6/30/11

The Trend in Fashion


Low waist jeans,ത്രുശൂരിലെ സംഭവം(low waist jeans ഇട്ട് നടന്നവരെ ഒരു കൂട്ടം ആള്‍കളുടെ പരാതിയുടെ ഭാഗമായിട്ട് policeകാര് പൊക്കി, അവരുടെ parents നെ വിളിച്ച് താക്കീത് കൊടുത്തുവിട്ടു.) വായിച്ചപ്പൊള്‍ തമാശ തോന്നി.എത്ര വൈവിധ്യമുള്ള പരാ‍തികളാണ്‍ പോലീസുകാരെ തേടിയെത്തുന്നത്.
പക്ഷെ കുട്ടികളെ കുറ്റം പറയാന്‍ പറ്റുമോ?ഒരു ഫാഷന്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍, പിന്നെ ഏതു കടയില്‍ നിന്നും അതേ മേടിക്കാന്‍ കിട്ടുകയുള്ളൂ.നമ്മുക്ക് വേണ്ടത് high waist യാണെ ങ്കില്‍ പോലും അത് മേടിക്കാന്‍ കിട്ടില്ല.പിന്നെ കിട്ടിയത് മേടിക്കയെ നിവൃ^ത്തിയുള്ളൂ.സാധാരണ teenage പ്രായത്തിലാണ്‍, എല്ലാം കുട്ടികളും fashion ന്റെ ലോകത്തേക്ക് ഒറ്റ് നോക്കുന്ന കാലം.കേരളത്തിലെ മിക്ക college ലും uniform യാണ്‍.കഴുത്ത് മുതല്‍ കാലറ്റം വരെ മൂടി......അതോടെ ഈ ഫാഷന്‍ വേഷങ്ങള്‍ ഇടാനും പരീക്ഷീക്കാനും ഒരവസരം അവറ്ക്ക് കിട്ടുന്നില്ല.publicലേക്ക് ഇട്ട് പരീക്ഷിക്കേണ്ടി വരുന്നു.
പണ്ടൊക്കെ എന്തു വേഷവും college ലേക്ക് ധരിക്കാമായിരുന്നു. 

 എന്നുവെച്ച് ആരും മാന്യ്ത കൈവിട്ടുള്ള് വേഷം ധരിക്കാറില്ല.വേണമെങ്കില്‍ 1 or 2 പേര്‍ അതിന്‍ വീപരിതമായിട്ട് വരുമായിരിക്കും.
ബ്രിട്നി സ്പിയേഴ്സില്‍ നിന്നുമാണ്‍ ഈ ഫാഷന്റെ വരവ് യെന്നു പറയുന്നുണ്ട്.എന്തുചെയ്യാനാ, പത്രക്കാരും മാധ്യമക്കാരും ആരാധകരും ഓരോത്തരെയും(പാട്ടുകാര്,സിനിമാനടന്മാര്‍, നടിന്മാര്‍..........)അങ്ങേയറ്റം തലയുടെ മുകളില്‍ കേറ്റിവെക്കും എന്നാല്‍ അവരുടെ വേഷമെങ്കിലും അനുകരിക്കാമെന്നു വെച്ചാല്‍(അതല്ലെ നമ്മുക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ) അപ്പോഴെക്കും ആ വേഷത്തിന്റെ കുറവും കുറ്റവുമായി നാട്ടുകാരെത്തും. ഇതിനൊക്കെ എന്തു പറയാന്‍!
എന്റെ അനുഭവത്തില്‍, എന്തും മാന്യ് മായി ധരിച്ചാല്‍ സമൂഹത്തില്‍ നിന്നും യാതൊരു ഉപദ്രവുമുണ്ടാവില്ല.കൂട്ടത്തില്‍ വേഷത്തിന്‍ അനുസരിച്ച് ശരീരത്തിലെ ചില fat കളും കൂടി അലിയിപ്പെച്ചെടുത്താല്‍ അതിലും നന്ന്!

1 comment:

  1. പടച്ചോനെ.. ഇത് ഹ്യൂമാറോ ? :D

    എന്നാലും എഴുതിയതില്‍ കഴമ്പുണ്ട്... :)

    ReplyDelete