്തമായികാണാം എന്നാലും എന്തോ വായുഗുളികയ്ക്കു വേണ്ടിയുള്ള മരണപാച്ചിലാണ് യെന്ന മട്ടിലാണ് എല്ലാവരും .

ഇതേ സ്വഭാവം തന്നെയാണ്  നമ്മള്‍ ട്രാഫിക്ക് സിഗ്നലിൽ  കാത്തുനില്‍ക്കുംബോഴും......Neutral നിന്നും first gear ലേക്കു മാറ്റുന്ന ആ2-3 സെക്കന്‍ഡിനാണ്, ..തൊട്ടു പുറകിലത്തെ വാഹനം പി യെന്ന് ചെറിയ ശദ്ധം -"ഹലോ -യെന്നു പറഞ്ഞ് നമ്മെളെ ഓര്‍മ്മപ്പെടുത്തുന്നത് പോലെ എന്നാല്‍ അതിനു പുറകിലുളവർക്ക്  Horn കളുടെ ഒരു തരംഗം തന്നെ സ്യഷിടിക്കാരുണ്ട്.

ഇനിയും രസമാണ് മറ്റുചിലവര്‍, ഇവര്‍ വളരെ വേഗത്തിലായിരിക്കും ഓടിക്കുന്നത് മുഴുവന്‍ സമയവും അവർ  “പീ പീ യെന്ന് ഹോൺ  അടിച്ചുകൊണ്ടായിരിക്കും ഓടിക്കുന്നത്- മാറിക്കോ  ഞാന്‍ വരുന്നുണ്ട്.....യെന്നപോലെ കണ്ടാല്‍ തോന്നും-ഏകദേശം നടന്നുതുടങ്ങുന്ന കുട്ടികള്‍ക്കു ഒരു തരം സംഗീതരസമുള്ള ഷൂസ്  വാങ്ങിച്ചു ഇട്ടുകൊടുക്കുന്നതുപോലെ, ഇവരുടെ വണ്ടിയുടെ ചക്രങ്ങളിലും   ഇങ്ങ്നെ ഇട്ടുകൊടുത്തിട്ടുണ്ടോയെന്നു തോന്നും.

പക്ഷെ , ഞാന്‍ car ഓടിക്കുബോള്‍, എന്റെ 12 വയസസായ മകന്‍ എന്റെ അടുത്തിരുന്ന് ആവശ്യമുള്ളതിനും  ഇല്ലാതത്തിനും Horn അടിക്കാന്‍ എന്നെ പ്രേരിപ്പിക്കാരുണ്ട്.അവന്റെ വാദം... “You are an Indian so you are supposed to Honk”
അങ്ങനെ വണ്ടിയോടിക്കുംബോള്‍ Horn അടിക്കേണ്ട് ആവശ്യമുണ്ടോ?

നിങ്ങളുടെ അഭിപ്രായം എഴുതുക.

The thought behind the horn...

1/23/11

1/11/11

മലയാള പാട്ടുകളും & ഓര്മ്മകളും

India യിലെ എല്ലാ ഭാഷയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാട്ടുകള്.എല്ലാവരും ഒരു പോലെ ഇഷടപ്പെടുന്ന്തുമാണ്. കാല്ത്തിന്റെ വ്യാത്യാസം പാട്ടിലും ഉണ്ടായിട്ടുണ്ട്.നമ്മുക്ക് എല്ലാവര്ക്കും അറിയാം,ഒരു പാട്ട് ഹിറ്റായാല് എല്ലാവരുടെയും ചുണ്ടില് ആ പാട്ടായിരിക്കും.പിന്നെ പുതിയ ഒരു പാട്ട് ഹിറ്റാവുന്ന്തൊടെ എല്ലാവരും ആ പാട്ടിന്റെ പുറകിലായിരിക്കും.അങ്ങെനെ ഓരൊ പാട്ടുകളും നമ്മെ ഓരൊ ഓര്മ്മകളിലേക്കായിരിക്കും കൂട്ടികൊണ്ടുപോകുന്നത്.അങ്ങെനെ ചില പാട്ടുകളും എന്റെ ഓര്മ്മകളും.
• നോക്കെത്താദൂരത്ത് കണ്ണൂനട്ട് – ആയിരം കണ്ണുമായ്......
എന്നെ ഏറ്റവും കൂടുതല് കരയിപ്പിച്ച് സിനിമയായിരുന്നു ഇത്.10 ലെ പരീക്ഷ് കഴിഞ്ഞ് കാണാന് പോയ സിനിമയായിരുന്നു.സനിമ + പാട്ട് വളരെ ഹിറ്റായിരുന്നു.അതുകാരണ് മുഴുവന് കഥയും കൂട്ടുകാരികള് വ്ഴി അരിയാമായിരുന്നു.ഗേളി ഓരോ വേലത്തരങ്ങ്ളും കാണിക്കുബോഴും ഇനി operation ന് പോകുകയാണ്ലൊയെന്നൊര്ത്ത് കരയുകായിരുന്നു ഞാന്.കാശുകൊടുത്ത് ticket മേടിച്ച് നീ കരയാനാണ്ല്ലൊ പോയെന്ന്പ്റഞ്ഞ്, എല്ലാവരും എന്നെ കളിയാക്കാരുണ്ട്.മഞ്ഞ് നിറം ഏറ്റവും കൂടുതല് common ആയിരുന്നു.
• ശ്യാമ—ചെബരത്തിപൂവേ
ഒരു കൂട്ടുകാരി, ഇതിലെ ക്ഥ പറഞ്ഞുത്ന്നായിരുന്നു.അവള് കഥ പരയുബോള്,നമ്മുക്ക് സിനിമ കാണുന്നതിന് തുല്യമായിരുന്നു. അവള്ക്ക് അതിനായി ഒരു പ്രതേക കഴിവുണ്ട്. shower ന് അടിയില് മുഖമായിട്ടാണ് ആ പാട്ട് തുടങ്ങുന്ന്ത്.ആ സമയത്ത്, നദിയയുടെ പുരികം shape അല്ലയെന്നും അവ്ള് പരഞ്ഞിരുന്നു.ഈയടുത്ത ദിവസം you tube ല് ആ പാട്ടു കണ്ട്പ്പോള് ഞാന് അവളെയും കഥ കേല്ക്കാനുള ഞങ്ങളുടെ gang നെയും ഓര്ത്തു പോയി. പക്ഷെ ഇപ്പോല് അവള് എവിടെയാണന്ന് എനിക്കരിയില്ല.
• ധ്വനി
എല്ലാം പാട്ടുകളും വളരെ Hit ആയിരുന്നു.ശ്രീ. പ്രേംനസീര്- അവാസനത്തെ സിനിമ യായിരുന്നു.ഈ സിനിമ release ആകുന്ന സമയാത്തായിരുന്നു. അദ്ദേഹത്തിന്റ മരണം.ആ സമയത്ത് ചിത്രഗീതങ്ങളില്, ജാനകീരാമാ............ആ ഗാനം കാണിക്കുമായിരുന്നു.ഇതിനകത്തെ പാട്ടുകള് കാണുബോള് ഞാന് ശ്രീ. നസീരിനെയും, അദ്ദേഹത്തിനുവേണ്ടി ദൂരദര്ശന് കാണിച്ച programme കാണാന് വീട്ടിലെല്ലാവരും ഒത്തു കൂടിയതും ഓര്ക്കാരുണ്ട്.
• അധിപന്-ശ്യാമമേഘമെ നീ.......
ഈ സിനിമ കാണാന് ഞാനും കൂട്ടുകാരികളും കൂടിയാണ് പോയത്.കോളെജില് പഠിക്കുന്ന് കാലം.ഈ സിനിമയില് Mohanlal, paravathy യുടെ phone number ചോദിച്ച്, കിട്ടാതെ വരുബോള്, ചീത്ത പരയുന്നുണ്ട്.ഈ scene ഞങ്ങ്ള്ക്ക് എല്ലാവര്ക്കും ഇഷടമായി. ഞങ്ങല് എല്ലാവരും കൂടെ പോകുമ്മ്ബോള് ആരെങ്കിലും ഞങ്ങളെ തിരിഞ്ഞ്നോക്കുവാണെങ്കില് ഞങ്ങള് ഈ scene ആവര്ത്തിക്കുമായിരുന്നു.ഒരു ദിവസം ഒരാള് തിരിച്ചുവന്ന് ഞങ്ങളെ നോക്കി കടിച്ചാല് പൊട്ടാത്ത ചീത്ത പരയാന് തുടങ്ങി. ഞങ്ങല്ക്ക് ഒന്നും മനസ്സിലായില്ലയെങ്കിലും, ഞങ്ങളെല്ലാവരും കൂട്ടത്തോടെ ചിരിക്കുകയായിരിന്നു.ചീത്ത കേട്ട സന്തോഷം!ഇപ്പഴും കൂട്ടുകാരികള് ഒത്തു കൂടുബൊള് ഞങ്ങള് പരഞ്ഞ് ചിരിക്കുന്ന് പ്രധാന വിശേഷമാണിത്.
• പഞ്ചാഗനി- സാഗരങ്ങളെ......., ആ രാത്രി മാഞ്ഞുപോയി......
മാര്ച്ച്-ഏപ്രിലോടെ തിരുവനന്തപുരം അബലങ്ങളുടെ ഉത്സവമേള്ങ്ങളിലായിരിക്കും.പലപ്പോഴൂം speaker കെട്ടുന്നത് ഞ്ഞങ്ങളുടെ വീട്ടിലെ തെങ്ങുകളിലായിരിക്കും.അങ്ങെനെ മുഴുവന് സമയം പാട്ടിന്റെ ബഹളമായിരിക്കും.പരീക്ഷാചൂട് തലക്കുപിടിച്ചിരിക്കുന്ന് സമയാത്താണിത്.ആ പ്രദേശേത്തെ എല്ലാം അമ്മമാരും രോഷകുലരായിരിക്കും. പക്ഷെ ഞങ്ങള് ആ പാട്ടിന്റ ഓരോ വാക്കിന്റെയും വരിയുടെയും meaning and inner meaning മനസ്സിലാക്കിയെടുക്കുന്ന് സമയമായിരിക്കും.
• ചിത്രം, കിലുക്കം
ദൂരദര്ശന് ചിത്രഗീതം എന്ന് പാട്ടിന്റ പരിപാടിയില് പുതിയ സിനിമകളുടെ പാട്ടുകള് കാണിക്കുമായിരിന്നു.അങ്ങ്നെ പാട്ടു കണ്ട് സിനിമ കാണാന് പോയതാണ്, ആ രണ്ടു സിനിമകളും.
• മണിച്ചിത്രത്താഴ്-വരുവാനിയാരുമില്ല
കല്യാണം കഴിഞ്ഞ് ഞാന് Bombay യിലെത്തിയപ്പോഴാണ് ഈ പാട്ടിന്റ വരവ് വീട്ടുകാരെയും നാട്ടുകാരെയും കൂട്ടുകാരെയും പിരിഞ്ഞ് ഞാന്, Bombay യില് ശരിക്കും കൂട്ടിലകപ്പെട്ട പോലെ തോന്നിയിരുന്നു. Homesickness അങ്ങേറ്റം അനുഭവിച്ച് സമയമായിരുന്നു.ആ പാട്ടിന്റ ഓരോ വരികളും വാക്കുകളും എനിക്കുവേണ്ടി എഴുതിയിരുന്നതുപോലെ തോന്നിയിരുന്നു.
എന്തായാലും ഇനിയും ഓര്മ്മയില് സൂക്ഷിക്കാനായിട്ട് ഇതു പോലെ നല്ല പാട്ടുകളും ഓര്മ്മകളും ഉണ്ടാവട്ടേ യെന്നാശിക്കുന്നു ഞാന്.

A demostration in IK animation...

Drawing a Man.